‘ബിനീഷ് കോടിയേരിക്കെതിരെ ശക്തമായ തെളിവുണ്ട്’; ജാമ്യം റദ്ദാക്കണമെന്ന് ഇ.ഡി സുപ്രീം കോടതിയില്‍
April 9, 2022 1:50 pm
0
ന്യൂഡല്‍ഹി: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യത്തിനെതിരെ എന്‍ഫോസ്മെന്‍റ് ഡയറക്‌ട്രേറ്റ് സുപ്രീംകോടതിയെ സമീപിച്ചു.
കര്‍ണാടക ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം. ബിനീഷ് കോടിയേരിക്കെതിരെ വ്യക്തമായ തെളിവുണ്ടായിട്ടും കര്‍ണാടക ഹൈക്കോടതി പരിഗണിച്ചില്ലെന്ന് ഇ. ഡി ഹര്‍ജിയില്‍ പറയുന്നു. ബംഗളൂരുവിലെ ഇ. ഡി ഡെപ്യൂട്ടി ഡയറക്ടറാണ് ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി സമര്‍പ്പിച്ചത്.
സാമ്ബത്തിക സ്രോതസ് സംബന്ധിച്ച് ബിനീഷ് കൃത്യമായ വിശദീകരണം നല്‍കിയില്ലെന്നും ഇഡി ആരോപിക്കുന്നു. ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ നാലാം പ്രതിയാണ് ബിനീഷ് കോടിയേരി. അറസ്റ്റിലായി ഒരു വര്‍ഷത്തിന് ശേഷമാണ് ബിനീഷിനു ജാമ്യം ലഭിച്ചത്.
കഴിഞ്ഞ ഒക്ടോബര്‍ 28ന് ജാമ്യം ലഭിച്ച കേസില്‍ ഇ.ഡി സുപ്രീംകോടതിയെ സമീപിക്കുന്നത് അഞ്ച് മാസത്തിന് ശേഷമാണ്. ബാങ്ക് അക്കൗണ്ടുകളില്‍ കള്ളപ്പണം ഇല്ലെന്നും, പച്ചക്കറി, മല്‍സ്യ കച്ചവടത്തില്‍ നിന്നുള്ള പണമാണ് അക്കൗണ്ടില്‍ ഉള്ളതെന്നുമായിരുന്നു കര്‍ണാടക ഹൈക്കോടതിയില്‍ ബിനീഷിന്റെ വാദം. കേസിലെ ഒന്നാം പ്രതി അനൂപ് മുഹമ്മദുമായി നടത്തിയ പണമിടപാടാണ് ബിനീഷ് കോടിയേരിക്കെതിരെയുള്ള ആരോപണത്തിന് അടിസ്ഥാനം.