Monday, 27th January 2025
January 27, 2025

‘സമ്മതം വാങ്ങി കെ റെയില്‍ സര്‍വേ നടത്താനാകില്ല’; ഹൈക്കോടതിയില്‍ നിലപാടറിയിച്ച്‌ സര്‍ക്കാര്‍

  • April 8, 2022 3:51 pm

  • 0

സ്ഥലയുടമക്ക് മുന്‍കൂര്‍ നോട്ടീസ് നല്‍കി സമ്മതം വാങ്ങി കെ റെയില്‍ സര്‍വേ നടത്താനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍.ഇത്തരത്തില്‍ സമ്മതം വാങ്ങി സര്‍വേ നടത്തിക്കൂടെയെന്ന് നേരത്തെ ഹൈക്കോടതി ചോദിച്ചിരുന്നു. ഇതിന് മറുപടി പറയവേയാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ബാങ്കുകള്‍ ലോണ്‍ നല്‍കുമെന്ന കാര്യത്തില്‍ വ്യക്തത വരുത്തുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഹരജിയില്‍ വിധി പറയുന്നത് കോടതി മാറ്റി വെച്ചു.

അതേസമയം വലിയ മഞ്ഞ കല്ലും നോട്ടീസുമാണ് ആശയക്കുഴപ്പമുണ്ടാക്കുന്നതെന്ന് കോടതി വിലയിരുത്തി. സര്‍വേ നടത്തുന്നത് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.