Monday, 27th January 2025
January 27, 2025

മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കി സുപ്രീംകോടതി

  • April 8, 2022 3:24 pm

  • 0

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കി സുപ്രീംകോടതി. ഡാം സുരക്ഷാ അതോറിറ്റി പ്രവര്‍ത്തന സജ്ജമാകുന്നത് വരെ അണക്കെട്ടിന്‍റെ സുരക്ഷാ സംബന്ധിച്ച എല്ലാ അധികാരങ്ങളും മേല്‍നോട്ട സമിതിക്ക് കോടതി നല്‍കി.

അണക്കെട്ടിന്‍റെ റൂള്‍ കര്‍വ് സംബന്ധിച്ച്‌ ഇനി മുതല്‍ മേല്‍നോട്ട സമിതിക്ക് തീരുമാനമെടുക്കാം. എത്ര അടി വെള്ളം സൂക്ഷിക്കാം, എപ്പോല്‍ വെള്ളം തുറന്നുവിടണം അടക്കം സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും മേല്‍നോട്ട സമിതിക്ക് അന്തിമ തീരുമാനം എടുക്കാന്‍ സാധിക്കും.