Monday, 27th January 2025
January 27, 2025

തൃ​ശൂ​ര്‍ പൂ​രം വെ​ടി​ക്കെ​ട്ടി​ന് അ​നു​മ​തി

  • April 8, 2022 1:29 pm

  • 0

തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ പൂ​രം വെ​ടി​ക്കെ​ട്ടി​ന് അ​നു​മ​തി. കേ​ന്ദ്ര ഏ​ജ​ന്‍​സി​യാ​യ പെ​സോ ആ​ണ് അ​നു​മ​തി ന​ല്‍​കി​യ​ത്.കു​ഴി മി​ന്ന​ലി​നും അ​മി​ട്ടി​നും മാ​ല​പ്പ​ട​ക്ക​ത്തി​നും ഗു​ണ്ടി​നു​മാ​ണ് അ​നു​മ​തി ന​ല്‍​കി​യ​ത്.

മേ​യ് 11ന് ​പു​ല​ര്‍​ച്ചെ വെ​ടി​ക്കെ​ട്ട് ന​ട​ത്തും. സാം​പി​ള്‍ വെ​ടി​ക്കെ​ട്ട് മേ​യ് എ​ട്ടി​നു ന​ട​ത്തും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു തൃ​ശൂ​ര്‍ പൂ​രം ന​ട​ത്താ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം ദേ​വ​സ്വം മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തു ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി​രു​ന്നു.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​ല്ലാ ച​ട​ങ്ങു​ക​ളോ​ടും കൂ​ടി പൂ​രം ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്.