പിപി ചിത്തരഞ്ജന്‍ എംഎല്‍എയുടെ പരാതിക്ക് പിന്നാലെ മുട്ടക്കറിക്ക് വില കുറച്ച് ഹോട്ടല്‍
April 7, 2022 2:33 pm
0
ആലപ്പുഴ: അമിത വില ഈടാക്കുന്നുവെന്ന് പിപി ചിത്തരഞ്ജന്‍ എംഎല്‍എ പരാതി നല്‍കിയ ആലപ്പുഴയിലെ ഹോട്ടലില്‍ മുട്ടക്കറിയുടെ വില കുറച്ചു.
50 രൂപയായിരുന്ന സിംഗിള്‍ മുട്ട റോസ്റ്റ് ഇനി മുതല്‍ 40 രൂപയാക്കിയാണ് കുറച്ചത്.കൂടാതെ 15 രൂപയായിരുന്ന അപ്പത്തിന് അഞ്ച് രൂപ കുറച്ച് 10 രൂപയും ആക്കിയിട്ടുണ്ട്. ഇന്നലെയായിരുന്നു മെനുവില്‍ വിലയില്‍ തിരുത്തല്‍ വരുത്തിയതായി വാര്‍ത്തകള്‍ വന്നത്.നേരത്തെ ആലപ്പുഴ കണിച്ചുകുളങ്ങരയിലെ വി ത്രീ എന്റര്‍െ്രെപസസ് പീപ്പിള്‍സ് റെസ്‌റ്റോറന്റിനെതിരെ പിപി ചിത്തരഞ്ജന്‍ എംഎല്‍എ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.