Wednesday, 29th January 2025
January 29, 2025

മൂ​വാ​റ്റു​പു​ഴ ജ​പ്തി; ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​ക്ക് മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശം

  • April 6, 2022 2:49 pm

  • 0

കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ​യി​ല്‍ മാ​താ​പി​ക്ക​ള്‍ വീ​ട്ടി​ലി​ല്ലാ​തി​രു​ന്ന സ​മ​യം പ്രാ​യൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ ഇ​റ​ക്കി വി​ട്ട് വീ​ട് ജ​പ്തി ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി.

ജ​പ്തി ന​ട​പ​ടി​യി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ചു​വെ​ന്ന ക​ണ്ടെ​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. കുട്ടികള്‍ക്കു പകരം താമസ സൗകര്യം ഒരുക്കാതെ നടപടി സ്വീകരിച്ചതു സര്‍ക്കാര്‍ നയത്തിനു ചേര്‍ന്നതല്ലെന്നാണ് വിലയിരുത്തല്‍.

ഗൃ​ഹ​നാ​ഥ​ന്‍ അ​ജേ​ഷ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്ന സ​മ​യ​ത്താ​ണ് അ​ര്‍​ബ​ന്‍ ബാ​ങ്ക് അ​ധി​കൃ​ത​ര്‍ കു​ട്ടി​ക​ളെ വീ​ട്ടി​ല്‍ നി​ന്നും ഇ​റ​ക്കി​വി​ട്ട് ജ​പ്തി ന​ട​പ​ടി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. സം​ഭ​വ സ​മ​യം കു​ട്ടി​ക​ളു​ടെ അ​മ്മ​യും ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു.

സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ​യാ​ണ് പൂ​ട്ട് ത​ക​ര്‍​ത്തു കു​ട്ടി​ക​ളെ വീ​ടി​നു​ള്ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. തു​ട​ര്‍​ന്ന് അ​ജേ​ഷി​ന്‍റെ സാ​മ്ബ​ത്തി​ക ബാ​ധ്യ​ത​യും അ​ദ്ദേ​ഹം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഇതിനിടെ, അര്‍ബന്‍ ബാങ്ക് ജീവനക്കാരുടെ ഇടതു സംഘടന അജേഷിന്‍റെ ലോണ്‍ തുക അടച്ചുതീര്‍ത്തതായി പ്രഖ്യാപിച്ചെങ്കിലും തന്നെ ദ്രോഹിച്ചവര്‍ തന്ന തുക വേണ്ടെന്നു പറഞ്ഞു അജേഷ് അതു നിരസിച്ചു.