ഓസ്‌കറില്‍ മിന്നി ജെസിക്കയും വില്‍ സ്മിത്തും; മികച്ച നടി ജെസിക്ക ചസ്റ്റൈന്‍, നടന്‍ വില്‍ സ്മിത്ത്
March 28, 2022 10:05 am
0
ലോസ്‌ആഞ്ചലസ്: മികച്ച നടിയ്ക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം സ്വന്തമാക്കി ജെസിക്ക ചസ്റ്റൈന്‍. ദ ഐസ് ഓഫ് ടാമി ഫയേ എന്ന ചിത്രത്തിലെ പ്രകടനമാണ് ജെസിക്കയെ അവാര്‍ഡിന് അര്‍ഹയാക്കിയത്.
വില്‍ സ്മിത്താണ് മികച്ച നടന്‍. ‘കിംഗ് റിച്ചാര്‍ഡ്‘ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. അഞ്ച് പേരാണ് ഇത്തവണ മികച്ച നടനുള്ള ഓസ്‌കര്‍ സ്വന്തമാക്കാന്‍ മത്സരരംഗത്തുണ്ടായിരുന്നത്. ഓസ്കര്‍ പുരസ്കാരം നേടുന്ന അഞ്ചാമത്തെ കറുത്തവംശജനാണ് വില്‍ സ്മിത്ത്.
ടെന്നീസ് താരങ്ങളായ സെറീന വില്യംസ്, വീനസ് വില്യംസ് എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി റെയ്നാള്‍ഡോ മാര്‍കസ് ഗ്രീന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘കിംഗ് റിച്ചാര്‍ഡ്‘. ചിത്രത്തില്‍ റിച്ചാര്‍ഡ് വില്യംസ് എന്ന കഥാപാത്രത്തെയാണ് വില്‍ സ്മിത്ത് അവതരിപ്പിച്ചത്.
മികച്ച സംവിധായകന്– ജെയ്ന്‍ കാംപിയോണ്‍
ജെയ്ന്‍ കാംപിയോണാണിനാണ് ഇത്തവണ മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചത്. ‘ദ പവര്‍ ഓഫ് ഡോഗ്‘ എന്ന ചിത്രമാണ് അദ്ദേഹത്തെ മികച്ച സംവിധായകനുള്ള അവാര്‍ഡിന് അര്‍ഹനാക്കിയത്.
മികച്ച സഹനടന്‍– ട്രോയ് കോട്‍സര്‍
‘കോഡ‘ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ട്രോയ് കോട്‍സര്‍ മികച്ച സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. ഓസ്‍കര്‍ നേടുന്ന ആദ്യ ബധിര നടന്‍ എന്ന പ്രത്യേകതയും ട്രോയ് കോട്‍സറിനുണ്ട്.
മികച്ച സഹനടി– അരിയാനോ ഡെബാനോ
വെസ്റ്റ് സൈഡ് സ്റ്റോറിയിലെ അഭിനയത്തിനാണ് മികച്ച സഹനടിക്കുള്ള ഓസ്‍കര്‍ അരിയാനോ ഡെബാനോയ്ക്ക് ലഭിച്ചത്.
ഡൂണിന് ആറ് പുരസ്‌കാരങ്ങള്‍
അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഡ്യൂണ്‍ ആറ് പുരസ്‌കാരങ്ങള്‍ നേടി. ഒറിജിനല്‍ സ്‌കോര്‍, ശബ്ദലേഖനം, പ്രൊഡക്ഷന്‍ ഡിസൈന്‍, എഡിറ്റിംഗ്, വിഷ്വല്‍ ഇഫക്‌ട്സ്, ഛായാഗ്രഹണം പുരസ്‌കാരങ്ങളാണ് ഡ്യൂണിന് ലഭിച്ചത്.
മികച്ച ഷോര്‍ട്ട് ആനിമേഷന്‍ ചിത്രം– ദ വില്‍ഡ്ഷീല്‍ഡ്
മികച്ച ലൈവ് ആക്ഷന്‍ സിനിമ ദ ലോങ് ഗുഡ്‌ബൈ
മികച്ച മേക്കപ്പ്, കേശാലങ്കാരം–ലിന്റെ ഡൗഡ്‌സ് (ദ ഐസ് ഓഫ് ടാമി ഫയെക്ക്)
മികച്ച വിഷ്വല്‍ എഫക്ട്– പോള്‍ ലാംബെര്‍ട്ട്, ട്രിസ്റ്റന്‍ മൈല്‍സ്, ബ്രയാന്‍ കോണര്‍, ജേര്‍ഡ് നെഫ്‌സര്‍ (ഡ്യൂണ്‍)
മികച്ച ഡോക്യുമെന്ററി (ഷോര്‍ട്ട് സബ്ജക്‌ട്)- ദ ക്യൂന്‍ ഓഫ് ബാസ്‌കറ്റ് ബോള്‍
മികച്ച ഛായാഗ്രഹണം ഗ്രേയ്ഗ് ഫ്രാസര്‍ (ഡ്യൂണ്‍)