കേന്ദ്ര ബജറ്റിനെതിരെ മാര്‍ച്ച് 28നും 29നും അഖിലേന്ത്യ. തൊഴില്‍ പണിമുടക്ക്
February 23, 2022 2:37 pm
0
തിരുവനന്തപുരം: കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധിച്ചുകൊണ്ട് മാര്‍ച്ച് 28നും 29നും സംയുക്ത തൊഴില്‍ പണിമുടക്ക്.
സര്‍ക്കാര്‍ ജീവനക്കാര്‍ മുതല്‍ കര്‍ഷകരുള്‍പ്പെടെ പണിമുടക്കില്‍ പങ്കെടുക്കും സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ഐ.ഐ.ടി.യു.സി, സി.ഐ.ടി.യു തുടങ്ങിയ സംഘടനകളുടെ സംയുക്ത ഫോറമാണ് അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനം ചെയ്തത്.
കോവിഡ് സാഹചര്യം പരിഗണിച്ചും അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും കണക്കിലെടുത്താണ് ഫെബ്രുവരി 23, 24 തീയതികളില്‍ നടത്താനിരുന്ന ദേശീയ പണിമുടക്ക് 28,29 തീയതികളിലേക്ക് മാറ്റിയത്.