Blog Post

Karanavars > News > Business > ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

ഓഹരി സൂചികകളില്‍ നേട്ടം. സെന്‍സെക്സ് 107 പോയന്റ് നേട്ടത്തില്‍ 48,545ലും നിഫ്റ്റി 29 പോയന്റ് ഉയര്‍ന്ന് 14,228ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്‌ഇയിലെ 1151 കമ്ബനികളുടെ ഓഹരികളുടെ നേട്ടത്തിലും 270 ഓഹരികള്‍ നഷ്ടത്തിലുമാണ്. 64 ഓഹരികള്‍ക്ക് മാറ്റമില്ല.ഒഎന്‍ജിസി, ടൈറ്റാന്‍, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, എല്‍ആന്‍ഡ്ടി, എന്‍ടിപിസി, എസ്ബിഐ, ഇന്‍ഡസിന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ്, പവര്‍ഗ്രിഡ് കോര്‍പ്, സണ്‍ ഫാര്‍മ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍.

ഏഷ്യന്‍ പെയിന്റ്സ്, ഇന്‍ഫോസിസ്, നെസ് ലെ, എച്ച്‌ഡിഎഫ്സി, റിലയന്‍സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, ടിസിഎസ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്ലോഹം, ആയില്‍ ആന്‍ഡ് ഗ്യാസ് ഉള്‍പ്പെടുയുള്ള സൂചികകള്‍ നേട്ടത്തിലാണ്. ഐടിയാണ് നഷ്ടത്തിലുള്ളത്.

Leave a comment

Your email address will not be published. Required fields are marked *