Blog Post

Karanavars > News > Keralam > ‘ഇളക്കി വിടാന്‍ മാത്രം ഞാ​ന​ത്ര ചീ​പ്പ​ല്ല’; ഐ​എ​ന്‍​ടി​യു​സി വി​ഷ​യ​ത്തി​ല്‍ ചെ​ന്നി​ത്ത​ല

‘ഇളക്കി വിടാന്‍ മാത്രം ഞാ​ന​ത്ര ചീ​പ്പ​ല്ല’; ഐ​എ​ന്‍​ടി​യു​സി വി​ഷ​യ​ത്തി​ല്‍ ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രേ ഐ​എ​ന്‍​ടി​യു​സി​യെ ഇ​ള​ക്കി​വി​ടാ​ന്‍ മാ​ത്രം താന്‍ അത്ര ചീ​പ്പ​ല്ലെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല.

ത​ര്‍​ക്കം പ​രി​ഹ​രി​ക്കേ​ണ്ട​ത് കെ​പി​സി​സി നേ​തൃ​ത്വ​മാ​ണെ​ന്നും അദ്ദേഹം പ​റ​ഞ്ഞു. പ​ദ​വി​ക്ക് പി​ന്നാ​ലെ ന​ട​ക്കു​ന്ന​യാ​ള​ല്ല താ​ന്‍. എ​ന്നെ അ​റി​യു​ന്ന ആ​രും അ​ത് വി​ശ്വ​സി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സി​ല്‍ തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ക്കു​ന്ന​തി​ല്‍ നി​ന്ന് ത​ന്നെ അ​ക​റ്റി നി​ര്‍​ത്തു​ന്ന​താ​യും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.ഇതിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശനെ തള്ളി ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ രം​ഗത്തെത്തി.

തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണവെ ആയിരുന്നു പ്രതികരണം. ഐഎന്‍ടിയുസി കോണ്‍ഗ്രസിനോട് ഇഴുകി ചേര്‍ന്ന് നില്‍ക്കുന്ന പ്രസ്ഥാനമാണ്. രൂപീകരണ കാലം മുതല്‍ സംഘടന പ്രവര്‍ത്തിച്ചത് അപ്രകാരമാണ്. ഇതിന് പുറമെ പോഷക സംഘടനയാണ് എന്ന് വ്യക്തമാക്കുന്ന രേഖകള്‍ എഐസിസിയുടെ വെബ്‌സൈറ്റിലുണ്ട്. കെപിസിസിയുടെ ലിസ്റ്റിലും ഐഎന്‍ടിയുസി പോഷക സംഘടനകളുടെ കൂട്ടത്തിലുണ്ടെന്നും ആര്‍ ചന്ദ്രശേഖരന്‍ ചൂണ്ടിക്കാട്ടി.

Leave a comment

Your email address will not be published. Required fields are marked *