Blog Post

Karanavars > News > Uncategorized > സൈന്യം ബാബുവിനെ രക്ഷിച്ചു; തിരികെ ജീവിതത്തിലേക്ക്

സൈന്യം ബാബുവിനെ രക്ഷിച്ചു; തിരികെ ജീവിതത്തിലേക്ക്

പാലക്കാട്: മലമ്ബുഴയില്‍ ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിച്ചു. 200 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് രണ്ടംഗസംഘമാണ് ഇറങ്ങിയത്.

45 മണിക്കൂര്‍ നേരമാണ് മലയിടുക്കില്‍ ബാബു കുടുങ്ങിക്കിടന്നത്. ബാബുവിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. ബെല്‍റ്റും കയറും ഉപയോഗിച്ചാണ് രക്ഷാസൈന്യം ബാബുവിനെ ഉയര്‍ത്തുന്നത്.

ചെ​റാ​ട്​ ഭാ​ഗ​ത്തു​നി​ന്ന്​ നോ​ക്കി​യാ​ല്‍ ബാ​ബു കു​ടു​ങ്ങി​കി​ട​ക്കു​ന്ന കൂ​മ്ബാ​ച്ചി മ​ല​യു​ടെ എ​ലി​ച്ചി​രം ഭാ​ഗം കാ​ണാം. ആ​യി​ര​മ​ടി​യോ​ളം ഉ​യ​ര​ത്തി​ല്‍ ചെ​ങ്കു​ത്താ​യി​കി​ട​ക്കു​ന്ന എ​ലി​ച്ചി​രം ചെ​രു​വി​ല്‍ ഒ​രു വി​ട​വി​ലാ​ണ്​ ബാ​ബു കു​ടു​ങ്ങി​ക്കി​ട​ന്നിരുന്ന​ത്. ഇ​വി​ടെ​നി​ന്ന്​ മു​ക​ളി​ലേ​ക്ക്​ ക​യ​റാ​നോ താ​ഴേ​ക്ക്​ ഇ​റ​ങ്ങാ​നോ ക​ഴി​യി​ല്ല. മ​ല ത​ള്ളി​നി​ല്‍​ക്കു​ന്ന ഭാ​ഗ​മാ​യ​തി​നാ​ല്‍ ര​ക്ഷ​സം​ഘ​ങ്ങ​ള്‍​ക്ക്​ നെ​റു​കെ​യി​ല്‍ എ​ത്തി​യാ​ല്‍ ബാ​ബു ഇ​രി​ക്കു​ന്ന സ്ഥ​ലം എ​വി​ടെ​​യെ​ന്ന്​ പോ​ലും കാ​ണാ​ന്‍ ക​ഴി​യി​ല്ല. മ​ല​യു​ടെ ചെ​രു​വി​ല്‍​നി​ന്നാ​ല്‍ ബാ​ബു ഇ​രി​ക്കു​ന്ന സ്ഥ​ലം കാ​ണാം. എ​ന്നാ​ല്‍ അ​ങ്ങോ​ട്ട്​ ഇ​റ​ങ്ങാ​നും ക​ഴി​യി​ല്ല. ര​ക്ഷ​സം​ഘ​ങ്ങ​ള്‍ ക​യ​ര്‍ കെ​ട്ടി ഇ​തി​ന്​ ശ്ര​മി​ച്ചെ​ങ്കി​ലും അ​പ​ക​ട​മാ​യ​തി​നാ​ല്‍ ഉ​പേ​ക്ഷി​ച്ചു.

റ​ഷീ​ദ​യു​ടെ മൂ​ത്ത മ​ക​നാ​ണ്​ 24കാ​ര​നാ​യ ബാ​ബു. പ​ത്ര​വി​ത​ര​ണ​ക്കാ​ര​നാ​യ ഇ​ദ്ദേ​ഹം മ​ല​മ്ബു​ഴ​യി​ല്‍ ഒ​രു ഹോ​ട്ട​ലി​ലും ജോ​ലി ചെ​യ്യു​ന്നു​ണ്ട്. ട്ര​ക്കി​ങ്ങി​നാ​ണ്​ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം തി​ങ്ക​ളാ​ഴ്ച കൂ​മ്ബാ​ച്ചി മ​ല ക​യ​റി​യ​ത്.

Leave a comment

Your email address will not be published. Required fields are marked *