Blog Post

Karanavars > News > Keralam > നാട്ടിക ടോൾ പിരിവ്: കോൺഗ്രസ്-ലീഗ് പ്രതിഷേധം ശക്തം; ഹൈവേയിൽ സംഘർഷം

നാട്ടിക ടോൾ പിരിവ്: കോൺഗ്രസ്-ലീഗ് പ്രതിഷേധം ശക്തം; ഹൈവേയിൽ സംഘർഷം

ദേശീയപാത 66-ൽ നാട്ടിക ടോൾ പ്ലാസയിൽ ഇന്ന് മുതൽ ടോൾ പിരിവ് ആരംഭിച്ചതിന് പിന്നാലെ പ്രദേശത്ത് വൻ പ്രതിഷേധം. നിർമാണ ജോലികൾ പൂർത്തിയാക്കാതെയും ആവശ്യമായ സർവീസ് റോഡുകൾ ഒരുക്കാതെയും ടോൾ പിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ്, ലീഗ് പ്രവർത്തകർ രംഗത്തെത്തി. ടോൾ പ്ലാസയിലേക്ക് യു.ഡി.എഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം പിന്നീട് സംഘർഷത്തിൽ കലാശിച്ചു.

റോഡുകളുടെയും പ്രധാന പാലങ്ങളുടെയും അപ്രോച്ച് റോഡുകളുടെയും നിർമാണം ഇനിയും പൂർത്തിയാകാനുണ്ടെന്ന് സമരക്കാർ ചൂണ്ടിക്കാണിക്കുന്നു. “സർവീസ് റോഡ് ഇല്ലാതെ, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ ടോൾ പിരിച്ചാൽ എന്ത് വിലകൊടുത്തും തടയും” എന്ന് കോൺഗ്രസ്, ലീഗ് നേതാക്കൾ വ്യക്തമാക്കി. കാർ, ജീപ്പ് തുടങ്ങിയ ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 120 രൂപയും, മടക്കയാത്ര ഉൾപ്പെടെ 180 രൂപയുമാണ് നിലവിൽ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയുള്ള ഈ കൊള്ളയടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് രാഷ്ട്രീയ പാർട്ടികളുടെ ആരോപണം.

Leave a comment

Your email address will not be published. Required fields are marked *