തൃശൂർ ദേശീയപാതയിൽ വൻ അപകടം: 8 വിദ്യാർത്ഥികൾ മരിച്ചു
തൃശൂർ കയ്പമംഗലത്ത് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ എട്ട് തമിഴ്നാട് സ്വദേശികളായ എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ഇന്നലെ അർദ്ധരാത്രിയോടെ (വെള്ളിയാഴ്ച രാത്രി 11.50-ഓടെ) കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിലാണ് നാടിനെ നടുക്കിയ ഈ ദുരന്തമുണ്ടായത്. ഗുരുവായൂർ ഭാഗത്തുനിന്നും കൊടുങ്ങല്ലൂരിലേക്ക് അതിവേഗത്തിൽ സഞ്ചരിക്കുകയായിരുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാർ, റോഡ് നിർമ്മാണം നടക്കുന്ന ഭാഗത്ത് ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായി തകർന്നു. കാറിലുണ്ടായിരുന്ന ഡിണ്ടിഗൽ പി.എസ്.എൻ.എസ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളും ഡ്രൈവറുമാണ് അപകടത്തിൽപ്പെട്ടത്. വിവരമറിഞ്ഞ് പൊലീസും […]