കെ.കെ. സുരേന്ദ്രന് നീതി: മുത്തങ്ങ കസ്റ്റഡി പീഡനത്തില്‍ 12.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്
വയനാട് മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദനത്തിനും പീഡനത്തിനും ഇരയായ മുന്‍ ഡയറ്റ് അധ്യാപകന്‍ കെ.കെ. സുരേന്ദ്രന് നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ഒടുവില്‍ ഔദ്യോഗിക നീതി. അദ്ദേഹത്തിന് 12.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി ഉത്തരവിറക്കിയത് ഇന്നലെയാണ്. 2003-ല്‍ നടന്ന ചരിത്രപ്രസിദ്ധമായ മുത്തങ്ങ ആദിവാസി ഭൂസമരത്തിന് പിന്തുണ നല്‍കിയതിന്റെ പേരിലാണ് കെ.കെ. സുരേന്ദ്രനെ പോലീസ് വേട്ടയാടുകയും കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തത്. തുടര്‍ന്ന് വ്യാജ കേസുകളില്‍ ഉള്‍പ്പെടുത്തിയ അദ്ദേഹത്തെ പിന്നീട് സിബിഐ […]