‘പ്രിയങ്ക ഗാന്ധിയുടെ മകൻ റൈഹാൻ വദ്രയുടെ ചിത്രപ്രദർശനത്തിന് സെൻസറിങ്: ഡൽഹി പ്രക്ഷോഭ ചിത്രങ്ങൾ അധികൃതർ എടുത്തുമാറ്റി
കോൺഗ്രസ് നേതാവും എ ഐ സി സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയുടെ മകനും ഫോട്ടോഗ്രാഫറുമായ റൈഹാൻ വദ്രയുടെ ഫോട്ടോഗ്രാഫി പ്രദർശനത്തിന് അധികൃതരുടെ വിലക്ക്. ഡൽഹിയിലെ ബിക്കാനീർ ഹൗസിൽ സംഘടിപ്പിച്ച ചിത്രപ്രദർശനത്തിൽ നിന്നാണ് ഡൽഹിയിൽ നടന്ന യുവാക്കളുടെയും കർഷകരുടെയും പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ അധികൃതർ നിർബന്ധപൂർവ്വം എടുത്തുമാറ്റിയത്. ഇന്നലെ വൈകുന്നേരം പ്രദർശനം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് അധികൃതർ ചിത്രങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. പ്രദർശിപ്പിക്കാൻ നിശ്ചയിച്ചിരുന്ന 105 ചിത്രങ്ങളിൽ 74 ഓളം ചിത്രങ്ങളാണ് അധികൃതരുടെ ഇടപെടലിനെ […]