Blog Post

Karanavars > News >

പാക് സൈനിക മേധാവി അസീം മുനീർ ഇന്ന് ഇറാനിൽ; ഹോർമുസ് കടലിടുക്കിൽ കർശന നടപടിയുമായി ടെഹ്‌റാൻ

അമേരിക്കയും ഇറാനും തമ്മിലുള്ള സ്തംഭിച്ച സമാധാന ചർച്ചകൾ പുനരാരംഭിക്കാനുള്ള നിർണായക നീക്കങ്ങളുടെ ഭാഗമായി പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസീം മുനീർ ഇന്ന് ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളും പ്രാദേശിക സുരക്ഷാ വിഷയങ്ങളും ചർച്ച ചെയ്യുന്നതിനാണ് ഉയർന്ന പാക് ഉദ്യോഗസ്ഥ സംഘത്തോടൊപ്പം അദ്ദേഹം ഇറാൻ സന്ദർശിക്കുന്നത്. കഴിഞ്ഞ ജൂണിൽ അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ച മധ്യസ്ഥ കരാർ താറുമാറാവുകയും, പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷങ്ങൾ ഉടലെടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ സന്ദർശനം. സമാധാനം […]

Read More

30 ലഷ്‌കര്‍ ഭീകരര്‍ പാകിസ്ഥാനില്‍ കൊല്ലപ്പെട്ടെന്ന് സമ്മതിച്ച് ലഷ്‌കര്‍ നേതാവ്

പാകിസ്ഥാനിൽ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ 30-ലധികം ഭീകരർ കൊല്ലപ്പെട്ടതായി ലഷ്‌കർ നേതാവ് റിസ്‌വാൻ ഹനീഫിന്റെ തുറന്നുപറച്ചിൽ വലിയ ചർച്ചയാകുന്നു. പാകിസ്ഥാനിലെ വിവിധ നഗരങ്ങളിൽ വെച്ച് രഹസ്യ ആക്രമണങ്ങളിലൂടെയാണ് ഈ ഭീകരർ വകവരുത്തപ്പെട്ടത് എന്നാണ് ഹനീഫ് പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നത്. പെഷവാർ, കറാച്ചി, റാവൽപിണ്ടി, മുസാഫറാബാദ്, റാവലാകോട്ട് തുടങ്ങിയ പാകിസ്ഥാനിലെ പ്രധാന നഗരങ്ങളിലും പ്രദേശങ്ങളിലുമാണ് ലഷ്‌കർ ഭീകരർ ഒന്നിന് പിറകെ ഒന്നായി കൊല്ലപ്പെട്ടത്. കഴിഞ്ഞ മൂന്നോ നാലോ വർഷത്തിനിടെ സംഘടനയ്ക്ക് നഷ്ടപ്പെട്ടത് മുതിർന്ന […]

Read More

പാക് അധീന കശ്മീർ പ്രധാനമന്ത്രിയാകാൻ താൽപ്പര്യമെന്ന് നവാസ് ഷരീഫ്

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ് പാക് അധിനിവേശ കശ്മീരിന്‍റെ (പി.ഒ.കെ) പ്രധാനമന്ത്രിയാകാൻ താൽപ്പര്യം പ്രകടിപ്പിച്ചു. മുസഫറാബാദിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് പാക്കിസ്ഥാൻ മുസ്ലിം ലീഗ്-എൻ (പി.എം.എൽ-എൻ) അധ്യക്ഷനായ അദ്ദേഹം ഈ ആഗ്രഹം തുറന്നുപറഞ്ഞത്. പ്രദേശത്ത് നിലവിലുള്ള രാഷ്ട്രീയ അസ്ഥിരതയ്ക്കും പ്രതിഷേധങ്ങൾക്കുമിടെയാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. പാക് അധിനിവേശ കശ്മീരിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നവാസ് ഷരീഫ് ഈ പ്രഖ്യാപനം നടത്തിയത്. തന്റെ പാർട്ടി അധികാരത്തിൽ വന്നാൽ, പ്രദേശത്തെ വികസന പ്രവർത്തനങ്ങൾ നേരിട്ട് നിരീക്ഷിക്കുന്നതിനായി പ്രധാനമന്ത്രിയായ […]

Read More

ആഴക്കടലിൽ ഇന്ത്യയുടെ ‘രഹസ്യക്കണ്ണ്’; ചൈനീസ്-പാക് നീക്കങ്ങൾ ഇനി തടയിടും

ഇന്ത്യൻ മഹാസമുദ്രത്തിലെ സുരക്ഷാ ഭീഷണികൾ നേരിടാൻ നിർണ്ണായക നീക്കവുമായി പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO). ചൈനീസ്, പാകിസ്ഥാൻ അന്തർവാഹിനികളുടെ രഹസ്യനീക്കങ്ങൾ നിരീക്ഷിക്കാനായി ആഴക്കടലിൽ അത്യാധുനിക സെൻസർ ശൃംഖല ഒരുക്കാൻ ഇന്ത്യ ഒരുങ്ങുന്നു. ‘ഡീപ്പ് ഓഷ്യൻ വാച്ച്’ (Deep Ocean Watch) എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ ഇന്ത്യൻ സമുദ്രാതിർത്തിയിൽ 24 മണിക്കൂറും ജാഗ്രത പുലർത്താനാണ് ലക്ഷ്യമിടുന്നത്. എന്താണ് ഈ പദ്ധതി? കടലിനടിയിൽ ഫൈബർ-ഒപ്റ്റിക് കേബിളുകൾ ഉപയോഗിച്ച് ബന്ധിപ്പിച്ച സെൻസർ നോഡുകൾ സ്ഥാപിക്കുന്നതാണ് ഈ പദ്ധതി. സമുദ്രാന്തർഭാഗത്തെ […]

Read More

ഷ​ഹ​ബാ​സ് ഷെ​രീ​ഫ് പു​തി​യ പാ​ക് പ്ര​ധാ​ന​മ​ന്ത്രി; ദേ​ശീ​യ അ​സം​ബ്ലി ഇ​ന്ന്

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ല്‍ പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ ദേ​ശീ​യ അ​സം​ബ്ലി ഇ​ന്നു ചേ​രും.മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ഷ​രീ​ഫി​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​നും പാ​ക്കി​സ്ഥാ​ന്‍ മു​സ്‌​ലിം ലീ​ഗ്-​ന​വാ​സ് (പി​എം​എ​ല്‍-​എ​ന്‍) അ​ധ്യ​ക്ഷ​നു​മാ​യ ഷ​ഹ​ബാ​സ് ഷ​രീ​ഫ് ആ​ണ് പ്ര​ധാ​ന​മ​ന്ത്രി പ​ദം അ​ല​ങ്ക​രി​ക്കു​ക. പ്ര​തി​പ​ക്ഷ​സ​ഖ്യ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യാ​യി ഷ​ഹ​ബാ​സ് ഷ​രീ​ഫ് നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക ന​ല്‍​കി. ഇ​മ്രാ​ന്‍റെ ക​ക്ഷി​യാ​യ പാ​ക്കി​സ്ഥാ​ന്‍ തെ​ഹ്‌​രി​കെ ഇ​ന്‍​സാ​ഫ് (പി​ടി​ഐ) സ്ഥാ​നാ​ര്‍​ഥി​യാ​യി മു​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഷാ ​മെ​ഹ്മൂ​ദ് ഖു​റേ​ഷി​യും പ​ത്രി​ക ന​ല്‍​കി. ശ​നി​യാ​ഴ്ച അ​ര്‍​ധ​രാ​ത്രി​ക്കു​ശേ​ഷം ന​ട​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ വോ​ട്ടെ​ടു​പ്പി​ലൂ​ടെ​യാ​ണു പ്ര​തി​പ​ക്ഷ​സ​ഖ്യം ഇ​മ്രാ​ന്‍ സ​ര്‍​ക്കാ​രി​നെ […]

Read More