Blog Post

Karanavars > News >

റഷ്യൻ എണ്ണ ഇറക്കുമതി: ഇന്ത്യയ്ക്കുമേലുള്ള തീരുവ 100 ശതമാനമായി കുറച്ച് ട്രംപ്

റഷ്യയിൽനിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്കുമേൽ അമേരിക്ക ഏർപ്പെടുത്താൻ ഉദ്ദേശിച്ചിരുന്ന ഭീമമായ 500 ശതമാനം തീരുവ (Tariff) വെട്ടിക്കുറച്ചു. പുതിയതായി പുറത്തിറക്കിയ റഷ്യൻ ഉപരോധ ബില്ലിലെ ഭേദഗതി പ്രകാരം, പരമാവധി തീരുവ 100 ശതമാനമായാണ് കുറച്ചിരിക്കുന്നത്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് യുഎസ് സെനറ്റിന്റെ ഈ തീരുമാനം. ബില്ലിലെ പ്രധാന മാറ്റങ്ങൾ നേരത്തെ റഷ്യൻ ഊർജ്ജ ഉൽപ്പന്നങ്ങൾ വാങ്ങുന്ന എല്ലാ രാജ്യങ്ങൾക്കും മേൽ 500 ശതമാനം വരെ തീരുവ ചുമത്താനായിരുന്നു പദ്ധതി. എന്നാൽ പുതിയ […]

Read More

മോദി-പ്രബോവോ കൂടിക്കാഴ്ച: ബ്രഹ്മോസ് കരാറിലേക്ക് ഇന്തോനേഷ്യ

ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണത്തിൽ നിർണായക വഴിത്തിരിവ്. ഇന്ത്യയുടെ തനത് സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസ് സ്വന്തമാക്കുന്നതിനുള്ള ചർച്ചകൾ അന്തിമഘട്ടത്തിലെന്ന് ഇന്തോനേഷ്യയിലെ ഇന്ത്യൻ സ്ഥാനപതി സന്ദീപ് ചക്രവർത്തി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്തോനേഷ്യൻ സന്ദർശനത്തിനിടെ ഈ കരാറിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുമായി നടത്തുന്ന ഉഭയകക്ഷി ചർച്ചകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം കൂടുതൽ ദൃഢമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2026 മാർച്ചിൽ തന്നെ മിസൈൽ വാങ്ങുന്നതുമായി ബന്ധപ്പെട്ട […]

Read More

യുദ്ധങ്ങൾ ഒഴിവാക്കുന്ന ‘തന്ത്രജ്ഞനായ നേതാവ്’; മോദിയെ വാനോളം പുകഴ്ത്തി ഡൊണാൾഡ് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രമുഖ മാധ്യമമായ ‘ആക്‌സിയോസിന്’ നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒരു ‘മഹാനായ നേതാവ്’ എന്ന് വിശേഷിപ്പിച്ചത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. 150 കോടിയോളം ജനങ്ങളുള്ള ഒരു രാജ്യത്തെ നയിക്കുമ്പോഴും യുദ്ധങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന മോദിയുടെ നിലപാടിനെ ട്രംപ് ഏറെ അഭിനന്ദിച്ചു. ഇത് വളരെ ബുദ്ധിപരമായ ഒരു തീരുമാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, മോദിയുടെ വ്യക്തിത്വത്തെ ‘വളരെ ശാന്തൻ എന്നാൽ കർക്കശക്കാരനായ നേതാവ്’ (Tough guy) എന്ന് വിശേഷിപ്പിച്ച ട്രംപ്, […]

Read More

ഒരു കുടുംബം തന്നെ തലമുറകളായി ഒരു പാർട്ടിയെ നയിക്കുന്നത് ആരോഗ്യകരമായ ജനാധിപത്യത്തിന് നല്ലതല്ല- മോദി

ന്യൂഡല്‍ഹി: ഒരു പാര്‍ട്ടിയെ തലമുറകളായി ഒരു കുടുംബം തന്നെ നയിച്ചുകൊണ്ടിരിക്കുന്നത് ആരോഗ്യകരമായ ജനാധിപത്യത്തിന് ചേർന്നതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനാ ദിനത്തില്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി കോണ്‍ഗ്രസിനെ പരിഹസിച്ചത്. ‘കുടുംബത്തിനുവേണ്ടിയുള്ള പാര്‍ട്ടി, കുടുംബത്താല്‍ നയിക്കപ്പെടുന്ന പാര്‍ട്ടി… ഞാന്‍ കൂടുതല്‍ പറയേണ്ടതുണ്ടോ? ഒരു കുടുംബം പലതലമുറകളായി ഒരു പാര്‍ട്ടിയെ നയിക്കുന്നുണ്ടെങ്കില്‍ അത് ആരോഗ്യകരമായ ജനാധിപത്യത്തിന് നല്ലതല്ല. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള പാര്‍ട്ടികളെ നോക്കൂ..’ പ്രധാനമന്ത്രി പറഞ്ഞു. ജനാധിപത്യത്തിന്റെ അന്തസത്തയില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇത്തരം പാര്‍ട്ടികള്‍ വലിയ ആശങ്കയാണ്. ഇന്ത്യ […]

Read More

യൂദാസിനെ പോലെ വഞ്ചിച്ചു, സൂര്യപ്രകാശം പോലും വിറ്റു കാശാക്കി; എൽഡിഎഫിനും യുഡിഎഫിനുമെതിരെ ആഞ്ഞടിച്ച് മോദി.

പാലക്കാട്: യുഡിഎഫിനും എൽഡിഎഫിനുമെതിരെ രൂക്ഷ വിമർശനമുയർത്തിയും കേന്ദ്രത്തിൻ്റെ ഭരണനേട്ടങ്ങളും ക്ഷേമപദ്ധതികളും എണ്ണിപ്പറഞ്ഞും പാലക്കാട്ടെ മോദിയുടെ പ്രസംഗം.കേരളം ഫിക്സിഡ് ഡെപ്പോസിറ്റായി എൽഡിഎഫും യുഡിഎഫും കണക്കാക്കുന്ന

Read More

കോവിഡിനെതിരേയുള്ള പോരാട്ടത്തില്‍ അടുത്ത നാലാഴ്ച നിര്‍ണ്ണായകം; മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് പടരുന്ന സാഹചര്യത്തില്‍ അടുത്ത നാലാഴ്ച നിര്‍ണ്ണായകമാണെന്ന് രാജ്യത്തെ മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹിക അകലം പാലിക്കുക നിര്‍ബന്ധമാണെന്നും ജനങ്ങളെ ഇക്കാര്യങ്ങള്‍ അറിയിക്കാന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തുന്നത്. സര്‍ക്കാരിന്റെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് അമിത സമ്മര്‍ദ്ദങ്ങള്‍ വരുന്നതിനാല്‍ സ്വകാര്യ ആശുപത്രികള്‍ക്ക് കോവിഡ് ടെസ്റ്റ് നടത്താനും […]

Read More

മോദിയുടെ കണ്ണടയുടെ വില ഒന്നര ലക്ഷം രൂപ ?; കണ്ണുതള്ളി സോഷ്യല്‍ മീഡിയ !

ഡല്‍ഹി : വലയ സൂര്യഗ്രഹണം കാണാത്തതില്‍ നിരാശ പങ്കുവച്ച്‌ പ്രധാനമന്ത്രി ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. സണ്‍ഗ്ലാസ് വച്ച്‌ കൈയില്‍ ഗ്രഹണം കാണാനുള്ള പ്രത്യേക കണ്ണടയുമായി നില്‍ക്കുന്ന ചിത്രവും ഒപ്പം നല്‍കി. ഈ ചിത്രത്തില്‍ ട്രോളിന് സാധ്യതയുണ്ടെന്നും മോദി കുറിച്ചിരുന്നു. പറഞ്ഞ പോലെ തന്നെ ആദ്യം ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളില്‍ ട്രോളായതെങ്കില്‍ പിന്നീട് മോദിയുടെ കണ്ണടയാണ് ചര്‍ച്ചാ വിഷയമായത്. പ്രധാനമന്ത്രി വച്ച കണ്ണടയുടെ വില കേട്ട് കണ്ണുതള്ളിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. 1.6 ലക്ഷം രൂപയാണ് കണ്ണടക്കെന്ന് വാദിച്ച്‌ നിരവധി പേര്‍ […]

Read More

കുളിക്കുന്നത് വിമാനത്താവളത്തില്‍, വിദേശ യാത്രയുടെ ചെലവ് ചുരുക്കാനായി മോദി ചെയ്യുന്ന ത്യാഗങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാമോ?

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകളുടെ ചെലവിനെക്കുറിച്ച്‌ പ്രതിപക്ഷം ഇടയ്ക്ക് വിമര്‍ശിക്കാറുണ്ട്. എന്നാല്‍ ചെലവ് ചുരുക്കാനായി മോദി അധികമാര്‍ക്കുമറിയാത്ത ചില കാര്യങ്ങള്‍ ചെയ്യാറുണ്ട്. അതിനെക്കുറിച്ച്‌ എസ്.പി.ജി സുരക്ഷ ഭേദഗതി ബില്ലിലെ ചര്‍ച്ചയ്‌ക്കിടെ വെളിപ്പെടുത്തിയിരിക്കുകയാണ് ആഭ്യന്തരമന്ത്രി അമിത് ഷാ. വ്യക്തി ജീവിതത്തില്‍ മാത്രമല്ല പൊതുജീവിതത്തിലും തികഞ്ഞ അച്ചടക്കം പാലിക്കുന്നയാളാണു നരേന്ദ്ര മോദിയെന്ന് അമിത് ഷാ പറഞ്ഞു. വിദേശയാത്രകള്‍ക്കിടയില്‍ വിമാനത്താവളങ്ങളില്‍ സാങ്കേതിക കാരണങ്ങള്‍ മൂലം കൂടുതല്‍ സമയം പ്രധാനമന്ത്രിക്ക് ചെലവഴിക്കേണ്ടി വരാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ആഡംബര ഹോട്ടലുകള്‍ ഒഴിവാക്കി വിമാനത്താവളത്തില്‍ […]

Read More