Blog Post

Karanavars > News >

കണ്ണൂരിലും കാസർകോട്ടും ശക്തമായ മഴ; കേരളത്തിൽ കാലാവസ്ഥ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴ ശക്തമാകുന്നു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായാണ് കേരളത്തിൽ മഴ വീണ്ടും കനക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് കണ്ണൂർ, കാസർഗോഡ് എന്നീ രണ്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്. 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് യെല്ലോ അലെർട് കൊണ്ട് അർത്ഥമാക്കുന്നത്. നേരത്തെ സംസ്ഥാനത്ത് മഴയ്ക്ക് ചെറിയ ശമനം […]

Read More

യുവേഫ സൂപ്പർ കപ്പ്: പിഎസ്ജിക്ക് കിരീടം

യുവേഫ സൂപ്പർ കപ്പ് ഫുട്ബോളിൽ ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) ചാമ്പ്യന്മാരായി. ഇന്നലെ (ആഗസ്റ്റ് 12) ഓസ്ട്രിയയിലെ സാൽസ്ബർഗിലുള്ള റെഡ് ബുള്ള അരീനയിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഇംഗ്ലീഷ് ക്ലബ്ബായ ആസ്റ്റൺ വില്ലയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പിഎസ്ജി പരാജയപ്പെടുത്തിയത്. തുടർച്ചയായ രണ്ടാം തവണയാണ് പിഎസ്ജി യുവേഫ സൂപ്പർ കപ്പ് സ്വന്തമാക്കുന്നത്. മത്സരത്തിന്റെ തുടക്കം മുതൽ മികച്ച മുന്നേറ്റങ്ങൾ കാഴ്ചവെച്ച പിഎസ്ജിക്കായി 20-ാം മിനിറ്റിൽ ക്വിച ക്വിവര്ഡ്സ്ഖെലിയ ആണ് ആദ്യ ഗോളടിച്ച് ലീഡ് സമ്മാനിച്ചത്. […]

Read More

ലഹരിമരുന്ന് വേട്ട: മുഖ്യമന്ത്രിയുടെ മുൻ സോഷ്യൽ മീഡിയ കോർഡിനേറ്റർ ഉൾപ്പെട്ട കേസിൽ അന്വേഷണം വ്യാപിപ്പിച്ചു

കാസര്‍കോട് കാലിക്കടവില്‍ വന്‍ ലഹരിമരുന്നുമായി മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ അടക്കമുള്ളവര്‍ പിടിയിലായ സംഭവത്തില്‍ അന്വേഷണം വ്യാപകമാക്കി പൊലീസ്. കേസില്‍ പിടിയിലായ പ്രതികളുമായി ബന്ധമുള്ള മറ്റ് കൂട്ടാളികളെയും ലഹരി ഇടപാടിലെ പ്രധാന കണ്ണികളെയും കണ്ടെത്താനായി അന്വേഷണ സംഘം പരിശോധനകള്‍ ഊർജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കാസര്‍കോട് വെച്ച് നടത്തിയ കര്‍ശന വാഹന പരിശോധനയിലാണ് 139.29 ഗ്രാം എം.ഡി.എം.എയുമായി മുഹമ്മദ് ഹുസൈന്‍, അബ്ദുള്‍ സലാം ഉള്‍പ്പെടെയുള്ള പ്രതികള്‍ പൊലീസിന്റെ പിടിയിലായത്. ‘ഓപ്പറേഷന്‍ തൂഫാന്‍’ എന്ന ലഹരിവിരുദ്ധ ദൗത്യത്തിന്റെ ഭാഗമായി ചന്ദേര […]

Read More

അവിശ്വാസം നേരിടാൻ ‘ജന്തര്‍ മന്തര്‍ സീസണ്‍ 2’: സൂചന നൽകി കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കെ

രാജ്യത്തെ യുവാക്കളുടെ തൊഴിലില്ലായ്മയും രാഷ്ട്രീയ അവഗണനയും ലക്ഷ്യമിട്ട് രൂപംകൊണ്ട ‘കോക്രോച്ച് ജനത പാർട്ടി’ (CJP) വീണ്ടും പ്രക്ഷോഭങ്ങൾക്ക് കളമൊരുക്കുന്നു. പാർട്ടി വോളണ്ടിയർമാരുടെ യോഗത്തിന് അനുമതി നിഷേധിക്കപ്പെട്ടതിനെത്തുടർന്ന്, ഏറെ ചർച്ച ചെയ്യപ്പെട്ട പ്രക്ഷോഭത്തിന്റെ രണ്ടാം ഘട്ടം ഉടൻ ഉണ്ടാകുമെന്ന നിർണായക സൂചന പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കെ നൽകി. ഇന്നലെ (ബുധനാഴ്ച) ഡൽഹിയിൽ നടന്ന സംഭവവികാസങ്ങൾക്ക് പിന്നാലെയാണ് ഈ പ്രഖ്യാപനം പുറത്തുവന്നത്. ഡൽഹിയിലെ നാരൈനയിൽ നിശ്ചയിച്ചിരുന്ന സി.ജെ.പി വോളണ്ടിയർമാരുടെ യോഗം അവസാന നിമിഷമാണ് റദ്ദാക്കപ്പെട്ടത്. ഭരണകക്ഷിയായ ബി.ജെ.പിയുടെ ഭാഗത്തുനിന്നുള്ള […]

Read More

കുടുംബാംഗങ്ങളെ ചോദ്യം ചെയ്ത സംഭവം: കേന്ദ്ര സർക്കാരിനെതിരെ സൗരവ് ദാസ്

കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി.) നേതാവും വക്താവുമായ സൗരവ് ദാസിന്റെ കുടുംബാംഗങ്ങളെ പുതുച്ചേരി പോലീസ് ചോദ്യം ചെയ്തത് വലിയ വിവാദത്തിന് തിരികൊളുത്തി. ഇന്നലെ ഉണ്ടായ ഈ സംഭവത്തിന് പിന്നിൽ കേന്ദ്ര സർക്കാരാണെന്നും തന്നെ ഭയപ്പെടുത്താനാണ് ഇത്തരം നടപടികളെന്നും സൗരവ് ദാസ് ശക്തമായി ആരോപിച്ചു. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് അദ്ദേഹം പോലീസിന്റെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് രംഗത്തെത്തിയത്. യാതൊരു വ്യക്തതയുമില്ലാതെ കുടുംബാംഗങ്ങളുടെ അടുക്കൽ പോലീസെത്തി ചോദ്യം ചെയ്യൽ നടത്തിയത് എന്തിനുവേണ്ടിയാണെന്ന് അദ്ദേഹം ചോദിച്ചു. പുതുച്ചേരിയിലെ ഭരണകൂടം […]

Read More

മെസി സന്ദർശന വിവാദം: വി. അബ്ദുറഹിമാനെതിരെ അന്വേഷണത്തിന് സാധ്യത; മന്ത്രിസഭ ഇന്ന് അന്തിമ തീരുമാനമെടുത്തേക്കും

ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുമെന്ന മുൻ സർക്കാരിന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇന്ന് (ബുധനാഴ്ച) ചേരുന്ന മന്ത്രിസഭാ യോഗത്തിൽ നിർണായക ചർച്ചയാകും. വിഷയം സംബന്ധിച്ച് മുൻ കായിക മന്ത്രി വി. അബ്ദുറഹിമാന്റെ കാലത്തെ ഇടപാടുകളിൽ ഔദ്യോഗിക അന്വേഷണം പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ. മുൻ മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളും സ്പോൺസർഷിപ്പ് ഇടപാടുകളും ചട്ടവിരുദ്ധമായിരുന്നുവെന്ന് കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഫിഫയുടെയോ അഖിലേന്ത്യ ഫുട്ബോൾ […]

Read More

അൽ-ഖ്വയ്ദ പങ്കാളിത്തം: ചെങ്കോട്ട സ്ഫോടനത്തിൽ ഞെട്ടിക്കുന്ന യു.എൻ റിപ്പോർട്ട്

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന അതീവ ഗൗരവകരമായ കാർ ബോംബ് സ്ഫോടനത്തിന് പിന്നിൽ ഭീകര സംഘടനയായ അൽ-ഖ്വയ്ദയുടെ (AQIS) പങ്ക് സ്ഥിരീകരിച്ച് ഐക്യരാഷ്ട്രസഭയുടെ (UN) സുരക്ഷാ സമിതി നിരീക്ഷണ സമിതിയുടെ റിപ്പോർട്ട് പുറത്തുവന്നു. ഇന്ന് പുറത്തുവന്ന റിപ്പോർട്ടിലാണ് രാജ്യത്തിന്റെ സുരക്ഷാ മേഖലയെ ഞെട്ടിക്കുന്ന ഈ നിർണായക വിവരമുള്ളത്. അന്വേഷണ ഏജൻസിയായ എൻ.ഐ.എ കണ്ടെത്തിയ വിവരങ്ങളെ ശരിവെക്കുന്നതാണ് യു.എൻ സെക്യൂരിറ്റി കൗൺസിൽ സങ്ഷൻസ് മോണിറ്ററിംഗ് ടീമിന്റെ കണ്ടെത്തലുകൾ. അൽ-ഖ്വയ്ദയുടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഘടകമായ ‘AQIS’-ന് ഈ ഭീകരാക്രമണത്തിൽ നേരിട്ട് […]

Read More

എൻ. ചന്ദ്രശേഖരൻ ടാറ്റാ ഗ്രൂപ്പിൽ നിന്നും പടിയിറങ്ങുന്നു

ഇന്ത്യൻ വ്യവസായ ലോകത്തെ പ്രമുഖ ശക്തികേന്ദ്രമായ ടാറ്റാ ഗ്രൂപ്പിൽ നിർണായക വഴിതിരിവ്. ടാറ്റാ സൺസ് ചെയർമാൻ പദവിയിൽ നിന്ന് എൻ. ചന്ദ്രശേഖരൻ പടിയിറങ്ങാൻ തീരുമാനിച്ചതായി ഇന്ന് ഔദ്യോഗികമായി അറിയിച്ചു. 2027 ഫെബ്രുവരി 20-ന് തന്റെ നിലവിലുള്ള കാലാവധി അവസാനിക്കുമ്പോൾ തുടർന്ന് ഈ പദവിയിലേക്ക് വീണ്ടും മത്സരിക്കാനോ കാലാവധി നീട്ടി വാങ്ങാനോ താത്പര്യമില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ടാറ്റാ സൺസ് ബോർഡിന് അയച്ച ഔദ്യോഗിക കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നാല് പതിറ്റാണ്ടുകളായി ടാറ്റാ ഗ്രൂപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എൻ. […]

Read More

അരുണാചലിൽ ഇന്ത്യ – ചൈന സൈനികർ മുഖാമുഖം; പട്രോളിങ് തടഞ്ഞ് സൈന്യം

അരുണാചൽ പ്രദേശ് അതിർത്തിയിലെ തവാങ് സെക്ടറിലുള്ള യാങ്ത്സി മേഖലയിൽ യഥാർത്ഥ നിയന്ത്രണരേഖയ്ക്ക് (LAC) സമീപം ഇന്ത്യ – ചൈന സൈനികർ തമ്മിൽ ഏറ്റുമുട്ടൽ നടന്നു. ചൈനീസ് പട്രോളിങ് സംഘം അതിർത്തി കടന്ന് കടന്നുകയറാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. ഈ സംഭവവുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പാർലമെന്റിൽ ഔദ്യോഗിക വിശദീകരണം നൽകി. ഇന്നലെ നടന്ന ഈ സംഭവവികാസങ്ങളിൽ ചൈനീസ് പട്രോളിങ് സംഘത്തിന്റെ നീക്കം ഇന്ത്യൻ സൈനികർ ശക്തമായി പ്രതിരോധിക്കുകയായിരുന്നു. നിലവിലുള്ള സ്ഥിതിഗതികൾ ഏകപക്ഷീയമായി മാറ്റാനാണ് ചൈനീസ് […]

Read More

 സ്വര്‍ണവിലയില്‍ വമ്പൻ ട്വിസ്റ്റ്: നിക്ഷേപകര്‍ക്ക് ആശങ്ക

സംസ്ഥാനത്ത് സ്വർണവിലയിൽ അപ്രതീക്ഷിത കുതിപ്പും ചാഞ്ചാട്ടവും തുടരുന്നു. ആഭരണപ്രേമികളെയും നിക്ഷേപകരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിക്കൊണ്ട് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണവിപണിയിൽ വമ്പൻ മുന്നേറ്റമാണ് കാണാൻ സാധിക്കുന്നത്. ഓഗസ്റ്റ് 4-ന് ഒരു പവന് 1,05,600 രൂപയായിരുന്ന വില, വെറും എട്ട് ദിവസങ്ങൾകൊണ്ട് 7,960 രൂപ വർധിച്ച് ഇന്ന് 1,13,560 രൂപയിലെത്തി. ഇന്ന് സംസ്ഥാനത്ത് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 760 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണവില 14,195 രൂപയായി ഉയർന്നു. ഇന്നലെ രാവിലെ വിപണിയിൽ […]

Read More