പോക്സോ കേസ്: സൈജുവിന്റെ ഫോണില്‍ നിന്നു നിര്‍ണായക വിവരങ്ങള്‍ കിട്ടിയതായി സൂചന
കൊച്ചി: ഫോര്‍ട്ടുകൊച്ചിയിലെ നമ്ബര്‍ 18 ഹോട്ടലുടമ റോയി ജെ. വയലാട്ടിനെതിരായ പോക്സോ കേസില്‍ റോയിയുടെ സുഹൃത്ത് സൈജു തങ്കച്ചന്റെ ഫോണില്‍നിന്നു നിര്‍ണായ വിവരങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചതായി സൂചന. പോക്സോ കേസില്‍ റോയിയുടെ കൂട്ടുപ്രതിയായ സൈജുവിനെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്തു കോഴിക്കോട് സ്വദേശിനി അഞ്ജലി ഫോര്‍ട്ടുകൊച്ചിയിലെ നമ്ബര്‍ 18 ഹോട്ടലില്‍ എത്തിച്ചുവെന്നു സൈജു മൊഴി നല്‍കിയതായാണ് സൂചന. സൈജുവിന്റെ ഫോണില്‍നിന്നു പല ചിത്രങ്ങളും വീഡിയോകളും […]