കണ്ണൂർ കൊയിലി ആശുപത്രി സമരം: നഴ്‌സുമാരുടെ ഐതിഹാസിക പോരാട്ടത്തിന് അന്ത്യം
കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ ശമ്പള വർദ്ധനവും തൊഴിൽ അവകാശങ്ങളും ഉന്നയിച്ച് നടത്തിവന്ന 60 ദിവസം നീണ്ട നീണ്ട സമരം ഒത്തുതീർപ്പായി. സമരത്തിന്റെ ഭാഗമായിരുന്ന ആറാമത്തെ ആശുപത്രിയായ കണ്ണൂർ തളാപ്പിലെ കൊയിലി ആശുപത്രി മാനേജ്‌മെന്റ് കൂടി കരാർ പത്രികയിൽ ഒപ്പിട്ടതോടെയാണ് പ്രതിസന്ധിക്ക് പൂർണ പരിഹാരമായത്. ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ (INA) നേതൃത്വത്തിൽ നടന്ന സമരം ഇതോടെ ഔദ്യോഗികമായി അവസാനിച്ചു. കഴിഞ്ഞ രണ്ട് മാസമായി കണ്ണൂർ നഗരത്തിലെ ആറ് പ്രമുഖ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ മിനിമം വേതനം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് […]