Blog Post

Karanavars > News >

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്ബൂര്‍ണ ബജറ്റ് തുടങ്ങി

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷമുള്ള ആദ്യ സമ്ബൂര്‍ണ്ണ സംസ്ഥാന ബജറ്റ് അവതരണം നിയമസഭയില്‍ തുടങ്ങി. ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ബജറ്റ് അവതരണം നടത്തുന്നത്. ദീര്‍ഘകാല ലക്ഷ്യങ്ങളോടെയുള്ളതാണ് ബജറ്റെന്ന് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി പറഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത ബജറ്റാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ നികുതി വര്‍ധനവിനുള്ള പ്രഖ്യാപനങ്ങളും ബജറ്റില്‍ നടത്തിയേക്കും. വിളകളുടെ വൈവിധ്യവത്കരണത്തിലൂടെ തോട്ടങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള നയം അവതരിപ്പിച്ചേക്കും. തോട്ടങ്ങളില്‍ ഫലവര്‍ഗങ്ങള്‍ ഉത്പാദിപ്പിച്ച്‌ വൈനും മറ്റു മൂല്യവര്‍ധിത ഉത്പന്നങ്ങളും നിര്‍മിക്കാനാണ് പദ്ധതി.

Read More

രാജീവ് ഗാന്ധി വധക്കേസ്; പ്രതി പേരറിവാളന് സുപ്രീംകോടതി ജാമ്യം നല്‍കി

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. 32 വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞതിനാല്‍ ജാമ്യത്തിന് അര്‍ഹത ഉണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എല്‍ നാഗേശ്വര റാവു, ജസ്റ്റിസ് ബി ആര്‍ ഗവായി എന്നിവരടങ്ങിയ ബഞ്ച് ജാമ്യം നല്‍കിയത്. വിചാരണ കോടതി നിര്‍ദേശിക്കുന്ന ഉപാധികള്‍ പാലിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. എല്ലാ മാസവും സിബിഐ ഓഫീസര്‍ക്ക് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശമുണ്ട്. 2021 മെയ് 20ന് പേരറിവാളന് പരോള്‍ നല്‍കിയിരുന്നു. 30 ദിവസത്തെ പരോളാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം […]

Read More

തിരുവല്ലം കസ്റ്റഡി മരണം; നടപടിക്രമങ്ങളില്‍ വീഴ്ച, മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: തിരുവല്ലത്ത് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെഷന്‍. തിരുവല്ലം സ്റ്റേഷനിലെ എസ് ഐ വിപിന്‍, ഗ്രേഡ് എസ് ഐ സജീവ്, വൈശാഖ് എന്നിവര്‍ക്കാണ് സസ്‌പെഷന്‍. സി ഐയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. തിരുവല്ലം ജഡ്‌ജിക്കുന്നില്‍ സ്ഥലം കാണാനെത്തിയ ദമ്ബതികളെയും സുഹൃത്തിനെയും ആക്രമിച്ചതിന്റെ പേരില്‍ സുരേഷ് അടക്കം അഞ്ച് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ മൂന്ന് […]

Read More

നമ്ബര്‍ 18 ഹോട്ടല്‍ പോസ്കോ കേസ്: അഞ്ജലിക്ക് എല്ലാം അറിയാമെന്ന് പരാതിക്കാരി.

കൊച്ചി: നമ്ബര്‍ 18 ഹോട്ടല്‍ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പരാതിക്കാരി രംഗത്ത്. അഞ്ജലി റിമ ദേവിന് എല്ലാം അറിയാമെന്ന് പരാതിക്കാരി പ്രമുഖ മാധ്യമത്തോട് പറഞ്ഞു. മോഡലുകളുടെ മരണത്തിന് ശേഷം കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ എവി ജോര്‍ജിനോട് അഞ്ജലിയെക്കുറിച്ച്‌ എല്ലാം പരാജ്‌ഞിരുന്നുവെന്ന് പരാതിക്കാരി വെളിപ്പെടുത്തി. അഞ്ജലിയെ സാമ്ബത്തിക കാര്യങ്ങളില്‍ സഹായിച്ചിരുന്നത് സുനില്‍ കാലിഫോര്ണിയയാണ്. ഓഫീസിലുള്ളവരെ സുനില്‍ കാലിഫോര്ണിയക്ക് പരിചയപ്പെടുത്താന്‍ അഞ്ജലി ശ്രമം നടത്തിയിരുന്നു. നമ്ബര്‍ 18 ഹോട്ടലിലേക്ക് അഞ്ജലിയോടൊപ്പം വാഹനത്തില്‍ പോയപ്പോള്‍ സുനില്‍ കാലിഫോര്‍ണിയ വീഡിയോ കോളില്‍ […]

Read More

സി വി വര്‍ഗീസിന്റെ പ്രസ്‌താവനയെ കുറിച്ച്‌ അറിയില്ല; രാജ്യസഭാസീറ്റില്‍ ഘടകകക്ഷികളുമായി ചര്‍ച്ച നടത്തുമെന്നും കോടിയേരി

തിരുവനന്തപുരം: രാജ്യസഭാ സീറ്റില്‍ ഘടകക്ഷികളുമായി ചര്‍ച്ച നടത്തുമെന്ന് കോടിയേരി ബാലകൃഷ്‌ണന്‍. സിപിഐ, എന്‍സിപി, ജനതാദള്‍ എസ് എന്നീ ഘടകകക്ഷികള്‍ സീറ്റ് ചോദിച്ചെങ്കിലും തീരുമാനമെടുക്കുന്നത് എല്‍ഡിഎഫാണ്. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള അധികാരം സംസ്ഥാന സെക്രട്ടറിയേറ്റിന് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സി വി വര്‍ഗീസിന്റെ പ്രസ്താവനയെ കുറിച്ച്‌ തനിക്കറിയില്ലെന്നും വര്‍ഗീസിനോട് തന്നെ ചോദിക്കണമെന്നും കോടിയേരി പറഞ്ഞു. കെ സുധാകരന് സിപിഎം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നും അത് ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ താല്പര്യം ഇല്ലാത്തതു കൊണ്ട് മാത്രമാണെന്നുമാണ് സിപിഎം ഇടുക്കി […]

Read More

നടിയെ അക്രമിച്ച കേസില്‍ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്ക് ജാമ്യം

നടിയെ അക്രമിച്ച കേസില്‍ രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ ആന്റണിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ജാമ്യം അനുവദിക്കരുതെന്ന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി. നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം തേടി രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. നാല് വര്‍ഷമായി ജയിലില്‍ കഴിയുകയാണെന്നും പലപ്പോഴായി വിവിധ കോടതികളില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ഹരജികള്‍ തള്ളുകയായിരുന്നുവെന്നും മാര്‍ട്ടിന്‍ ഹരജിയില്‍ പറഞ്ഞിരുന്നു. കേസില്‍ താനും ഇരയാണെന്നാണ് ഇയാളുടെ വാദം. 2017 ഫെബ്രുവരിയിലായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. അങ്കമാലി അത്താണിക്കു സമീപം […]

Read More

സുധാകരന്റെ ദേഹത്ത് ഒരുപിടി മണ്ണ് വീഴാന്‍ അനുവദിക്കില്ല: വി ഡി സതീശന്‍

കല്‍പ്പറ്റ | കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് നടത്തിയ ഭീഷണി പ്രസംഗത്തിന് മറുപടിയുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. സുധാകരന്റെ ദേഹത്ത് ഒരുപിടി മണ്ണിടാന്‍ കോണ്‍ഗ്രസ് അനുവദിക്കുകയില്ലെന്ന് സതീശന്‍ പറഞ്ഞു. കൊലവിളി പ്രസംഗത്തിന്റെ പേരില്‍ വര്‍ഗീസിനെതിരെ പോലീസ് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമങ്ങളോട് വയനാട്ടില്‍ പ്രതികരിക്കുകയായിരുന്നു സതീശന്‍. ഇടുക്കിയിലെ ധീരജ് കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു പാട് കാര്യങ്ങള്‍ അറിയുന്ന വ്യക്തിയാണ് സി […]

Read More

സിനിമയിലെ സ്ത്രീസുരക്ഷ’ : ഇനി ഓരോ സിനിമയ്‌ക്കും ഒരോ ആഭ്യന്തര കമ്മിറ്റി

തിരുവനന്തപുരം: സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മാര്‍ഗരേഖ തയ്യാറാക്കി സര്‍ക്കാര്‍. ഒരു സിനിമയ്‌ക്ക് ഒരു കമ്മിറ്റി എന്നതാണ് രൂപരേഖ. സംസ്‌കാരിക വകുപ്പും നിയമ വകുപ്പുമായും ചര്‍ച്ച ചെയ്ത് ഇതുമായി സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും സുരക്ഷിതമായ തൊഴിലിടമാണ് ലക്ഷ്യമിടുന്നതെന്നും വനിത ശിശുക്ഷേമ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ഉള്‍പ്പെട എല്ലാ ഘട്ടങ്ങളെയും ഒരു തൊഴിലിടമായി കണ്ട് ആഭ്യന്തര കമ്മിറ്റി രൂപീകരിക്കാനുള്ള മാര്‍ഗരേഖയാണ് തയ്യാറാക്കിയിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവം മുതല്‍ സിനിമ […]

Read More

40,000 കടന്ന് സ്വര്‍ണവില; പവന് ഇന്ന് കൂടിയത് 1040 രൂപ!

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില (Gold Price)കുതിച്ചുയരുന്നു. ഇന്നലെ മാറ്റമില്ലാതിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് പവന് ആയിരത്തിന് മേല്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ പവന് വില 40,000 രൂപ കടന്നു. ഒരു പവന് 40,560 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 39520 രൂപയായിരുന്ന വില ഇന്ന് 1040 വര്‍ധിച്ചാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിരിക്കുന്നത്. ഗ്രാമിന് 130 രൂപ കൂടി 5070 രൂപയാണ് ഇന്നത്തെ വില. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 2056 ഡോളറായി ഉയര്‍ന്നു. […]

Read More

നശിപ്പിച്ച തെളിവുകള്‍ തിരിച്ചുപിടിച്ച്‌ ക്രൈംബ്രാഞ്ച്; ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കും

കൊച്ചി: വധഗൂഢാലോചനക്കേസില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്തി ക്രൈംബ്രാഞ്ച്. ദിലീപ് അടക്കമുള്ള പ്രതികളുടെ മൊബൈലില്‍ നിന്നും നശിപ്പിച്ച ഡിജിറ്റല്‍ തെളിവുകളാണ് മുംബയിലെ ലാബില്‍ നിന്നും അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ഫോണ്‍ ഡേറ്റ പകര്‍ത്തിയ ഹാര്‍ഡ് ഡിസ്‌കിന്റെ മിറര്‍ കോപ്പിയും ലാബ് തയ്യാറാക്കിയ ഫോറന്‍സിക് റിപ്പോര്‍ട്ടും കണ്ടെത്തിയിട്ടുണ്ട്. ആറ് മൊബൈല്‍ ഫോണുകള്‍ ഹാജരാക്കാനാണ് ക്രൈംബ്രാഞ്ച് ദിലീപിനോടും സംഘത്തോടും ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കോടതിയില്‍ നടന്ന നീണ്ട വാദ പ്രതിവാദങ്ങള്‍ക്കൊടുവിലാണ് ദിലീപും കൂട്ടരും ഫോണ്‍ ഹാജരാക്കിയത്. ഈ സമയം പ്രതികള്‍ തങ്ങളുടെ മൊബൈലില്‍ നിന്നും […]

Read More