Blog Post

Karanavars > News >

തുടരെ നാലാം ദിനവും വില കൂട്ടി; പെട്രോളിന് 84 പൈസയും ഡീസലിന് 81 പൈസയും വര്‍ധിപ്പിച്ചു;

തിരുവനന്തപുരം: തുടര്‍ച്ചയായ നാലാം ദിവസും പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന. ഇന്ന് ഒരു ലിറ്റര്‍ ഡീസലിന് 81 പൈസയും പെട്രോളിന് 84 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. പെട്രോള്‍ ലിറ്ററിന് 107 രൂപ 83 പൈസയാണ് കൊച്ചിയിലെ നിരക്ക്. ഡീസല്‍ വില 94 രൂപ 95 പൈസയും.തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്നതിന് പിന്നാലെ രാജ്യത്ത് ഇന്ധന വില എണ്ണക്കമ്ബനികള്‍ ദിവസേനെ കൂട്ടുകയാണ്. വെള്ളിയാഴ്ച ഒരു ലിറ്റര്‍ ഡീസലിന്റെ വില 84 പൈസയും പെട്രോളിന് ലിറ്ററിന് 87 പൈസയും വര്‍ദ്ധിപ്പിച്ചിരുന്നു.

Read More

യു.പി മുഖ്യമന്ത്രിയായി യോഗി ആദിഥ്യനാഥ് സത്യപ്രതിജ്ഞ ചെയ്തു; രണ്ട് ഉപമുഖ്യമന്ത്രിമാര്‍

ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബി.ജെ.പി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മറ്റു നേതാക്കളും പങ്കെടുത്ത ചടങ്ങിലാണ് അധികാരമേറ്റത്. ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. രണ്ട് ഉപമുഖ്യമ​ന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ബ്രജേഷ് പതക്, കേശവ് പ്രസാദ് മൗര്യ എന്നിവരാണ് ഉപമുഖ്യമന്ത്രിമാര്‍. ഇവരെ കൂടാതെ 50 മന്ത്രിമാരും മന്ത്രിസഭയില്‍ ഉണ്ടാകും. ലഖ്‌നൗവിലെ അടല്‍ ബിഹാരി വാജ്‌പേയി ഏകാന […]

Read More

പെണ്ണിന്റെ അന്തസ്സ് പെണ്ണിന്റെ കയ്യില്‍; എന്നോട് ഇങ്ങനെ ചോദിച്ചാല്‍ അവന്റെ പല്ലടിച്ചു ഞാന്‍ താഴെ ഇടും; വിനായകനെതിരെ ലക്ഷ്മി പ്രിയ

തിരുവനന്തപുരം : പൊതുവേദിയില്‍ മാദ്ധ്യമ പ്രവര്‍ത്തകയോട് മോശമായി പ്രതികരിച്ച നടന്‍ വിനായകനെതിരെ നടി ലക്ഷ്മി പ്രിയ. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. തന്റെയടുത്താണ് ഇത്തരത്തില്‍ ചോദിച്ചിരുന്നതെങ്കില്‍ പല്ലടിച്ച്‌ താഴെ ഇടുമായിരുന്നുവെന്ന് ലക്ഷ്മി പ്രിയ പറഞ്ഞു. ഇതുപോലെയുള്ള നാറികള്‍ എന്നോട് ഇങ്ങനെ ചോദിച്ചാല്‍ അവന്റെ പല്ലടിച്ചു ഞാന്‍ താഴെ ഇടും. ഏതെങ്കിലും ഊള എന്തെങ്കിലും ചോദിച്ചാല്‍ കേട്ടോണ്ടിരിക്കേണ്ട ബാധ്യത എനിക്കില്ല. എത്ര മാന്യമായ ഭാഷയില്‍ ചോദിച്ചാലും ഊളത്തരം ഊളത്തരം തന്നെയല്ലേ? താല്‍പ്പര്യം ഉണ്ടോ എന്നു ചോദിച്ചാല്‍ താല്പ്പര്യമില്ലെങ്കില്‍ നോ എന്ന […]

Read More

കെ റെയില്‍ സര്‍വേ നടപടികള്‍ നിര്‍ത്തിവെച്ചിട്ടില്ലെന്ന് റവന്യൂ മന്ത്രി

കെ റെയില്‍ സര്‍വേ നടപടികള്‍ നിര്‍ത്തിവെച്ചിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. നയപരമായി സര്‍ക്കാര്‍ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ല. പ്രതിഷേധത്തിന്റെ ഭാഗമായി എവിടെയെങ്കിലും താത്ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ടാവാം. അത് സര്‍ക്കാര്‍ തീരുമാനപ്രകാരമല്ലെന്നും റവന്യൂ മന്ത്രി പറഞ്ഞു. ജനകീയ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സര്‍വേ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. ഇന്ന് സംസ്ഥാനത്ത് എവിടെയും സര്‍വേ നടന്നിട്ടില്ല. ഓരോ ജില്ലകളിലെയും സാഹചര്യം പരിശോധിച്ചായിരിക്കും സര്‍വേ തുടരുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. ഔദ്യോഗികമായി സര്‍വേ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് കെ റെയില്‍ നല്‍കുന്ന വിശദീകരണം. ഓരോ ജില്ലയിലെയും […]

Read More

കെ റെയില്‍ ഉപേക്ഷിച്ചില്ലെങ്കില്‍ കേരളം ശ്രീലങ്കയാകും: സുരേന്ദ്രന്‍

കെ റെയില്‍ ഉപേക്ഷിച്ചില്ലെങ്കില്‍ കേരളം ശ്രീലങ്കയാകും, കേന്ദ്രം ഒരനുമതിയും നല്‍കിയിട്ടില്ല: സുരേന്ദ്രന്‍ ശ്രീലങ്ക ഇന്ന് അഭിമുഖീകരിക്കുന്ന ദുരിതവും ദുരന്തവും കേരളത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വലിയ കടക്കെണിയിലാക്കുന്ന പദ്ധതികള്‍ ഉപേക്ഷിക്കണമെന്ന് സുരേന്ദ്രന്‍ മുഖ്യമന്ത്രി വ്യാജ പ്രചാരണം നടത്തുകയാണ്. പദ്ധതിക്ക് കേന്ദ്രം ഇതുവരെ ഒരു രീതിയിലുള്ള അനുമതിയും നല്‍കിയിട്ടില്ല. ദുരഭിമാനം വെടിഞ്ഞ് സര്‍വെ നടപടികള്‍ അടിയന്തരമായി നിര്‍ത്തിവെക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് വികസന വിരോധ വിദ്രോഹ സഖ്യമാണെന്ന മുഖ്യമന്ത്രിയുടെ ആരോപണം സമരത്തെ ദുര്‍ബലപ്പെടുത്താനാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. വന്ദേമാതരം ട്രെയിനുകള്‍ […]

Read More

ഇപ്പോള്‍ നടക്കുന്നത് സാമൂഹ്യ ആഘാത പഠനമല്ല, ഭൂമി ഏറ്റെടുക്കാനുള്ള നടപടി: ഇ.ശ്രീധരന്‍

64000 കോടിയില്‍ നിലവിലെ പദ്ധതി നടക്കില്ല. സാമൂഹ്യ ആഘാത പഠനത്തിന്കല്ലിടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നടക്കുന്നത് സാമൂഹ്യ ആഘാത പഠനമല്ല എന്നും ഭൂമി ഏറ്റെടുക്കാനുള്ള നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതിക്ക് ഡി.പി.ആറില്‍ ല്‍ ഉള്ളതിനെക്കാള്‍ ഇരട്ടി ഭൂമി ഏറ്റെടുക്കേണ്ടി വരും. ഈ പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിക്കില്ല. സര്‍ക്കാരിന് ഹിന്ധന്‍ അജണ്ടയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞാന്‍ ബി.ജെ.പി ക്കാരനായതുകൊണ്ടാണ് പദ്ധതിയെ എതിര്‍ക്കുന്നതെന്ന് മുഖ്യമന്ത്രി ഒരിക്കലും പറയില്ല. ശരിക്കുള്ള കാര്യം മുഖ്യമന്ത്രിയെ ബോധിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ധൈര്യമില്ലെന്നും അദ്ദേഹം […]

Read More

സം​സ്ഥാ​ന​ത്ത് നാ​ളെ മു​ത​ല്‍ നാ​ല് ദി​വ​സം ബാ​ങ്കു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കി​ല്ല

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നാ​ളെ മു​ത​ല്‍ നാ​ല് ദി​വ​സം ബാ​ങ്കു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കി​ല്ല. ര​ണ്ട് ദി​വ​സ​ത്തെ ബാ​ങ്ക് അ​വ​ധി​യും ര​ണ്ട് ദി​വ​സ​ത്തെ പൊ​തു​പ​ണി​മു​ട​ക്കും കാ​ര​ണ​മാ​ണ് നാ​ല് ദി​വ​സം ബാ​ങ്കു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ത​ട​സ​പ്പെ​ടു​ന്ന​ത്. ഈ ​മാ​സ​ത്തെ നാ​ലാം ശ​നി​യാ​ഴ്ച​യാ​യ നാ​ളെ​യും ഞാ​യ​റും ക​ഴി​ഞ്ഞ് തി​ങ്ക​ള്‍, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ല്‍ അ​ഖി​ലേ​ന്ത്യാ പ​ണി​മു​ട​ക്കു​കൂ​ടി എ​ത്തു​ന്ന​തോ​ടെ​യാ​ണ് നാ​ല് ദി​വ​സം അ​വ​ധി​യാ​കു​ന്ന​ത്. മാ​ര്‍​ച്ച്‌ 30,31 ദി​വ​സ​ങ്ങ​ള്‍ ബാ​ങ്കു​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​മെ​ങ്കി​ലും സാ​മ്ബ​ത്തി​ക വ​ര്‍​ഷാ​ന്ത്യ​ത്തി​ന്‍റെ തി​ര​ക്കി​ലാ​യി​രി​ക്കും. ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ ഒ​ന്‍​പ​ത് സം​ഘ​ട​ന​ക​ളി​ല്‍ മൂ​ന്നെ​ണ്ണം സം​സ്ഥാ​ന​ത്ത് പ​ണി​മു​ട​ക്കു​ന്നു​ണ്ട്. ഓ​ള്‍ ഇ​ന്ത്യ […]

Read More

‘ഷെയിം’: വിനായകനെതിരെ ആഞ്ഞടിച്ച്‌ പാര്‍വതി തിരുവോത്ത്

കൊച്ചി: ഒരുത്തീയുടെ വാര്‍ത്താസമ്മേളനത്തില്‍ മീ ടൂ ആരോപണത്തിനെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ നടന്‍ വിനായകനെതിരെ നടി പാര്‍വതി തിരുവോത്ത് രംഗത്ത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ വിനായകന്റെ ചിത്രവും വിവാദ പരാമര്‍ശത്തിന്റെ വീഡിയോ ലിങ്കും പങ്കുവെച്ചുകൊണ്ടായിരുന്നു പാര്‍വതിയുടെ പ്രതികരണം. ‘ഷെയിം‘ എന്നാണ് പാര്‍വതി ഈ സ്റ്റോറിക്ക് നല്‍കിയ ക്യാപ്‌ഷന്‍. ഒപ്പം, സംവിധായിക കുഞ്ഞില മാസിലാമണി എഴുതിയ കുറിപ്പും പാര്‍വതി സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ വിനായകനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. സാംസ്കാരിക – സിനിമാ മേഖകളില്‍ നിന്നുള്‍പ്പെടെ നിരവധി പേര്‍ വിനായകന്റെ […]

Read More

പോലീസ് സുരക്ഷയില്ലാതെ തുടരാനാകില്ല, സംസ്ഥാന വ്യാപകമായി ഇന്നത്തെ കെ റെയില്‍ സര്‍വ്വേ നിര്‍ത്തിവെച്ചു

കൊച്ചി : ജനങ്ങളില്‍ നിന്നുള്ള പ്രതിഷേധം ശക്തമായതോടെ സംസ്ഥാന വ്യാപകമായി ഇന്നത്തെ കെ റെയില്‍ സര്‍വ്വേ നിര്‍ത്തിവെയ്ക്കാന്‍ തീരുമാനം.പോലീസ് സുരക്ഷയില്ലാതെ സര്‍വ്വേ തുടരാനാകില്ലെന്ന നിലപാടിലാണ് കെ റെയിലിനായി സര്‍വ്വേ നടത്തുന്ന സ്വകാര്യ ഏജന്‍സി ഉദ്യോഗസ്ഥരുടെ നിലപാട്. പ്രകോപനം ഒഴിവാക്കാനാണ് ഇന്നെത്ത സര്‍വേ നടപടികള്‍ നിര്‍ത്തിവെച്ചതെന്നാണ് കെ റെയില്‍ അധികൃതരുടെ വിശദീകരണം നല്‍കിയിരിക്കുന്നത്. ജനങ്ങളില്‍ നിന്നുള്ള പ്രതിഷേധങ്ങളെ തുടര്‍ന്ന് എറണാകുളം, കോഴിക്കോട് ജില്ലകളിലെ സില്‍വര്‍ലൈന്‍ സര്‍വ്വേ താത്കാലികമായി നിര്‍ത്തിവെച്ചു. എറണാകുളത്ത് 12 കിലോമീറ്റര്‍ പാതയുടെ സര്‍വ്വേ മാത്രമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. […]

Read More

യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം ബിജെപി നിയമസഭാ കക്ഷി നേതാവായി യോഗി ആദിത്യനാഥിനെ ഏകകണ്ഠമായി തരഞ്ഞെടുത്തു. ഇന്നലെ നടന്ന ബിജെപി എംഎല്‍എമാരുടെ യോഗം, യോഗിയെ നിയമസഭാകക്ഷി നേതാവായി തfരഞ്ഞെടുത്തു. അമിത് ഷാ പങ്കെടുത്ത എംല്‍എമാരുടെ യോഗമാണ് എതിരില്ലാതെ യോഗി ആദിത്യനാഥിനെ വീണ്ടും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പദത്തിലേക്ക് തിരഞ്ഞെടുത്തത്. പുതുതായി തരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് സുരേഷ് കുമാര്‍ […]

Read More