കോടികളുടെ തട്ടിപ്പ്: പേരാമ്പ്ര അർബൻ നിധി ഡയറക്ടർമാർ പിടിയിൽ
കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന പേരാമ്പ്ര അർബൻ നിധി ലിമിറ്റഡ് ഡയറക്ടർമാരെ പോലീസ് അറസ്റ്റ് ചെയ്തു. കടിയങ്ങാട് സ്വദേശികളായ മലയിൽ കെ.കെ. രതീഷ്, ചെറുകുന്നുമ്മൽ സി. ജനിൽകുമാർ എന്നിവരാണ് പിടിയിലായത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ മറവിൽ നിക്ഷേപകരിൽ നിന്നും കോടിക്കണക്കിന് രൂപയും സ്വർണവും തട്ടിയെടുത്തെന്നാണ് ഇവർക്കെതിരെയുള്ള പ്രധാന ആരോപണം. രണ്ട് വർഷത്തോളമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ, റൂറൽ എസ്.പി സ്ക്വാഡിന്റെയും പേരാമ്പ്ര പൊലീസിന്റെയും സംയുക്ത നീക്കത്തിനൊടുവിലാണ് ഇന്നലെ വൈകിട്ട് പിടികൂടിയത്. കൊയിലാണ്ടിയിലും പേരാമ്പ്ര-മേപ്പയൂർ റോഡിലുമായാണ് ഇവർ […]