അറിവിന്റെ വഴികാട്ടികൾക്ക് ആദരം; ഇന്ന് അധ്യാപക ദിനം
അറിവിന്റെയും സ്നേഹത്തിന്റെയും വെളിച്ചം പകർന്നു നൽകി സമൂഹത്തെ വാർത്തെടുക്കുന്ന ഗുരുശ്രേഷ്ഠർക്ക് ആദരവമർപ്പിച്ച് ഇന്ന് അധ്യാപക ദിനം. രാജ്യത്തിന്റെ പ്രഥമ ഉപരാഷ്ട്രപതിയും രണ്ടാം പ്രസിഡന്റും പ്രമുഖ ദാർശനികനുമായ ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് ഇന്ത്യയിലിന്ന് അധ്യാപക ദിനമായി ആചരിക്കുന്നത്. ജീവിതത്തിൽ നന്മയുടെയും വിജയത്തിന്റെയും പാത വെട്ടിത്തുറക്കുന്നതിൽ അധ്യാപകർ വഹിക്കുന്ന പങ്ക് വലുതാണ്. ഒരു വ്യക്തിയുടെ സ്വഭാവരൂപീകരണത്തിലും ചിന്താശേഷി വളർത്തുന്നതിലും മാതാപിതാക്കൾക്കൊപ്പം തന്നെ നിർണായക സ്ഥാനം ഗുജുജനങ്ങൾക്കുമുണ്ട്. 1962-ൽ ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ രാജ്യത്തിന്റെ പ്രസിഡന്റായപ്പോൾ, അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാൻ […]