പ്രണോയിക്കും അൻമോൾക്കും തിരിച്ചടി; നാല് ഇന്ത്യൻ താരങ്ങൾ തായ്പേയ് ഓപ്പൺ ക്വാർട്ടറിൽ
ബഡ്‍മിന്റൺ കോർട്ടിൽ സമ്മിശ്ര ഫലങ്ങളുമായി തായ്പേയ് ഓപ്പൺ പുരോഗമിക്കുന്നു. ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിൽ ഇന്ത്യയുടെ മുൻനിര താരം എച്ച്.എസ്. പ്രണോയിയും യുവ താരം അൻമോൾ ഖർബും പുറത്തായപ്പോൾ, നാല് ഇന്ത്യൻ താരങ്ങൾ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. പുരുഷ വിഭാഗത്തിൽ ഹോങ്കോങ്ങിന്റെ ജെയ്സൺ ഗുണവാനോട് നേരിട്ടുള്ള ഗെയിമുകൾക്കാണ് പ്രണോയ് പരാജയപ്പെട്ടത് (21-9, 21-19). ഈ സീസണിൽ പ്രണോയിയുടെ പ്രകടനങ്ങളെ അലട്ടുന്ന മോശം ഫോം ഈ ടൂർണമെന്റിലും തുടർന്നു. വനിതാ വിഭാഗത്തിൽ മികച്ച ഫോമിലുള്ള അൻമോൾ ഖർബ് സ്വന്തം നാട്ടുകാരിയും […]