Blog Post

Karanavars > News >

പ്രതിഫലത്തിന് 1.87 കോടി നികുതിയടച്ചില്ല; സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് നോട്ടീസ്

ചെന്നൈ: സംഗീതം നല്‍കിയതിന് ലഭിച്ച പ്രതിഫലത്തിന് നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് ജിഎസ്ടി ഡയറക്ടറേറ്റിന്റെ നോട്ടിസ്. 2013 -2015 കാലയളവില്‍ സിനിമകളില്‍ സംഗീതമൊരുക്കിയതിന്റെ പേരില്‍ നിര്‍മാതാക്കളില്‍ നിന്നു കൈപ്പറ്റിയ പ്രതിഫലത്തിന്റെ നികുതിയായ 1.87 കോടി രൂപയാണ് ഇളയരാജ സേവന നികുതിയായി അടയ്ക്കാനുള്ളത്. മൂന്നുതവണ നോട്ടീസ് നല്‍കിയിട്ടും പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് ഇത്തവണ ജിഎസ്ടി ചെന്നൈ സോണ്‍ 78കാരനായ ഇളയരാജയ്ക്ക് കാരണം കാണിക്കല്‍ നോട്ടിസ് അയച്ചത്. അടുത്തിടെ പ്രധാനമന്ത്രിയെയും അംബേദ്കറെയും താരതമ്യം ചെയ്ത് ഇളയരാജ ഒരു […]

Read More

പുറത്താക്കില്ല, പദവിയുമില്ല; കെ വി തോമസിനെതിരെ നടപടിക്ക് ശുപാര്‍ശ, അന്തിമ തീരുമാനം സോണിയയുടെ കെെകളില്‍

ന്യൂഡല്‍ഹി: നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച്‌ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത മുതിര്‍ന്ന നേതാവ് കെ വി തോമസിനെതിരെ നടപടിക്ക് ശുപാര്‍ശ. പാര്‍ട്ടി പദവികളില്‍ നിന്ന് കെ വി തോമസിനെ നീക്കാനാണ് സാദ്ധ്യത. എ.കെ ആന്റണി അദ്ധ്യക്ഷനായ അഞ്ചംഗ സമിതിയുടെതാണ് ശുപാര്‍‌ശ. തുടര്‍ നടപടിയ്ക്കായി ശുപാര്‍ശ സോണിയാ ഗാന്ധിക്ക് സമര്‍പ്പിക്കും. നടപടി പാര്‍ട്ടി അദ്ധ്യക്ഷ പ്രഖ്യാപിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഡല്‍ഹിയില്‍ പറഞ്ഞു. അഞ്ചംഗ സമിതിയില്‍ താരിഖ് അന്‍വറും അംഗമായിരുന്നു. അതെസമയം നേരിട്ട് […]

Read More

കെ-റെയില്‍ സംവാദം പ്രഹസനമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വി.ഡി സതീശന്‍

എറണാകുളം: കെ–റെയില്‍ സംവാദം പ്രഹസനമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.ചീഫ് സെക്രട്ടറി ക്ഷണിച്ച ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതാരാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കണം. ചീഫ് സെക്രട്ടറിയെ അപമാനിക്കുകയാണ് ചെയ്‍തത്. ഇടത് സര്‍ക്കാരിന്റെ വലതു വ്യതിയാനം ജോസഫ് സി മാത്യു തുറന്നു കാട്ടുമെന്ന ഭയമാണ് ഇതിന് പിന്നിലെന്നും സതീശന്‍ പറഞ്ഞു. അതേസമയം കെ–റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട സംവാദത്തിന് ആരൊക്കെ വേണമെന്ന് തീരുമാനിക്കുന്നത് സിപിഎമ്മല്ല കെ–റെയില്‍ ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജോസഫ് […]

Read More

സിബിഐ 5 ദ ബ്രെയ്ന്‍ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

സിബിഐ ചിത്രങ്ങള്‍ മലയാളത്തില്‍ ഒരുക്കി വലിയ ആരാധകരെ ഉണ്ടാക്കിയ ടീം ആണ് കെ മധുവും എസ് എന്‍ സ്വാമിയും. മമ്മൂട്ടി സേതുരാമയ്യര്‍ സിബിഐ ആയി എത്തിയ ചിത്രങ്ങള്‍ എല്ലാം വമ്ബന്‍ ഹിറ്റായിരുന്നു. ചിത്രത്തിന്‍റെ നാല് ഭാഗങ്ങള്‍ ആണ് ഇതുവരെ ഇറങ്ങിയത്. ഇപ്പോള്‍ അഞ്ചാം ഭാഗം റിലീസിന് തയാറായിരിക്കുകയാണ്. സിബിഐ 5 ദ ബ്രെയ്ന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. അഞ്ചാം ഭാഗത്തില്‍ ​ജ​ഗ​തി​ ​ശ്രീ​കു​മാ​റും​ ​അ​ഭി​ന​യി​ക്കു​ന്നു എന്നതാണ് ഏറ്റവും വലിയ അപ്‌ഡേറ്റ്. ജഗതി ശ്രീകുമാര്‍ […]

Read More

ജോണ്‍ പോളിന് ആംബുലന്‍സ് സഹായം ലഭ്യമായില്ലെന്ന ആരോപണം തെറ്റെന്ന് ബി സന്ധ്യ

തൃക്കാക്കര: അന്തരിച്ച തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ജോണ്‍ പോളിന് ആംബുലന്‍സ് സഹായം ലഭ്യമായില്ലെന്ന ആരോപണം തെറ്റെന്ന് ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യ.ജില്ലാ ഫയര്‍ ഓഫിസര്‍ അന്വേഷണം നടത്തിയെന്നും വൈകിയതില്‍ ഫയര്‍ഫോഴ്സിന് വീഴ്ചയില്ലെന്നും ബി സന്ധ്യ പറഞ്ഞു. അതേസമയം, ഫയര്‍ ഫോഴ്സിനെ തള്ളി പൊലീസ് രംഗത്ത് വന്നു. ജോണ്‍ പോളിന് സഹായം ലഭ്യമാക്കാന്‍ ഫയര്‍ ഫോഴ്സിനെ ബന്ധപ്പെട്ടിരുന്നെന്ന് പൊലീസ് പറഞ്ഞു. തൃക്കാക്കരയില്‍ ആംബുലന്‍സില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് കണ്‍ട്രോള്‍ റൂം എസ്‌ഐ രാജീവ് പറഞ്ഞു. സ്വകാര്യ ആശുപത്രിയുടെ സഹായം ലഭ്യമാക്കിയത് ആംബുലന്‍സ് […]

Read More

പ്ര​തി​ഷേ​ധ​ക്കാ​രെ മ​ര്‍​ദി​ച്ച സം​ഭ​വം; ത​ല്ല് സ്വാ​ഭാ​വി​ക പ്ര​തി​ക​ര​ണം മാ​ത്ര​മെ​ന്ന് കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: കെ ​റെ​യി​ല്‍ പ്ര​തി​ഷേ​ധ​ക്കാ​രെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തെ ന്യാ​യീ​ക​രി​ച്ച്‌ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍.ത​ല്ല് സ്വാ​ഭാ​വി​ക പ്ര​തി​ക​ര​ണം മാ​ത്ര​മാ​ണെ​ന്ന് കോ​ടി​യേ​രി പ​റ​ഞ്ഞു. ത​ല്ല് ഒ​ന്നി​നും ഒ​രു പ​രി​ഹാ​ര​മ​ല്ല. പ​ക്ഷെ ത​ല്ലാ​നു​ള്ള സാ​ഹ​ച​ര്യം ബി​ജെ​പി​യും യു​ഡി​എ​ഫും ഉ​ണ്ടാ​ക്ക​രു​ത്. കെ ​റെ​യി​ല്‍ വി​രു​ദ്ധ സ​മ​രം ന​ട​ത്തു​ന്ന​ത് യു​ഡി​എ​ഫു​കാ​രും ബി​ജെ​പി​ക്കാ​രു​മാ​ണെ​ന്നും കോ​ടി​യേ​രി കു​റ്റ​പ്പെ​ടു​ത്തി.ഭൂ​വു​ട​മ​ക​ള്‍ ക​ല്ലി​ടു​ന്ന​തി​ന് അ​നു​കൂ​ല നി​ല​പാ​ടാ​ണ്. എ​ന്നി​ട്ടും ആ ​ക​ല്ലു​ക​ള്‍ പി​ഴു​തു​മാ​റ്റാ​ന്‍ തീ​രു​മാ​നി​ച്ച്‌ യു​ഡി​എ​ഫും ബി​ജെ​പി​യും രം​ഗ​ത്തി​റ​ങ്ങു​ക​യാ​ണ്. സ്വാ​ഭാ​വി​ക​മാ​യും അ​തി​ന്‍റെ പ്ര​ത്യാ​ഘാ​തം ഉ​ണ്ടാ​കു​മെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. […]

Read More

ട്വിറ്റര്‍ സ്വന്തമാക്കി ഇലോണ്‍ മസ്ക്; 3.67 ലക്ഷം കോടിക്ക് ഏറ്റെടുത്തു

കാലിഫോര്‍ണിയ: ലോകത്തിലെ ഏറ്റവും സമ്ബന്നനും ടെസ്‌ല, സ്‌പേസ്‌എക്‌സ് കമ്ബനികളുടെ സ്ഥാപകനുമായ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ പൂര്‍ണമായി ഏറ്റെടുത്തു.4400 കോടി ഡോളറിന് (3.67 ലക്ഷം കോടി രൂപ) ആണ് കരാര്‍ ഒപ്പിട്ടത്. ഇതോടെ ഓഹരിവിപണിയുടെ ഭാഗമായിരുന്ന ട്വിറ്റര്‍ പൂര്‍ണമായും സ്വകാര്യ കമ്ബനിയായി മാറും. മസ്‌കിന്റെ ഏറ്റെടുക്കല്‍ പദ്ധതി ഐകകണ്‌ഠ്യേനയാണ് ട്വിറ്റര്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗീകരിച്ചത്. ഓഫറിന് അനുകൂലമായി തീരുമാനമെടുക്കാരന്‍ ഓഹരി ഉടമകളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നു. തുടര്‍ന്ന് അടിയന്തര പ്രാധാന്യത്തോടെ ബോര്‍ഡ് അംഗങ്ങള്‍ ചര്‍ച്ച നടത്തി. അര്‍ധരാത്രിയായിരുന്നു പ്രഖ്യാപനം. […]

Read More

യൂണിറ്റിന് 95 പൈസ വര്‍ധന ആവശ്യപ്പെട്ട് കമ്മിഷന്‍; വൈദ്യുതി നിരക്കില്‍ ഉത്തരവ് മേയ് അവസാനം

തിരുവനന്തപുരം: കെഎസ്‌ഇബി യൂണിറ്റിന് 95 പൈസ വര്‍ധന ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കമ്മിഷന്‍ ചെയര്‍മാന്‍. കെഎസ്‌ഇബിയുടെ ആവശ്യം ന്യായമാണെന്നും ജനതാല്‍പര്യം കൂടി പരിഗണിച്ചാകും തീരുമാനമെന്നും കമ്മിഷന്‍ വ്യക്തമാക്കി. 2022-23 വര്‍ഷത്തെ വൈദ്യുതി നിരക്കില്‍ മേയ് അവസാനം ഉത്തരവുണ്ടാകുമെന്നും റഗുലേറ്ററി കമ്മിഷന്‍ അറിയിച്ചു. നിലവില്‍ 6.35 പൈസയാണ് യൂണിറ്റ് നിരക്ക്. മറ്റു ചില സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ന്യായമായ നിരക്കാണിത്. നിരക്ക് വര്‍ധന ആവശ്യപ്പെട്ട് റഗുലേറ്ററി കമ്മിഷന് കെഎസ്‌ഇബി നല്‍കിയ അപേക്ഷയിലെ തെളിവെടുപ്പ് പൂര്‍ത്തിയായി.

Read More

സില്‍വര്‍ ലൈന്‍ സംവാദം : പാനല്‍ മാറ്റത്തിന് പിന്നില്‍ രാഷ്‌ട്രീയക്കളി; വിഡി സതീശന്‍

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ എതിര്‍പ്പ് ഉന്നയിച്ച വിദഗ്‌ധരെ അടക്കം പങ്കെടുപ്പിച്ച്‌ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സംവാദത്തിന്റെ പാനലില്‍ മാറ്റം വരുത്തിയതിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. സംവാദത്തില്‍ നിന്ന് സാമൂഹിക നിരീക്ഷകന്‍ ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിന് പിന്നില്‍ രാഷ്‌ട്രീയക്കളി ഉണ്ടെന്ന് വിഡി സതീശന്‍ ആരോപിച്ചു. രാഷ്‌ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ജോസഫ് സി മാത്യുവിനെ മാറ്റിയത്. കെ റെയില്‍ കോര്‍പറേഷന്റെ ഇടപെടലിനെ തുടര്‍ന്നുള്ള ഈ ഒഴിവാക്കല്‍ ദുരൂഹമാണ്. കെആര്‍ഡിസി ചെയര്‍മാന്‍ ചീഫ് സെക്രട്ടറിക്ക് മുകളിലാണോ […]

Read More

ഹരിദാസന്‍ വധം: സസ്‌പെന്‍ഷന് പിറകെ അധ്യാപിക ജോലി രാജിവെച്ച്‌ രേഷ്മ

കണ്ണൂര്‍: ഹരിദാസന്‍ വധക്കേസിലെ പ്രതിയെ ഒളിവില്‍ പാര്‍പ്പിച്ചതിന് അറസ്റ്റിലായ രേഷ്മയെ തലശേരി അമൃത വിദ്യാലയം സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ അവര്‍ ജോലി രാജി വെച്ചു. സ്‌കൂളിന്റെ സല്‍പേരിനെ ബാധിക്കാതിരിക്കാന്‍ സ്വാഭാവിക നടപടിയുടെ ഭാഗമായാണ് സസ്‌പെന്‍ഷന്‍ എന്നായിരുന്നു സ്‌കൂള്‍ അധികൃതര്‍ വ്യക്താമക്കിയിരുന്നത്. അതിന് പിന്നാലെയാണ് തലശേരി അമൃത വിദ്യാലയത്തിലെ ജോലി രാജിവെച്ചെന്ന് രേഷ്മ അറിയിച്ചത്. അതേ സമയം രേഷ്മക്ക് ബിജെപി ബന്ധമില്ലെന്ന് ജില്ലാ നേതൃത്വം കുറച്ച്‌ മുന്‍പ് വിശദീകരിച്ചിരുന്നു. രേഷ്മയും കുടുംബവും സിപിഎം ക്യാമ്ബിലുള്ളവരാണെന്നാണ് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ […]

Read More