യുഎസ് നാവികസേനാ കപ്പല്‍പ്പട അനുമതിയില്ലാതെ ഇന്ത്യന്‍ കടലില്‍
ന്യൂഡല്‍ഹി : ഇന്ത്യയുടെ സമ്മതമില്ലാതെ ലക്ഷ്വദ്വീപിനു സമീപത്തെ ഇന്ത്യന്‍ കടല്‍ മേഖലയിലേക്ക് യുഎസ് നാവികസേനയുടെ കടന്നു കയറ്റം. യുഎസ് നാവികസേനയുടെ ഏഴാം കപ്പല്‍പ്പട ഈ മേഖലയില്‍ ഇന്ത്യയുടെ അനുമതിയില്ലാതെ കടന്നുവെന്നാണ് റിപ്പോര്‍ട്ട്. ലക്ഷ്വദ്വീപില്‍ നിന്ന് 130 നോട്ടിക്കല്‍ മൈല്‍ അകലെയാണ് യു.എസ് കപ്പല്‍ എത്തിയത്. ഇന്ത്യയുടെ മുന്‍കൂര്‍ അനുമതി വേണ്ടതില്ലെന്നാണ് അമേരിക്ക പുറപ്പെടുവിച്ച വാര്‍ത്താ കുറിപ്പില്‍ പറയുന്നത്. മാത്രവുമല്ല മിസൈല്‍വേധ കപ്പലായ യു.എസ.എസ് ജോണ്‍ പോള്‍ ജോണ്‍സിന്റെ നീക്കം ”അന്താരാഷ്ട്ര നിയമത്തിന്” വിധേയമാണെന്ന് കപ്പല്‍ പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ […]