കേരളത്തിൽ ക്രമസമാധാനം തകർന്നെന്ന് കേന്ദ്രമന്ത്രി നിത്യാനന്ദ റായ്, പിണറായി സർക്കാരിന്റെ കാലത്ത് കൊല്ലപ്പെട്ടത് 19 ആർ എസ് എസ് – ബി ജെ പി പ്രവർത്തകർ
കൊച്ചി: സംസ്ഥാനത്തെ ക്രമസമാധാനം തകർന്നടിഞ്ഞെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ത റായ്. കേരളത്തിൽ ബി ജെ പി പ്രവർത്തകർ വ്യാപകമായി ആക്രമിക്കപ്പെടുകയാണെന്നും ഇത് ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം കൊല്ലപ്പെട്ട രഞ്ജിത്ത് ശ്രീനിവാസന്റെ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയ അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് സർക്കാരിനെതിരെ രൂക്ഷവിമർശനമുയർത്തിയത്. രഞ്ജിത് വധക്കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ഏകപക്ഷീയമാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു വിഭാഗത്തെ മാത്രം പ്രീണിപ്പിക്കുന്ന തരത്തിലാണ് അന്വേഷണം നടക്കുന്നത്.എല്ലാ സംഭവങ്ങളെക്കുറിച്ചും കൃത്യമായ അന്വേഷണം വേണം.ബി […]