സ്വകാര്യാശുപത്രി ജീവനക്കാരിയെ മദ്യം നല്‍കി പീഡിപ്പിച്ചു; സഹപ്രവര്‍ത്തകരായ രണ്ടുപേര്‍ അറസ്റ്റില്‍
പെരിന്തല്‍മണ്ണ: നഗരത്തിലെ തന്നെ സ്വകാര്യാശുപത്രിയില്‍ കൂടെ ജോലിചെയ്യുന്ന യുവതിയെ മദ്യം നല്‍കി പീഡിപ്പിച്ചു.കേസില്‍ രണ്ടുപേരെ പോലിസ് അറസ്റ്റു ചെയ്തു. അങ്ങാടിപ്പുറം പരിയാപുരം പറങ്കിമൂട്ടില്‍ ജോണ്‍ പി ജേക്കബ് (39), മണ്ണാര്‍മല കല്ലിങ്ങല്‍ മുഹമ്മദ് നസീഫ് (34) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നത് ഇപ്രകാരമാണ്. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ ജോണിന്റെ വീട്ടിലേക്ക് വിരുന്നിന് യുവതിയെ ക്ഷണിച്ചുവരുത്തി. മദ്യം കലര്‍ന്ന ജ്യൂസ് കുടിക്കാന്‍ നല്‍കി. മയക്കിക്കിടത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് തോക്കുചൂണ്ടി […]