Blog Post

Karanavars > News >

കെ സുധാകരനെതിരായ കേസ് അവജ്ഞയോടെ തള്ളുന്നു: വി ഡി സതീശന്‍

കൊച്ചി: തൃക്കാക്കരയില്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസ് എടുത്തതിനെ അര്‍ഹിക്കുന്ന അവജ്ഞയോടെ യുഡിഎഫ് തള്ളിക്കളയുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മറ്റെല്ലാം പരാജയപ്പെട്ടപ്പോള്‍ ഉണ്ടാക്കിയെടുത്ത കേസാണ്. സുധാകരന്‍ പ്രസ്താവന പിന്‍വലിച്ചിട്ടും കേസ് എടുത്തു. നികൃഷ്ട ജീവി എന്നും പരനാറി എന്നും കുലംകുത്തി എന്നും വിശേഷിപ്പിച്ച പിണറായി വിജയന് എതിരെ എവിടെയെങ്കിലും കേസ് എടുത്തോ എന്നും വി ഡി സതീശന്‍ ചോദിച്ചു. സുധാകരനെതിരെ കേസ് എടുത്തതില്‍ പ്രതിഷേധിക്കുന്നു. കേസ് കോടതിയുടെ […]

Read More

വാഗമണ്‍ ഓഫ് റോഡ് റേസ്; ജോജു ജോര്‍ജിനെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്, ലൈസന്‍സ് റദ്ദാക്കിയേക്കും

ഇടുക്കി: വാഗമണില്‍ ഓഫ് റോ‌ഡ് റേസ് നടത്തിയ കേസില്‍ നടന്‍ ജോജു ജോര്‍ജിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്.ഹാജരായി വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് ജോജു ജോര്‍ജിന് നോട്ടീസും നല്‍കിയിരുന്നു. എന്നാല്‍ നടന്‍ ഹാജരായില്ല. കാരണം കാണിക്കല്‍ നോട്ടീസ് അയച്ച ശേഷം ലൈസന്‍സ് റദ്ദാക്കുമെന്ന് ഇടുക്കി ആര്‍ ഡി ഒ അറിയിച്ചു. ഇടുക്കിയില്‍ ഓഫ് റോഡ് റേസിന് ജില്ലാ കളക്ടര്‍ ഏര്‍പ്പെടുത്തിയ നിരോധനം മറികടന്ന് നിയമവിരുദ്ധമായി വണ്ടി ഓടിച്ചതിനാണ് നടനെതിരെ കേസെടുത്തത്. അപകടകരമായ രീതിയില്‍ […]

Read More

പാലക്കാട് 2 പൊലീസുകാരെ ദുരൂഹ സാഹചര്യത്തില്‍ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: കാണാതായ പൊലീസുകാരെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുട്ടിക്കുളങ്ങര പൊലീസ് ക്യാംപിനോട് ചേര്‍ന്ന വയലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഹവില്‍ദാര്‍മാരായ മോഹന്‍ദാസ് അശോകന്‍ എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം മുതലാണ് ഇരുവരെയും കാണാതായത്. ഊര്‍ജിതമായ അന്വേഷണം പൊലീസ് നടത്തി വരവേയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വയലില്‍ രണ്ടു ഭാഗത്തായിട്ടാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വൈദ്യുതാഘാതമേറ്റാണ് ഇരുവരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇവരെ കണ്ടെത്തിയ സ്ഥലത്ത് വൈദ്യുതാഘാതമേല്‍ക്കാനുള്ള സാധ്യതയില്ലാത്തത് ദുരൂഹത വര്‍ധിപ്പിക്കുന്നു. ഹേമാംബിക പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ […]

Read More

മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശം: കെപിസിസി‍ പ്രസിഡന്റ് കെ. സുധാകരനെതിരെ പോലീസ് കേസെടുത്തു

കൊച്ചി : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമര്‍ശം നടത്തിയ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ കേസെടുത്തു. ബുധനാഴ്ച രാത്രി ഡിവൈഎഫ്‌ഐ നേതാവിന്റെ പരാതിയില്‍ പാലാരിവട്ടം പോലീസാണ് കേസെടുത്തത്. തൃക്കാക്കര മണ്ഡലത്തില്‍ ചങ്ങല പൊട്ടിയ നായയെ പോലെയാണ് മുഖ്യമന്ത്രി വരുന്നതെന്നായിരുന്നു കെ. സുധാകരന്റെ പരാമര്‍ശം. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ സിപിഎം ഇത് വിവാദമാക്കുകയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആയുധമാക്കുകയും ചെയ്തിരുന്നു. ഡിവൈഎഫ്‌ഐ നേതാവിനെ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസെടുത്തിരിക്കുന്നത്. വിദ്വേഷ പ്രസംഗം […]

Read More

പാചക വാതക വില വീണ്ടും വര്‍ധിച്ചു

ന്യുഡല്‍ഹി: രാജ്യത്ത് പാചക വാതക വില വീണ്ടും വര്‍ധിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള 14.2 കിലോഗ്രാം സിലിണ്ടറിനു 3.50 രൂപ വര്‍ധിപ്പിച്ചു. ഇതോടെ സംസ്ഥാനത്ത് സിലിണ്ടര്‍ ഒന്നിന് 1010 രൂപയായി.വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 8 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ 2357.50 രൂപയായി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് ഡല്‍ഹിയിലും മുംബൈയിലും 1003 രൂപയും കൊല്‍ക്കൊത്തയില്‍ 1,029 രൂപയും ചെന്നൈയില്‍ 1018.5 രൂപയുമായി. കഴിഞ്ഞ നവംബര്‍ മുതല്‍ ഇതുവരെ ഗാര്‍ഹിക സിലിണ്ടറിന് 400 രൂപയോളമാണ് ഉയര്‍ന്നത്. റഷ്യ–യുക്രൈന്‍ യുദ്ധത്തിന്റെ് പശ്ചാത്തലത്തില്‍ രാജ്യാന്തര […]

Read More

സംസ്ഥാനത്തു പരക്കെ കനത്ത മഴ; കൊച്ചി നഗരം വെള്ളത്തില്‍ മുങ്ങി

കൊച്ചി: സംസ്ഥാനത്തു പരക്കെ കനത്ത മഴ തുടരുന്നു. കൊച്ചി നഗരത്തില്‍ താഴ്ന്ന പ്രദേശങ്ങളിലും പ്രധാന റോഡുകളിലും ഉള്‍പ്പെടെ പലയിടങ്ങളിലും വെള്ളം കയറി.എറണാകുളം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍്റ് വെള്ളത്തില്‍ മുങ്ങി. എംജി റോഡ്, വളഞ്ഞമ്ബലം, പനമ്ബിള്ളി നഗര്‍ ഭാഗങ്ങളില്‍ വെള്ളം കയറി. വൈപ്പിന്‍, ഞാറക്കല്‍ അടക്കമുള്ള തീരദേശ മേഖലകളിലും ഉള്‍വഴികള്‍ വെള്ളത്തിലാണ്. കോതമംഗലം ഉള്‍പ്പെടെയുള്ള മലയോര മേഖലകളിലും മഴ തുടരുകയാണ്. എറണാകുളം ജില്ലയില്‍ താലൂക്ക് അടിസ്ഥാനത്തില്‍ തുറന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം തുടങ്ങി. […]

Read More

കേരളത്തിന്‍റെ സ്വന്തം ഒടിടി പ്ലാറ്റ്ഫോം ‘സി സ്പെയ്സ്’ കേരളപ്പിറവി ദിനത്തില്‍ ലഭ്യമാകും

തിരുവനന്തപുരം: കേരളത്തിന്‍്റെ സ്വന്തം ഒടിടി പ്ലാറ്റ്ഫോമായ (OTT) സി സ്പെയ്സ് (CSPACE) കേരളപ്പിറവി ദിനത്തില്‍ ലഭ്യമാകും.രാജ്യത്ത് സര്‍ക്കാര്‍ മേഖലയില്‍ ആരംഭിക്കുന്ന ആദ്യ ഒടിടി പ്ലാറ്റ്ഫോമാണ് സി സ്പെയ്സ്. തിയേറ്റര്‍ റിലീസിനു ശേഷമമേ ഒടിടിയില്‍ സിനിമ കാണാനാകൂവെന്നും അതു കൊണ്ടു തന്നെ സിനിമാ വ്യവസായത്തെ ബാധിക്കില്ലെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കലാഭവന്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ സിനിമാ– സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് ഒടിടി പ്ലാറ്റ്ഫോമിന്‍റെ പേര് പ്രഖ്യാപിച്ചത്. സാംസ്കാരിക വകുപ്പിന്‍്റെ മേല്‍നോട്ടത്തില്‍ കെ.എസ്.എഫ്.ഡി.സി യുടെ നിയന്ത്രണത്തിലാകും […]

Read More

പി ശ്രീരാമകൃഷ്ണന്റെ മകളുടെ വിവാഹം 22 ന്; വേദിയാവുക തവനൂര്‍ വൃദ്ധ സദനം

പൊന്നാനി: നോര്‍ക്ക റൂട്‌സ് ഉപാധ്യക്ഷനും മുന്‍ സ്പീക്കറുമായ പി.ശ്രീരാമകൃഷ്ണന്റെ മകള്‍ നിരഞ്ജനയുടെ വിവാഹം തവനൂര്‍ വൃദ്ധ സദനത്തില്‍.22ന് രാവിലെ 9ന് ചടങ്ങുകള്‍ നടക്കും. തിരുവനന്തപുരം പി.ടി.നഗറില്‍ വൈറ്റ് പേളില്‍ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകന്‍ സംഗീതാണ് വരന്‍. പ്രത്യേകം ക്ഷണിക്കപ്പെട്ടവര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. വിവാഹ ആഡംബരങ്ങളില്‍ നിന്നു വിട്ടുമാറി തികച്ചും മാതൃകാപരമായാണ് ചടങ്ങുകള്‍ ഒരുക്കുന്നത്. നിരഞ്ജനയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് വൃദ്ധസദനത്തില്‍വച്ച്‌ വിവാഹം നടത്തുന്നതെന്നാണ് വിവരം. തവനൂരിലെ വൃദ്ധസദനത്തിലെ സ്ഥിരം സന്ദര്‍ശകരാണ് ശ്രീരാമകൃഷ്ണനും കുടുംബവും

Read More

കെഎസ്‌ആര്‍ടിസിക്ക് 700 ബസ് വാങ്ങാന്‍ അനുമതി; മന്ത്രി ആന്റണി രാജു

കെഎസ്‌ആര്‍ടിസി–സ്വിഫ്റ്റിന് 700 സിഎന്‍ജി ബസ്സുകള്‍ വാങ്ങുവാന്‍ മന്ത്രിസഭയുടെ അനുമതി ലഭിച്ചതായും കിഫ്ബിയില്‍ നിന്ന് നാല് ശതമാനം പലിശ നിരക്കില്‍ 455 കോടി രൂപ ലഭ്യമാക്കി പുതിയ ബസുകള്‍ വാങ്ങുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. കെഎസ്‌ആര്‍ടിസി–റീ സ്ട്രക്ചറിങ്ങിന്റെ ഭാഗമായി നഷ്ടം കുറച്ച്‌ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ ബസുകള്‍ വാങ്ങുന്നത്. 2017-ന് ശേഷം ഈ വര്‍ഷമാണ് 116 പുതിയ ബസുകള്‍ വാങ്ങി കെഎസ്‌ആര്‍ടിസി–സ്വിഫ്റ്റിനായി സര്‍വ്വീസ് നടത്തുന്നത്. പുതിയ 700 ബസ്സുകള്‍ നിരത്തിലിറങ്ങുന്നതോടെ പൊതുഗതാഗത സൗകര്യം മെച്ചപെടുകയും […]

Read More

ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും -മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം‘ കാമ്ബയിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷ രജിസ്‌ട്രേഷന്‍/ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്നും സ്ഥാപനങ്ങള്‍ മൂന്ന് മാസത്തിനകം ഇവ ലഭ്യമാക്കണമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളിലും ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ടോള്‍ ഫ്രീ നമ്ബര്‍ പ്രദര്‍ശിപ്പിക്കണം. സ്ഥാപനങ്ങള്‍ക്കെതി​രായ പരാതികള്‍ ഫോട്ടോ സഹിതം അപ് ലോഡ് ചെയ്യാന്‍ പൊതുജനങ്ങള്‍ക്ക് സൗകര്യമുണ്ടാകും. എഫ്.എസ്.എസ്.എ.ഐ മാനദണ്ഡമനുസരിച്ച്‌ ഒരു സ്ഥാപനത്തിലെ ഒരാളെങ്കിലും പരിശീലനം നേടണം. അവര്‍ മറ്റുള്ളവര്‍ക്ക് […]

Read More