ആറ്റിങ്ങലില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചു; യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: ആറ്റിങ്ങലില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. അയിലം സ്വദേശി വിശാല്‍ (22) ആണ് മരിച്ചത്. മാമം കോരാണിയില്‍ രേവതി ഓഡിറ്റോറിയത്തിന് സമീപത്തായിരുന്നു അപകടം. കൊല്ലം ഭാഗത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സഞ്ചരിക്കുകയായിരുന്ന വാഹനങ്ങളാണ് അപകടത്തില്‍പെട്ടത്. കൂടെ ഉണ്ടായിരുന്ന ആറ്റിങ്ങല്‍ സ്വദേശി ആസിഫിനെ (23) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ലോറിയില്‍ ഉണ്ടായിരുന്ന മറ്റ് രണ്ട് പേരുടെ നില ഗുരുതരമാണ്. ലോറിയിലിടച്ച ബൈക്ക് തീപിടിക്കുകയായിരുന്നു. ബൈക്കില്‍നിന്നും തീപടര്‍ന്ന ലോറി […]