Blog Post

Karanavars > News >

യാസ് ചുഴലിക്കാറ്റ് വരുന്നു; കാലവര്‍ഷത്തിന് മുന്‍പേ സംസ്ഥാനത്ത് മഴ കനക്കും

തിരുവനന്തപുരം: വലിയ നാശനഷ്ടമുണ്ടാക്കിയ ടൗട്ടെ ചുഴലിക്കാറ്റിന് പിന്നാലെ യാസ് ചുഴലിക്കാറ്റും ഇന്ത്യന്‍ തീരത്തേക്ക്. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനോട്‌ ചേര്‍ന്നുള്ള ആന്‍ഡമാന്‍ കടലില്‍ ശനിയാഴ്‌ചയോടെ രൂപംകൊള്ളുന്ന ന്യൂനമര്‍ദം 72 മണിക്കൂറിനകം ‘യാസ്‌‘ ചുഴലിക്കാറ്റായി മാറുമെന്നാണ്‌ പ്രവചനം. യാസിന്റെ സഞ്ചാര പദത്തില്‍ കേരളമില്ല. എന്നാലും സംസ്ഥാനത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ തീവ്ര മഴയ്ക്കും കാറ്റിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 25 മുതല്‍ സംസ്ഥാനത്ത് മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം. തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിലും ശക്തമായ മഴയും കാറ്റുമുണ്ടാകാം. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം വെള്ളിയാഴ്ചയോടെ ആന്‍ഡമാന്‍ […]

Read More

കൊവിഡ് പരിശോധന ഇനി വീടുകളില്‍, ഐസിഎംആര്‍ അനുമതി നല്‍കി; കിറ്റ് ഉടന്‍ വിപണിയിലെത്തും

ന്യൂഡല്‍ഹി: കൊവിഡ് പരിശോധന വീടുകളില്‍ നടത്താനുള്ള റാപ്പിഡ് ആന്റിജെന്‍ ടെസ്റ്റിങ് കിറ്റിന് ഐസിഎംആര്‍ അനുമതി നല്‍കി. മൂക്കിലെ സ്രവം ഉപയോഗിച്ചാണ് പരിശോധന നടത്തുക. പരിശോധനാ കിറ്റ് ഉടന്‍ വിപണിയിലെത്തും. മൈലാബ് ഡിസ്‌കവറി സൊല്യൂഷന്‍സാണ് കിറ്റ് ഇന്ത്യന്‍ വിപണിയിലെത്തിക്കുക. രോഗലക്ഷണമുളളവരും, കൊവിഡ് ബാധിതരുമായി സമ്ബര്‍ക്കം വന്നവരും മാത്രം കിറ്റ് ഉപയോഗിക്കുന്നതാകും ഉചിതമെന്ന് ഐസിഎംആര്‍ അറിയിച്ചു. മൊബൈല്‍ ആപ്പിന്റെ സഹായത്തോടെയാണ് പരിശോധന സാദ്ധ്യമാകുക.കിറ്റ് ഉപയോഗിക്കുന്നവര്‍ മൈലാബ് കോവിസെല്‍ഫ് എന്ന ആപ്പില്‍ പരിശോധനാഫലം അറിയിക്കണം. ടെസ്റ്റില്‍ പോസിറ്റീവായാല്‍ വേറെ പരിശോധനകള്‍ നടത്തേണ്ട […]

Read More

രണ്ടാമൂഴം :പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്

ചരിത്ര വിജയം കൊയ്ത പിണറായി സര്‍ക്കാര്‍ ഇന്ന് വീണ്ടും അധികാരത്തിലേക്ക്. തുടര്‍ഭരണമെന്ന ചരിത്ര നേട്ടത്തോടെ രണ്ടാം പിണറായി സര്‍ക്കാര്‍ 17 പുതുമുഖങ്ങളുള്ള 21 അംഗ മന്ത്രിസഭയാണ് ഇന്ന് അധികാരമേല്‍ക്കുന്നത്. വൈകിട്ട് മൂന്നിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പ്രത്യേക വേദിയില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. 85,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള പന്തലിലാണ് ചടങ്ങ്.രാവിലെ മുഖ്യമന്ത്രിയും സി.പി.ഐ.എം, സി.പി.ഐ നിയുക്ത മന്ത്രിമാരും ആലപ്പുഴ വയലാറിലെയും വലിയചുടുകാടിലെയും രക്തസാക്ഷി സ്മാരകങ്ങളില്‍ എത്തി പുഷ്പാര്‍ച്ചന […]

Read More

കേരള രാഷ്ട്രീയത്തിലെ ധീരവനിത കെ ആര്‍ ഗൗരിയമ്മ വിടവാങ്ങി

കേരളത്തിന്റെ വിപ്ലവനായിക കെ ആര്‍ ഗൗരിയമ്മ വിടവാങ്ങി. 102 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഏഴു മണിക്ക് തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം. ആധുനിക കേരളത്തിന്റെ ചരിത്രവുമായി വേര്‍പെടുത്താനാവാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്നു ഗൗരിയമ്മയുടെ ജീവിതം. അസാമാന്യ ധീരതയും ത്യാഗസന്നദ്ധതയും പ്രതിബദ്ധതയും സേവനോന്മുഖതയും ചേര്‍ന്ന ജീവിതമായിരുന്നു ഗൗരിയമ്മയുടേത്. 1957ല്‍ ഇ എം എസിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്നു. 1957, 1960 കേരള നിയമസഭകളില്‍ ചേര്‍ത്തലയില്‍ നിന്നും 1965 മുതല്‍ […]

Read More

അധോലോക കുറ്റവാളി ഛോട്ടാരാജന്‍ കോവിഡ് ബാധിച്ച്‌ മരിച്ചു

ന്യൂഡല്‍ഹി: അധോലോക കുറ്റവാളി ഛോട്ടാരാജന്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. തിഹാര്‍ ജയില്‍ വെച്ച്‌ രോഗം സ്ഥിരീകരിച്ച ഛോട്ടാ രാജനെ ഏപ്രില്‍ 27ന് ഡല്‍ഹി എയിംസിലേക്ക് മാറ്റിയിരുന്നു. ഗുരുതരാവസ്ഥയിലായിരുന്നു ഛോട്ടാ രാജന്‍ അല്‍പം മുന്‍പാണ് മരണത്തിന് കീഴടങ്ങിയത്. കൊലപാതകവും പണംതട്ടലും ഉള്‍പ്പെടെ 70-ഓളം ക്രിമിനല്‍ കേസുകളാണ് ഛോട്ടാരാജനെതിരെ മുംബൈയിലുള്ളത്. രാജ്യംവിട്ട ഛോട്ടാരാജനെ 2015-ലാണ് ഇന്തോഷ്യയില്‍നിന്ന് പിടികൂടി തിരികെയെത്തിച്ചത്. 61-കാരനായ ഛോട്ടാരാജനെ കനത്ത സുരക്ഷാവലയത്തിലാണ് തിഹാര്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്നത്. ഛോട്ടാ രാജനെതിരെ മുംബൈയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളെല്ലാം സിബിഐയ്ക്ക് കൈമാറുകയും […]

Read More

11 ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴ; 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്; ജാഗ്രത നിര്‍ദ്ദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: ഞായറാഴ്ച വരെ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. ഇന്ന് മലപ്പുറം ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നി ജില്ലകളില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 ാാ മുതല്‍ 115.5 ാാ വരെ […]

Read More

ഉമ്മന്‍ചാണ്ടി തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തു

തിരുവവന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍​ഗ്രസിന്റെ ദയനീയ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി. പരാജയം വിലയിരുത്താല്‍ ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് കമ്മിറ്റി അദ്ധ്യക്ഷനെന്ന നിലയില്‍ ഒന്നാമത്തെ ഉത്തരവാദിത്തം തനിക്കാണെന്നും പരസ്പരം പഴിചാരാതെ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു.‌ അതേസമയം തോല്‍വിയുടെ ഉത്തരവാദി താന്‍ മാത്രമെന്ന് വരുത്താന്‍ ശ്രമം നടക്കുന്നന്നതായി കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പി രാമചന്ദ്രന്‍ ആരോപിച്ചു. തോല്‍വിയില്‍ എല്ലാവര്‍ക്കും പങ്കുണ്ടെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു. ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുമെന്ന് പ്രതിപക്ഷ […]

Read More

സിദ്ദിഖ് കാപ്പനെ വീണ്ടും മഥുര ജയിലിലേക്ക് മാ‌റ്റി; നിര്‍ബന്ധിച്ച്‌ ഡിസ്‌ചാര്‍ജ് ചെയ്‌തെന്ന് ആരോപണവുമായി കുടുംബം

ന്യൂഡല്‍ഹി: എയിംസില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മാദ്ധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ പൊലീസ് വീണ്ടും മഥുര ജയിലിലേക്ക് മാ‌റ്റി. കാപ്പന്റെ ഭാര്യയെയോ അഭിഭാഷകനെയോ അറിയിക്കാതെയാണ് നടപടി. മുന്‍പ് സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് എയിംസില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ച കാപ്പനെ കാണാന്‍ കുടുംബാംഗങ്ങളെ പൊലീസ് അനുവദിച്ചിരുന്നില്ല. ഉത്തര്‍ പ്രദേശ് പൊലീസ് നിര്‍ബന്ധപൂര്‍വം കാപ്പനെ ഡിസ്‌ചാര്‍ജ് ചെയ്‌ത് മഥുര ജയിലിലേക്ക് കൊണ്ടുപോകുകയായിരുന്നെന്ന് കാപ്പന്റെ ഭാര്യയും ബന്ധുക്കളും ആരോപിച്ചു. എയിംസില്‍ പ്രവേശിപ്പിച്ചിരുന്ന കാപ്പന് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം ഭേദമായോ എന്ന് വ്യക്തമല്ല. മഥുര ജയിലില്‍ […]

Read More

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു; ഗ്രാമിന് 4450 രൂപ, പവന് ഇന്ന് കൂടിയത് 400 രൂപ

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ദ്ധന. ഗ്രാമിന് 50 രൂപ കൂടി 4450 രൂപയായി. പവന് 400 രൂപയുടെ വര്‍ദ്ധനവാണ് ഇന്നുണ്ടായത്. പവന് ഇന്ന് 35,600 രൂപയായി. വ്യാഴാഴ്‌ച വില 35,200 ആയിരുന്നു. ആഗോളവിപണിയില്‍ സ്‌പോട് ഗോള്‍ഡിന് വില ഉയര്‍ന്ന് 1817.90 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഫെബ്രുവരി 16ന് ശേഷമുള‌ള ഏറ്റവും ഉയര്‍ന്ന വിലയാണിത്. യു.എസ് ട്രഷറി ആദായത്തില്‍ കുറവുണ്ടായതും ഡോളര്‍ വില ദുര്‍ബലമായതും കാരണം സ്വര്‍ണത്തിന് ആവശ്യമേറിയതോടെയാണ് നേരിയ വിലവര്‍ദ്ധന ഉണ്ടായത്.

Read More

ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയായി തുടരും; ലാബ് ഉടമകളുടെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: സംസ്ഥാനത്തെ ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയായി തുടരും. 1700 രൂപയില്‍ നിന്ന് 500 രൂപയാക്കിയ സര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ലാബ് ഉടമകളുടെ ആവശ്യം ഹൈക്കോടതി തള്ളി. നിരക്കു കുറച്ചത് പരിശോധനാ ഫലത്തിന്റെ നിലവാരത്തെ ബാധിക്കും എന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുകയോ സബ്‌സിഡി ലഭ്യമാക്കുകയോ ചെയ്യണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. നിരക്കു കുറയ്ക്കല്‍ ലാബുകള്‍ക്ക് കനത്ത സാമ്ബത്തിക ബാധ്യതയുണ്ടാക്കുമെന്നും ഇവര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയ വിപണി നിരക്കനുസരിച്ചു ടെസ്റ്റിന് ആവശ്യമായ സംവിധാനങ്ങള്‍ക്ക് […]

Read More