കോഴിക്കോട് ബസ് സ്റ്റാന്‍ഡിലെ തൂണുകള്‍ക്കിടയില്‍ കുടുങ്ങിയ കെഎസ്‌ആര്‍ടിസി പുറത്തിറക്കി
കോഴിക്കോട് : മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിന് ശേഷം കോഴിക്കോട് കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിലെ തൂണുകള്‍ക്കിടയില്‍ കുടുങ്ങിയ സ്വിഫ്ട് ബസ് പുറത്തിറക്കി.തൂണുകള്‍ക്കിടയിലുണ്ടായിരുന്ന ഇരുമ്ബുവളയങ്ങള്‍ പൊട്ടിച്ചാണ് കെഎസ്‌ആര്‍ടിസിയെ പുറത്തിറക്കിയത്. കോഴിക്കോട് കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിന്റെ നിര്‍മാണത്തിലുണ്ടായ അപാകതയാണ് പ്രധാന കാരണം. ബെംഗളൂരുവില്‍ നിന്ന് വ്യാഴാഴ്ച രാത്രിയില്‍ എത്തിയ ബസാണ് കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ കുടുങ്ങിയത്. ബസ് ടെര്‍മിനലിലെ തൂണുകള്‍ക്കിടയില്‍ നിര്‍ത്തിയിട്ടശേഷം ഡ്രൈവര്‍ ഡ്യൂട്ടി അവസാനിപ്പിച്ച് പോവുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ വാഹനം എടുക്കാന്‍ മറ്റൊരു ഡ്രൈവര്‍ എത്തിയപ്പോഴാണ് തൂണുകള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണെന്ന് തിരിച്ചറിയുന്നത്. […]