E25 പെട്രോൾ: ആശങ്കകൾക്കിടയിൽ കേന്ദ്രസർക്കാർ പിന്നോട്ട്?
പെട്രോളിൽ 25 ശതമാനം എത്തനോൾ കലർത്തുന്ന ‘E25’ പദ്ധതിയുടെ നടപ്പിലാക്കൽ കേന്ദ്രസർക്കാർ വൈകിപ്പിക്കാൻ സാധ്യത. വാഹന ഉടമകളുടെ പ്രതിഷേധവും സാങ്കേതികമായ ആശങ്കകളും ശക്തമായതോടെയാണ് ഈ നീക്കം. E20 (20% എത്തനോൾ) നടപ്പിലാക്കിയപ്പോൾ വാഹന ഉടമകൾക്കിടയിൽ ഉണ്ടായ കടുത്ത അതൃപ്തി സർക്കാർ ഗൗരവമായി കാണുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പെട്രോളിലെ എത്തനോൾ അംശം വർധിപ്പിക്കുന്നത് സംബന്ധിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുൾപ്പെടെയുള്ളവർ മുൻപ് നിലപാടുകൾ വ്യക്തമാക്കിയിരുന്നെങ്കിലും, നിലവിൽ ഈ വിഷയത്തിൽ ഒരു വിട്ടുവീഴ്ചയ്ക്ക് സർക്കാർ തയ്യാറായേക്കുമെന്നാണ് സൂചന. വാഹന നിർമ്മാതാക്കളുമായി […]