Blog Post

Karanavars > News >

മുന്‍ കോണ്‍ഗ്രസ് നേതാവ് ഹര്‍ദിക് പട്ടേല്‍ ബി.ജെ.പിയിലേക്ക്

അഹമദാബാദ്: മുന്‍കോണ്‍ഗ്രസ് നേതാവ് ഹര്‍ദിക് പട്ടേല്‍ ജൂണ്‍ രണ്ടിന് ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേരുമെന്ന് പാര്‍ട്ടി വക്താവ് സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.ഗുജറാത്ത് ബി.ജെ.പി അധ്യക്ഷന്‍ സി.ആര്‍ പാട്ടീലിന്‍റെ സാന്നിധ്യത്തിലായിരിക്കും അംഗത്വം സ്വീകരിക്കുക എന്നാണ് സൂചന. നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ഈയിടെയാണ് ഹാര്‍ദിക് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്. കോണ്‍ഗ്രസില്‍ വേണ്ട പരിഗണന കിട്ടിയില്ലെന്ന് ആരോപിച്ച അദ്ദേഹം സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. പട്ടേല്‍ സമുദായ പ്രക്ഷോഭത്തിന്‍റെ അമരക്കാരനായിരുന്ന ഹര്‍ദിക് പട്ടേല്‍ 2019 […]

Read More

കേരളത്തില്‍ ഇത്തവണ കാലവര്‍ഷം കുറയും

തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ കാലവര്‍ഷം കുറയുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്.കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതിയ മണ്‍സൂണ്‍ പ്രവചന പ്രകാരം കേരളത്തില്‍ ഇത്തവണ മഴ പതിവിലും കുറവായിരിക്കുമെന്നാണ് അറിയിപ്പ്. പ്രവചന പ്രകാരം ജൂണ്‍ മാസത്തിലും സാധാരണയില്‍ കുറവ് മഴയായിരിക്കും ലഭിക്കുക. കാലവര്‍ഷം ഔദ്യോഗികമായി കേരളം മുഴുവന്‍ വ്യാപിച്ച്‌ കര്‍ണാടകയില്‍ പ്രവേശിച്ചതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു, കേരളത്തില്‍ ഇന്നു മുതല്‍ ജൂണ്‍ 4 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് എട്ടു ജില്ലകളിലാണ് യെലോ […]

Read More

അതിജീവിത തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ? നടിക്കെതിരെ വിമര്‍ശനവുമായി സിദ്ദിഖ്

കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരെ വിമര്‍ശനവുമായി നടന്‍ സിദ്ദിഖ്. അതിജീവിത തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ എന്നാണ് സിദ്ദിഖ് ചോദിക്കുന്നത്.തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വേളയില്‍ നടിയെ ആക്രമിച്ച കേസ് ചര്‍ച്ചയായതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സിദ്ദിഖ്. താനാണെങ്കില്‍ കോടതി മാറ്റാന്‍ ആവശ്യപ്പെടില്ല. പ്രതീക്ഷിച്ച വിധി ലഭിച്ചില്ലെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കണമെന്നും സിദ്ദിഖ് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. ‘100 ശതമാനം വോട്ടിംഗ് ഉണ്ടാകണം എന്നാണ് ആഗ്രഹം. ജനാധിപത്യ വിശ്വാസികളെല്ലാം വോട്ട് ചെയ്യണം. എല്ലാ സ്ഥാനാര്‍ത്ഥികളും വികസനത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് സംസാരിച്ചത്. തൃക്കാക്കര ഇനി […]

Read More

വിജയ് ബാബുവിന് ഇടക്കാല മുന്‍കൂര്‍ ജ്യമ്യം

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ നിര്‍മാതാവും നടനുമായ വിജയ് ബാബുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി ഉത്തരവിട്ടു.മറ്റന്നാള്‍ വരെ അറസ്റ്റ് പാടില്ലെന്നാണ് കോടതി ഉത്തരവിട്ടത്. മറ്റന്നാള്‍ കോടതി കേസ് പരിഗണിക്കും. നിലവില്‍ വിദേശത്ത് ഒളിവില്‍ താമസിക്കുകയാണ് വിജയ് ബാബു. വിദേശത്ത് നിന്ന് നാട്ടിലെത്തിയാല്‍ വിമാനത്താവളത്തില്‍ വെച്ച്‌ തന്നെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ സംഘം നേരത്തേ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് വിമാനത്താവളത്തില്‍ വെച്ച്‌ അറസ്റ്റ് നടത്തരുതെന്ന് കോടതി നിര്‍ദേശിച്ചത്. അതേസമയം, അന്വേഷണ ഉദ്യോഗസ്ഥന് വിജയ് […]

Read More

തൃക്കാക്കരയില്‍ കള്ളവോട്ടിന് ശ്രമിച്ചയാള്‍ പിടിയില്‍

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച യുവാവ് പിടിയില്‍.വൈറ്റില പൊന്നുരുന്നിയിലെ സ്കൂളിലെ പോളിങ് ബൂത്തില്‍ കള്ളവോട്ടു ചെയ്യാന്‍ ശ്രമിക്കവെയാണ് പിടിയിലായത്. ബൂത്തിലെ ടി എം സഞ്ജു എന്നയാളുടെ പേരില്‍ വോട്ടു ചെയ്യാനെത്തിയ പിറവം പാമ്ബാക്കുട സ്വദേശി ആല്‍ബിനാണ് പൊലീസിന്റെ പിടിയിലായത്. യുഡിഎഫ് ബൂ ത്ത് ഏജന്റ് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. പ്രിസൈഡിങ് ഓഫിസറുടെ റിപ്പോര്‍ട്ട് കിട്ടിയശേഷം തുടര്‍ നടപടിയെന്ന് പൊലീസ് പറഞ്ഞു.

Read More

ഡല്‍ഹിയില്‍ കേരളത്തിലേക്കുള്ള 22 യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ യാത്ര നിഷേധിച്ചു

ഡല്‍ഹി :കേരളത്തിലേക്കുള്ള 22 യാത്രക്കാര്‍ ഡല്‍ഹി വിമാനത്താവളത്തില്‍ കുടുങ്ങി. യാത്രക്കാര്‍ എത്താന്‍ വൈകി എന്ന് ആരോപിച്ചാണ് എയര്‍ ഇന്ത്യ യാത്ര നിഷേധിച്ചത്.എന്നാല്‍ സമയത്തു തന്നെ എത്തിയിരുന്നെന്നും സീറ്റുകള്‍ മറിച്ചു നല്‍കിയതാകാമെന്നും യാത്രക്കാര്‍ ആരോപിച്ചു. ഇന്ന് രാവിലെ 5.45 ന് ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും കോഴിക്കോട്ടേക്ക് പറന്ന എയര്‍ ഇന്ത്യയുടെ AI 425 വിമാനത്തില്‍ ടിക്കറ്റെടുത്ത 22 യാത്രക്കാരാണ് ഡല്‍ഹി വിമാനത്തവളത്തില്‍ കുടുങ്ങിയത്. വിമാനത്താവളത്തില്‍ എത്താന്‍ വൈകിയെന്ന് ആരോപിച്ചാണ് കമ്ബനി, യാത്രക്കാരെ വിമാനത്തില്‍ കയറുന്നതില്‍ നിന്നും വിലക്കിയത്. എന്നാല്‍ […]

Read More

എസ്.എസ്.എല്‍.സി ഫലം ജൂണ്‍ 10ന്; പ്ലസ് ടു 20ന്

തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഫലം ജൂണ്‍ 10ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ജൂണ്‍ 20ന് ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലവും പ്രസിദ്ധീകരിക്കും.4,27407 വിദ്യാര്‍ഥികളാണ് റെഗുലര്‍, പ്രൈവറ്റ് മേഖലകളിലായി എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. 4,32,436 വിദ്യാര്‍ഥികള്‍ പ്ലസ് 2 പരീക്ഷയും 31,332 കുട്ടികള്‍ വി.എച്ച്‌.എസ്.ഇ പരീക്ഷയും എഴുതിയിരുന്നു. ഈ വര്‍ഷം ഒന്നാം ക്ലാസില്‍ നാലു ലക്ഷം കുട്ടികളെത്തുമെന്നും മന്ത്രി അറിയിച്ചു. 9:30 മുഖ്യമന്ത്രി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. പ്രവേശനോത്സവത്തിന്‍റെ ഔദ്യോഗിക ഗാനം പുറത്തിറക്കിയിട്ടുണ്ട്. 12986 സ്കൂളുകളില്‍ പ്രവേശനോത്സവം നടക്കും. കഴക്കൂട്ടം സര്‍ക്കാര്‍ […]

Read More

എന്തുകൊണ്ട് മൂസെ വാലയുടെ സുരക്ഷ പിന്‍വലിച്ചു? -ആപ് സര്‍ക്കാറിനോട് ഹൈകോടതി

ന്യൂഡല്‍ഹി: എന്തുകൊണ്ടാണ് പഞ്ചാബി ഗായകന്‍ സിദ്ദു മൂസെ വാലയുടെ സുരക്ഷ ഒഴിവാക്കിയെതെന്ന് എ.എ.പി സര്‍ക്കാറിനോട് ചോദിച്ച്‌ പഞ്ചാബ്–ഹരിയാന ഹൈകോടതി.സുരക്ഷ പിന്‍വലിച്ചവരുടെ വിവരങ്ങള്‍ എങ്ങനെ ചോര്‍ന്നെന്നും കോടതി ആരാഞ്ഞു. സര്‍ക്കാറിനോട് ജൂണ്‍ 2നകം മറുപടി നല്‍കാനും കോടതി നിര്‍ദേശിച്ചു. മൂസെ വാല ഉള്‍പ്പടെ 424 വി.ഐ.പികള്‍ക്കുള്ള പൊലീസ് സുരക്ഷ പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. തൊട്ടടുത്ത ദിവസമാണ് 29കാരനായ ഗായകനെ അക്രമികള്‍ വെടിവെച്ച്‌ കൊലപ്പെടുത്തിയത്. സുരക്ഷ പിന്‍വലിച്ചതിനു പിന്നാലെ മൂസെവാലെ, അകല്‍ താഖ്ത് ജതെദര്‍, ജയ്നി ഹര്‍പ്രീത് സിങ് എന്നിവരെ […]

Read More

സംസ്ഥാനത്തെ സ്‌കൂളുകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

തിരുവനന്തപുരം: സ്‌കൂളിലെത്തുന്ന കുട്ടികളും അധ്യാപകരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി.നാളെ സംസ്ഥാനത്തുടനീളം 12986 സ്‌കൂളുകളില്‍ പ്രവേശനോത്സവം നടക്കുമെന്നും മന്ത്രി പറഞ്ഞു. 42.9 ലക്ഷം വിദ്യാര്‍ഥികള്‍ നാളെ സ്‌കൂളിലെത്തും. ഒന്നാം ക്ലാസില്‍ നാല് ലക്ഷത്തോളം കുട്ടികളാണ് എത്തുന്നത്. പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഗാനം മന്ത്രി പുറത്തിറക്കി. കഴക്കൂട്ടം ഗവണ്‍മെന്റ് സര്‍ക്കാര്‍ സ്‌കൂളില്‍ സംസ്ഥാന തല പ്രവേശനോത്സവം നടക്കുന്നത്. 9.30 മുഖ്യമന്ത്രി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. പി.ടി.എയുടെ ഫണ്ട് പിരിവിന് ഉത്തരവാദിത്വം സ്‌കൂള്‍ പ്രധാനാധ്യാപകനാണെന്നും മന്ത്രി പറഞ്ഞു. ‘ഓരോ രക്ഷകര്‍ത്താവിന്റെയും […]

Read More

ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസ്: ലീഗ് പ്രവര്‍ത്തകന്‍ പിടിയില്‍

കൊച്ചി: തൃക്കാക്കരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച ആള്‍ പിടിയില്‍.സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനെതിരായ വിധിയെഴുത്തായിരിക്കും തൃക്കാക്കരയിലേതെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും പ്രചാരണത്തിന്റെ പേരില്‍ ഒരു മാസം പാഴാക്കികളഞ്ഞതായി മൂന്നാം തിയതി ബോധ്യമാകുമെന്നും ഹൈബി ഈഡന്‍ പറഞ്ഞു. മാമംഗലം എസ്.എന്‍.ഡി.പി ഹാളിലെ ബൂത്തില്‍ വോട്ടു രേഖപ്പെടുത്താനെത്തിയതായിരുന്നു ഹൈബി. അതേസമയം, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച ലീഗ് നേതാവ് പിടിയില്‍. കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് കോയമ്ബത്തൂരില്‍ നിന്ന് പൊലീസ് പിടിയിലായത്. ഇയാളെ ഉച്ചയോടെ തൃക്കാക്കര […]

Read More