ഗസ്സയിൽ യുദ്ധം അവസാനിപ്പിക്കാൻ വിസമ്മതം: 130 ഇസ്രാഈലി സൈനികർ ജോലിവിടുമെന്ന് ഭീഷണി
തെൽഅവീവ്: ഗസ്സയിൽ തുടരുന്ന കൂറ്റൻ യുദ്ധത്തിനും കൂട്ടക്കൊലക്കിടെയും വേറിട്ട നിലപാട് സ്വീകരിച്ച് 130ഓളം ഇസ്രാഈലി സൈനികർ ജോലിവിടുമെന്ന് ഭീഷണി മുഴക്കി. പ്രധാനമന്ത്രി ബിൻയാമിൻ നെതന്യാഹുവിന്റെ യുദ്ധനീക്കങ്ങൾക്കെതിരെ പ്രതിഷേധിച്ച്, ബന്ദി മോചനത്തിനും വെടിനിര്‍ത്തലിനും ഇടപെടാൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടാണ് സൈനികർ പ്രതിഷേധ രംഗത്തിറങ്ങിയത്. “വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ച് ബന്ദികളെ വിട്ടയയ്ക്കാൻ തയ്യാറാകാതെ വരുന്ന പക്ഷം, ജോലിയിൽ തുടരാനാവില്ല” എന്ന് സൈനികർ പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, വടക്കൻ ഗസ്സയിൽ നടക്കുന്ന നീക്കങ്ങൾ ഗുണപരമായി മാറാത്തതോടെ, ഇവിടെ ദിവസങ്ങളായി നാലു […]