Blog Post

Karanavars > News >

വാഷ്‌റൂമില്‍ നിന്ന് പുറത്തിറങ്ങിയ 19കാരിയെ കത്തിമുനയില്‍ നിര്‍ത്തി കൂട്ടബലാത്സംഗം, ഉപേക്ഷിച്ച ഫോണ്‍ നമ്ബര്‍ തുമ്ബായി; സുരക്ഷാ ജീവനക്കാരന്‍ അടക്കം പിടിയില്‍

ചണ്ഡീഗഡ്: ഹരിയാനയില്‍ കത്തിമുനയില്‍ നിര്‍ത്തി 19കാരിയെ രണ്ടുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. ലൈംഗികാതിക്രമത്തിന് ശേഷം സ്ത്രീയ്ക്ക് മുന്‍പില്‍ ഉപേക്ഷിച്ച ഫോണ്‍ നമ്ബര്‍ പിന്തുടര്‍ന്ന് പ്രതികളെ പൊലീസ് പിടികൂടി. ഹരിയാനയിലെ കര്‍ണാലില്‍ ഞായറാഴ്ച രാത്രി 11 മണിക്കാണ് സംഭവം. ഭര്‍ത്താവും ഒന്നിച്ച്‌ പാനിപത്തില്‍ നിന്ന് തിരിച്ചുവരുകയായിരുന്നു 19കാരി. അതിനിടെ ഒരു ബന്ധു യുവതിയെ ഫോണില്‍ വിളിച്ചു. തങ്ങള്‍ക്ക് എന്തൊ തരാനുണ്ട് എന്ന് പറഞ്ഞാണ് ബന്ധു ദമ്ബതികളെ വിളിച്ചത്. ഇതനുസരിച്ച്‌ ബസില്‍ നിന്ന് ഇറങ്ങിയ ദമ്ബതികള്‍, കര്‍ണാല്‍ ടോള്‍ പ്ലാസയുടെ […]

Read More

വിവാഹ ജീവിതത്തിന് ആയുസ് പത്തുമാസം മാത്രം, പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ സേനയിലേക്ക്

ഡെറാഡൂണ്‍ : രാജ്യസേവനത്തിനിടെ പുല്‍വാമയില്‍ തീവ്രവാദികളുടെ ഭീരുത്വം നിറഞ്ഞ ഒളിയാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ സേനയിലേക്ക്. മേജര്‍ വിഭൂതി ശങ്കര്‍ ഡൗന്‍ഡിയാലിന്റെ ഭാര്യ നികിത കൗള്‍ ആണ് ഭര്‍ത്താവിന്റെ വീരമൃത്യുവിന് ഒരു വര്‍ഷം തികയുന്ന വേളയില്‍ സൈന്യത്തില്‍ ചേരുവാനൊരുങ്ങുന്നത്. ഇതിനായുള്ള പരീക്ഷയും അഭിമുഖവും കഴിഞ്ഞ നികിത ഇപ്പോള്‍ സേനവിളിക്കുന്നതും കാത്തിരിക്കുകയാണ്. കേവലം പത്തുമാസത്തെ ദാമ്ബത്യം മാത്രമാണ് നികിതയ്ക്കും വിഭൂതിയ്ക്കും വിധി അനുവദിച്ചത്. ഭര്‍ത്താവിന്റെ മൃതദേഹത്തിന് ജയ് ഹിന്ദ് പറഞ്ഞുകൊണ്ട് അന്തിമോപചാരം അര്‍പ്പിച്ച നികിതയുടെ വീഡിയോ കണ്ണീരോടെ […]

Read More

മരണശിക്ഷ വിധിച്ചാലും എനിക്കും അവളുടെ അമ്മയ്ക്കും സന്തോഷം, നെഞ്ചുപൊട്ടിയാണ് ഈ പറയുന്നത്; കണ്ണീരോടെ ശരണ്യയുടെ പിതാവ്

കണ്ണൂര്‍: തന്റെ കൊച്ചുമകന്റെ വിയോഗത്തിന് കാരണക്കാരി സ്വന്തം മകളാണെന്നറിഞ്ഞതിന്റെ ഞെട്ടലില്‍ നിന്നും വത്സരാജ് ഇനിയും മുക്തമായിട്ടില്ല. അക്ഷരാര്‍ത്ഥത്തില്‍ നെഞ്ച് തകര്‍ത്തുകളഞ്ഞുവെന്നാണ് വത്സരാജ് പറയുന്നത്. കണ്ടും ഓമനിച്ചും ലാളിച്ചും കൊതിതീരാത്ത കുഞ്ഞിനെ ഇല്ലാതാക്കിയ സ്വന്തം മകള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്നാണ് ഇദ്ദേഹവും കുടുംബവും ആഗ്രഹിക്കുന്നത്. കണ്ണൂരിലാണ് ദാരുണ സംഭവം. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് ഒന്നര വയസുകാരന്‍ വിവാനെ അമ്മ ശരണ്യ കടല്‍ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത്. വത്സരാജിന്റെ വാക്കുകള്‍; അവളെ തൂക്കിക്കൊല്ലാന്‍ കൊടുക്കുന്നുണ്ടെങ്കില്‍ അവളുടെ അച്ഛനായ എനിക്ക് അതത്രയും ഇഷ്ടമാണ്. എന്റെ […]

Read More

കസ്റ്റഡിയിലിരിക്കെ വന്നത് കാമുകന്റെ 17 മിസ്ഡ് കോളുകള്‍; കോള്‍ ഹിസ്റ്ററിയില്‍ തെളിഞ്ഞത് ‘പ്രണയതീവ്രത’ ; ആ ‘സംശയം’ നിര്‍ണായകമായി

കണ്ണൂര്‍ : പൊലീസ് കസ്റ്റഡിയിലിരിക്കെ ആദ്യദിവസം ശരണ്യയുടെ മൊബൈല്‍ ഫോണിലേക്ക് വന്നത് കാമുകന്റെ 17 മിസ്ഡ് കോളുകള്‍. ശരണ്യയുടെ നമ്ബറിലേക്ക് അസമയത്ത് അടക്കം ഒട്ടേറെ വിളികളെത്തിയത് പൊലീസ് കണ്ടെത്തി. ഇതോടെയാണ് ശരണ്യയ്ക്ക് മറ്റൊരു കാമുകനുണ്ടെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം എത്തിച്ചേര്‍ന്നത്. ചോദ്യം ചെയ്യലിനിടെ ശരണ്യയുടെ ഫോണിലേക്ക് വന്ന കാമുകന്റെ കോള്‍ ലൗഡ് സ്പീക്കറിലിട്ട് ശരണ്യയുടെ സാന്നിധ്യത്തില്‍ പൊലീസ് കേള്‍ക്കുകയുമുണ്ടായി. തുടര്‍ന്ന് ശരണ്യയുടെ ഫോണിന്റെ കോള്‍ഹിസ്റ്ററി പരിശോധിച്ചപ്പോഴാണ് കാമുകനുമൊത്ത് ജീവിക്കാനുള്ള ശരണ്യയുടെ ആഗ്രഹത്തിന്റെ ചിത്രം പൊലീസിന് വ്യക്തമായത്. ഭര്‍ത്താവ് […]

Read More

ലോക കേരളാസഭയില്‍ വിളമ്ബിയ ഭക്ഷണത്തിന് പണം വേണ്ട; 60 ലക്ഷം ഉപേക്ഷിക്കുന്നതായി റാവിസ് ഗ്രൂപ്പ്

തിരുവനന്തപുരം: ലോകകേരളസഭയിലെ ചെലവായ ഭക്ഷണത്തിന്റെ പണം ആവശ്യമില്ലെന്ന് റാവിസ് ഗ്രൂപ്പ്. ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഭക്ഷണത്തിന്റെ പണം വേണ്ടെന്ന് റാവിസ് ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്. ഭക്ഷണത്തിനും താമസത്തിനുമായി ഒരു കോടി രൂപയാണ് സര്‍ക്കാര്‍ ചെലവിട്ടത്. ഭക്ഷണ കരാറിന് മാത്രം 60 ലക്ഷം രൂപ ചെലവായെന്ന വിവരാവകാശ രേഖ ഏറെ വിവാദമായിരുന്നു. ഇതോടെ ഭക്ഷണത്തിന്റെ ബില്ല് കൊടുത്തുവെന്നേയുള്ളുവെന്നും സര്‍ക്കാരിനോട് തങ്ങള്‍ പണം ആവശ്യപ്പെട്ടിട്ടില്ലെന്നും റാവിസ് ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള പറഞ്ഞു. സര്‍ക്കാരില്‍ നിന്ന് പണം ഈടാക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ഇതുമായി […]

Read More

മേയറെ മര്‍ദിച്ചു​; കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍

കണ്ണൂര്‍: കോര്‍പറേഷന്‍ മേയര്‍ സുമ ബാലകൃഷ്​ണനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച്‌​ യു.ഡി.എഫ്​ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്​ച കണ്ണൂരില്‍ ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ ഉച്ച വരെ കോര്‍പറേഷന്‍ പരിധിയിലാണ്​ ഹര്‍ത്താല്‍. മേയറെ ഓഫിസില്‍ പൂട്ടിയിട്ട് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മര്‍ദിച്ചെന്നാണ്​ ആരോപണം. കുഴഞ്ഞുവീണ മേയറെ കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം നടക്കുന്നതിനു മുന്നോടിയായി സംഘടിച്ചെത്തിയ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മേയറെ ഓഫിസില്‍ നിന്ന് പുറത്തിറങ്ങാന്‍ വിടാതെ കൗണ്‍സില്‍ ഹാളിലേക്കുള്ള വാതില്‍ അടക്കുകയായിരുന്നു. ഓഫിസ് കോംപൗണ്ടില്‍ സംഘടനാ പ്രവര്‍ത്തനം […]

Read More

ചിത്രീകരണത്തിനിടെ തമിഴ് നടന്‍ അജിത്തിന് പരിക്ക്

ചെന്നൈ: തമിഴ് താരം തല അജിത്തിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്. വലിമൈ എന്ന ചിത്രത്തിനിടയിലാണ് താരത്തിന് പരിക്കേറ്റത്. ചിത്രത്തിനു വേണ്ടിയുള്ള ഒരു ബൈക്ക് സ്റ്റണ്ടിനിടയാണ് താരത്തിന് പരിക്കേറ്റത്. അജിത്തിന് പരുക്കേറ്റതിനെ തുടര്‍ന്ന് വലിമൈയുടെ ചിത്രീകരണം തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണെന്നാണ് വിവരം. അജിത്തിന്റെ പരുക്ക് ഭേദമായാല്‍ ഉടന്‍ അടുത്ത ഷെഡ്യൂള്‍ ചിത്രീകരണം തുടങ്ങുമെന്നും പറഞ്ഞിട്ടുണ്ട്. നിസാര പരിക്കാണെന്നാണ് റിപ്പോര്‍ട്ട്. തമിഴകത്ത് ഏറ്റവും ആരാധകരുള്ള താരമാണ് തല അജിത്ത്. അജിത്തിന്റെ സിനിമകള്‍ക്കായി ആരാധകര്‍ കാത്തിരിക്കാറുണ്ട്. അജിത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. വലിമൈ […]

Read More

ഡി.ജി.പിക്ക് കവചമൊരുക്കാന്‍ സര്‍ക്കാര്‍;സി.എ.ജി റിപ്പോര്‍ട്ട് തെറ്റാണെന്ന് ആഭ്യന്തര സെക്രട്ടറി

തിരുവനന്തപുരം: പോലീസിനെതിരായ സിഎജി റിപ്പോര്‍ട്ടില്‍ അഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ സിഎജി റിപ്പോര്‍ട്ട് തെറ്റാണെന്ന് പരാമര്‍ശം.അഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്തയുടെ റിപ്പോര്‍ട്ടില്‍ തോക്കുകളും വെടിയുണ്ടകളും സംബന്ധിച്ച കണക്കുകള്‍ സൂക്ഷിക്കുന്നതില്‍ 1994 മുതല്‍ പിഴവ് സംഭവിച്ചിട്ടുണ്ടെന്നും പറയുന്നു .2017ല്‍ തന്നെ വെടികൊപ്പുകള്‍ കാണാതായതിനെ പറ്റി അന്വേഷണം നടത്താന്‍ പോലീസ് മേധാവി തന്നെ ഉത്തരവിട്ടിരുന്നു. ഇതേകുറിച്ച്‌ ക്രൈംബ്രാഞ്ച് അന്വേഷണത്തിനും ഉത്തരവിട്ടു.എസ് എ പി ബറ്റാലിയനില്‍ നിന്ന് 25 തോക്കുകള്‍ കാണാതായതായി സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ട്.എന്നാല്‍ പോലീസ് വകുപ്പ് നടത്തിയ […]

Read More

പെ​രു​മ്ബാ​വൂ​രി​ല്‍ ഭാ​ര്യ​യു​മാ​യി ബൈ​ക്കി​ല്‍ സ​ഞ്ച​രി​ച്ച യു​വാ​വി​ന് നേ​രെ സ​ദാ​ചാ​ര ആ​ക്ര​മ​ണം

കൊ​ച്ചി: പെ​രു​ന്പാ​വൂ​രി​ല്‍ ഭാ​ര്യ​യു​മാ​യി ബൈ​ക്കി​ല്‍ സ​ഞ്ച​രി​ച്ച യു​വാ​വി​ന് നേ​രെ സ​ദാ​ചാ​ര ആ​ക്ര​മ​ണം. പെ​രു​മ്ബാ​വൂ​ര്‍ കു​റു​പ്പും​പ​ടി​യി​ലാ​ണ് സം​ഭ​വം. ഭാ​ര്യ​യു​മാ​യി ബൈ​ക്കി​ല്‍ പോ​വു​ക​യാ​യി​രു​ന്ന കു​റു​പ്പും​പ​ടി സ്വ​ദേ​ശി ശ്രീ​ജേ​ഷി​നെ​യാ​ണ് മൂ​ന്ന് യു​വാ​ക്ക​ള്‍ ചേ​ര്‍​ന്ന് മ​ര്‍​ദി​ച്ച​ത്. മ​ര്‍ദ​ന​ത്തി​ല്‍ ബോ​ധം ന​ഷ്ട​മാ​യ ശ്രീ​ജേ​ഷി​നെ അ​ക്ര​മി​ക​ള്‍​ത​ന്നെ പെ​രു​മ്ബാ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. ശ്രീ​ജേ​ഷ് മ​ദ്യ​പി​ച്ച്‌ ബൈ​ക്കി​ല്‍​നി​ന്ന് വീ​ണ​താ​ണെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ഇ​വ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ കു​റു​പ്പും​പ​ടി പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

കെ.എസ്.ആര്‍.ടി.സി വാങ്ങിയ 14.46 കോടിയുടെ ഡീസല്‍ ‘കാണാനില്ല’

തിരുവനന്തപുരം: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ നിന്നു കെ.എസ്.ആര്‍.ടി.സി. വാങ്ങിയ 182 ടാങ്കര്‍ ഡീസല്‍ ഏത് ഡിപ്പോയ്ക്കു കൈമാറിയെന്നതിനു തെളിവില്ല. 14.46 കോടി രൂപയുടെ ഡീസലാണ് കണക്കില്‍പ്പെടാതെ പോയതെന്ന് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്ബനിയില്‍നിന്നു ടാങ്കറില്‍ ഡീസല്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, ഡിപ്പോകളുടെ കണക്കിലില്ല. ഡീസല്‍ കൃത്യമായി വിതരണം ചെയ്തിട്ടുണ്ടെന്നും ഡിപ്പോകളില്‍ കണക്ക് സൂക്ഷിക്കുന്നതില്‍ വന്ന പാകപ്പിഴയാണിതെന്നുമാണ് കെ.എസ്.ആര്‍.ടി.സി.യുടെ വിശദീകരണം. ഡീസല്‍ വിതരണസംവിധാനത്തില്‍ ഗുരുതര ക്രമക്കേടുണ്ടെന്ന സൂചനയാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലുള്ളത്. എണ്ണക്കമ്ബനികളില്‍നിന്നു ഡിപ്പോകളിലേക്കെത്തുന്ന ഡീസല്‍ സ്വീകരിക്കുന്നതിലും വിതരണം ചെയ്യുന്നതിലും കൃത്യമായ […]

Read More