Blog Post

Karanavars > News >

മൊബൈല്‍ഫോണ്‍ ലൗഡ് സ്പീക്കറിലിട്ട് പൊലീസ് ; തുരുതുരെ കോളുകള്‍ ; ഫോണ്‍ എടുക്കാന്‍ വൈകിയതിന് കാമുകന്റെ ശകാര വര്‍ഷം

കണ്ണൂര്‍ : കണ്ണൂര്‍ തയ്യിലില്‍ ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ശരണ്യ, പൊലീസ് കസ്റ്റഡിയിലിരിക്കെ ഫോണിലേക്ക് വന്നത് തുരുതുരെ കോളുകള്‍. ഇതേത്തുടര്‍ന്ന് ലൗഡ് സ്പീക്കറിലിട്ട് ഫോണ്‍ എടുക്കാന്‍ അന്വേഷണ സംഘം ശരണ്യയോട് ആവശ്യപ്പെട്ടു. കോള്‍ അറ്റന്‍ഡ് ചെയ്തപ്പോള്‍, ഫോണ്‍ എടുക്കാന്‍ വൈകിയതിന് കാമുകന്റെ ശകാര വര്‍ഷമായിരുന്നു. ഇതോടെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ശരണ്യയുടെ ചാറ്റ് ഹിസ്റ്ററി പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചു. ചാറ്റ് ഹിസ്റ്ററി പരിശോധിച്ചപ്പോള്‍ അസമയത്തും നിരവധി കോളുകളും സന്ദേശങ്ങളും ഫോണിലേക്ക് എത്തിയിരുന്നതായി കണ്ടെത്തി. ഇതോടെ […]

Read More

വീട്ടുജോലിക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് ; യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

എടക്കര: മലപ്പുറം ജില്ലയിലെ എടക്കരയില്‍ വീട്ടുജോലിക്കാരിയായ യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ പോലീസിന്റെ പിടിയിലായി. എടക്കര തമ്ബുരാന്‍കുന്ന് സരോവരം വീട്ടില്‍ ബിന്‍സ (31), എടക്കര കാക്കപ്പരത എരഞ്ഞിക്കല്‍ ശമീര്‍ (21), ചുള്ളിയോട് പറമ്ബില്‍ മുഹമ്മദ് ഷാന്‍ (24) എന്നിവരെയാണ് എടക്കര പൊലീസ് ഇന്‍സ്പെക്ടര്‍ മനോജ് പറയറ്റത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മൂന്നുവയസ്സുള്ള കുട്ടിയെ പരിചരിക്കാന്‍ കഴിഞ്ഞ ജനുവരി 20നാണ് യുവതി ബിന്‍സയുടെ വീട്ടില്‍ എത്തിയത്. പ്രതിമാസം 8000 രൂപ […]

Read More

രാത്രികളെയും ആഘോഷമാക്കാം; 24 മണിക്കൂറും സജീവമാകാന്‍ നഗരങ്ങള്‍, ആദ്യം തലസ്ഥാനം

തിരുവനന്തപുരം: 24 മണിക്കൂറും സജീവമാകുന്ന സുരക്ഷിത കേന്ദ്രമാകാന്‍ തിരുവനന്തപുരം നഗരം ഒരുങ്ങുന്നു. നിരത്തുകളും കച്ചവടസ്ഥാപനങ്ങളും നഗരസഭ നിശ്ചയിക്കുന്ന പ്രത്യേക പ്രദേശങ്ങളില്‍ ആരംഭിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സുരക്ഷിതമായും മെച്ചപ്പെട്ട രീതിയിലും ഇത് നടപ്പാക്കുന്നുവെന്നു ഉറപ്പുവരുത്താന്‍ ടൂറിസം, പൊലീസ്, തദ്ദേശസ്വയംഭരണ വകുപ്പ്, തൊഴില്‍ വകുപ്പ്, തിരുവനന്തപുരം നഗരസഭ എന്നിവയിലെ ഉദ്യോഗസ്ഥരുടെ ഒരു സ്ഥിരം സമിതി സര്‍ക്കാര്‍ തലത്തില്‍ രൂപീകരിക്കും. മറ്റ് പ്രധാന നഗരങ്ങളിലും ഈ പദ്ധതി 2020 ഏപ്രിലില്‍ തന്നെ ആരംഭിക്കാന്‍ ബന്ധപ്പെട്ട നഗരങ്ങള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. […]

Read More

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഇബ്രാഹിം കുഞ്ഞിനെ പ്രതിചേര്‍ക്കും; വിജിലന്‍സ്

കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രതിചേര്‍ക്കുമെന്ന് വിജിലന്‍സ്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായി വിജിലന്‍സ് തിരുവനന്തപുരത്ത് ഉന്നതതല യോഗം കൂടി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഇതുസംബന്ധിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ അടുത്തയാഴ്ച നടക്കുമെന്നാണ് നിഗമനം. കള്ളപ്പണക്കേസുമായി ബന്ധപ്പെട്ടാണ് പ്രധാനമായും ചോദ്യം ചെയ്യുന്നത്. ഇബ്രാഹിംകുഞ്ഞിനെ ഉടനെ അറസ്റ്റ് ചെയ്യേണ്ടെന്നാണ് തീരുമാനം. കൃത്യമായ തെളിവുകള്‍ ഉണ്ടെങ്കില്‍ അറസ്റ്റ് മതി എന്നാണ് സര്‍ക്കാരിന്റെയും തീരുമാനം

Read More

നിര്‍ഭയ കേസ്​: പ്രതികളിലൊരാള്‍ ജയിലിലെ ചുമരില്‍ തലയിടിച്ച്‌​ സ്വയം പരിക്കേല്‍പ്പിച്ചു

ഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷക്ക്​ വിധിക്കപ്പെട്ട നാലുപ്രതികളിലൊരാളായ വിനയ്​ ശര്‍മ ജയിലിലെ ചുമരില്‍ തലയിടിച്ച്‌ സ്വയം​ പരിക്കേല്‍പ്പിച്ചു. ഫെബ്രുവരി 16നാണ്​ തീഹാര്‍ ജയിലില്‍ കഴിയുന്ന വിനയ്​ ശര്‍മ സ്വയം പരിക്കേല്‍പ്പിച്ചത്​. പരിക്കേറ്റ ഇയാള്‍ക്ക്​ ചികിത്സ നല്‍കിയതായി ജയില്‍ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞയാഴ്​ച വിനയ്​ ശര്‍മ ജയിലില്‍ നിരാഹാര സമരം നടത്തിയിരുന്നു. ഇയാള്‍ക്ക്​ മാനസിക അസ്വാസ്​ഥ്യം ഉള്ളതായും അതിനാല്‍ വധശിക്ഷ നടപ്പാക്കരുതെന്നും അഭിഭാഷകന്‍ ആവശ്യപ്പെടുകയും ചെയ്​തു. തുടര്‍ന്ന്​ വിനയ്​ ശര്‍മക്ക്​ പ്രത്യേക ശ്രദ്ധ നല്‍കണ​െമന്ന്​ തിഹാര്‍ ജയില്‍ സൂപ്രണ്ടിന്​ […]

Read More

കോയമ്ബത്തൂര്‍ വാഹനാപകടം ; പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും : മന്ത്രി കെ.കെ. ശൈലജ

തിരുവനന്തപുരം: കോയമ്ബത്തൂരിനടുത്ത് അവിനാശിയില്‍ കെ.എസ്‌.ആര്.‍ടി.സി ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു . അപകടം നടന്ന സ്ഥലത്തേക്ക് 20 ആംബുലന്‍സുകള്‍ അയച്ചിട്ടുണ്ട്. പത്ത് കനിവ് 108 ആംബുലന്‍സുകളും പത്ത് മറ്റ് ആമ്ബുലന്‍സുകളുമാണ് അയച്ചിരിക്കുന്നത് . പരുക്കേറ്റവരെ കേരളത്തിലെത്തിച്ച്‌ ചികിത്സിക്കാനാണ് ശ്രമിക്കുന്നത് . തിരിച്ചെത്തുന്നവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു . അതേസമയം ,അപകടത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. മരിച്ചവരില്‍ അഞ്ച് സ്ത്രീകളും […]

Read More

ഇരുന്നത് മരണപ്പെട്ട കണ്ടക്ടറിനൊപ്പം, രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടുമാത്രം: നടുക്കുന്ന നിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് മലയാളി പെണ്‍കുട്ടി

കോയമ്ബത്തൂര്‍: തമിഴ്‌നാട്ടിലെ അവിനാശിയില്‍ കെ.എസ്.ആര്‍.ടി.സി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ നടുക്കുന്ന നിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് മലയാളിയായ വിദ്യാര്‍ത്ഥിനി ശ്രീലക്ഷ്മി. അപകടം നടക്കുന്ന സമയത്ത് ബസില്‍ എല്ലാവരും ഉറക്കത്തിലായിരുന്നുവെന്നും ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് താന്‍ അപകടത്തില്‍ നിന്നും നിസാര പരിക്കുകളോട് കൂടി രക്ഷപ്പെട്ടതെന്നുമാണ് ശ്രീലക്ഷ്മി പറയുന്നത്. ബംഗളുരുവില്‍ നിന്നും തൃശൂരിലേക്ക് ഒറ്റയ്ക്ക് വരികയായിരുന്ന ശ്രീലക്ഷ്മി അപകടത്തില്‍ മരണപ്പെട്ട ബസിന്റെ കണ്ടക്ടറോടൊപ്പമാണ് ഇരുന്നിരുന്നത്. ഇടയ്ക്ക് വച്ച്‌ താന്‍ ഉറങ്ങിപ്പോയെന്നും അതിനാല്‍ കണ്ടക്ടര്‍ സീറ്റില്‍ നിന്നും എഴുന്നേറ്റ് പോയോ എന്ന് […]

Read More

മുന്‍ മന്ത്രി വി.എസ്. ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

തിരുവനന്തപുരം: മുന്‍ മന്ത്രി വി.എസ്. ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. അനധികൃത സ്വത്ത് സമ്ബാദനക്കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. കേസില്‍ ശിവകുമാറിനെ ഒന്നാം പ്രതിയാക്കി എഫ്.ഐ.ആര്‍ വിജിലന്‍സ് സ്‌പെഷല്‍ സെല്‍ കഴിഞ്ഞ ദിവസം എഫ്.ഐ.ആര്‍. സമര്‍പ്പിച്ചിരുന്നു. ശിവകുമാറിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന എം. രാജേന്ദ്രന്‍, ഷൈജു ഹരന്‍, എന്‍.എസ്. ഹരികുമാര്‍ എന്നിവരാണ് മറ്റു പ്രതികള്‍. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയിലാണ് എഫ്.ഐ. ആര്‍. സമര്‍പ്പിച്ചത്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരിക്കെ, അധികാരദുര്‍വിനിയോഗം നടത്തി ബന്ധുക്കളുടെയും ചില സുഹൃത്തുക്കളുടെയും പേരില്‍ സ്വത്ത് […]

Read More

കോയമ്ബത്തൂരിനടുത്ത് കെ.എസ്.ആര്‍.ടി.സി ബസില്‍ ലോറി ഇടിച്ചുകയറി, 20 മരണം; ഏറെയും മലയാളികള്‍

കോയമ്ബത്തൂര്‍: തമിഴ്‌നാട്ടില്‍ അവിനാശിയില്‍ ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 19 പേര്‍ മരിച്ചു. പുലര്‍ച്ചെ മൂന്നരയ്ക്കാണ് കോയമ്ബത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയില്‍ വെച്ച്‌ കെ.എസ്.ആര്‍.ടി.സി അപകടത്തില്‍ പെട്ടത്. 10 പേര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ബസിന്റെ 12 സീറ്റുകളോളം ഇടിച്ചുതകര്‍ന്ന നിലയിലാണ്. ടൈല്‍സുമായി കേരളത്തില്‍ നിന്ന് പോയ കണ്ടെയ്‌നര്‍ ലോറിയാണ് അപകടമുണ്ടാക്കിയത്. കേരള രജിസ്‌ട്രേഷനിലുള്ള ലോറിയാണ് ഇത്. മരിച്ച 11 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എട്ടുപേരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. റോസ്‌ലി […]

Read More

പോലീസിനെതിരേയുള്ള സി.എ.ജി. റിപ്പോര്‍ട്ട് തള്ളി ആഭ്യന്തരസെക്രട്ടറി

തിരുവനന്തപുരം: പോലീസിനെതിരേയുള്ള സി.എ.ജി. റിപ്പോര്‍ട്ട് തള്ളി ആഭ്യന്തരസെക്രട്ടറി. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ശരിയല്ലെന്ന റിപ്പോര്‍ട്ട് ആഭ്യന്തരസെക്രട്ടറി ബിശ്വാസ് മേത്ത മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു. തോക്കുകള്‍ കാണാതായെന്ന ആരോപണം ശരിയല്ലെന്നും വെടിക്കോപ്പുകള്‍ സൂക്ഷിക്കുന്നതില്‍ പിഴവുസംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് വിവാദമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. പോലീസ് വകുപ്പ് എ.ജി.ക്ക് നല്‍കിയ വിശദീകരണങ്ങള്‍ പരിശോധിച്ചും പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി.യുമായും ഇന്റലിജന്റ്‌സ് മേധാവിയുമായും ബന്ധപ്പെട്ടുമാണ് ആഭ്യന്തരസെക്രട്ടറി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. തോക്കുണ്ട്, കണക്ക് തെറ്റി 1994 മുതല്‍ വെടിക്കോപ്പുകളുടെ സ്റ്റോക്ക് രജിസ്റ്ററില്‍ കൃത്യമായി […]

Read More