നീ ആള് കൊള്ളാലോ… ലോണിന് അപേക്ഷിച്ച യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ച് സി പി എം നേതാവ്, നടപടി എടുക്കാതെ പാര്‍ട്ടി
കണ്ണൂര്‍: ലോണിനായി ബാങ്കില്‍ എത്തിയ പാര്‍ട്ടിക്കാരിയായ യുവതിയോട് സി പി എം നേതാവ് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന് ആരോപണം. പിണറായി ഫാര്‍മേഴ്സ് കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിയും സി പി എം ധര്‍മ്മടം അണ്ടല്ലൂര്‍ കിഴക്കും ഭാഗം ബ്രാഞ്ച് സെക്രട്ടറിയുമായ നിഖില്‍ നരങ്ങോലിക്കെതിരെയാണ് ആരോപണം. യുവതി പരസ്യമായി ചോദ്യം ചെയ്തതോടെ ബാങ്ക് ഇയാളെ സസ്പെന്‍ഡുചെയ്തതെങ്കിലും പാര്‍ട്ടി ഇതുവരെ നടപടിഎടുത്തിട്ടില്ല. ബാങ്കില്‍ ലോണിനായി അപേക്ഷ സമര്‍പ്പിച്ച യുവതിക്ക് കഴിഞ്ഞയാഴ്ചയാണ് ദുരനുഭവമുണ്ടായത്. അര്‍ദ്ധരാത്രി ഫോണില്‍ വിളിക്കുന്ന നിഖില്‍ ലൈംഗിക ചുവയോടെ സംസാരിക്കുകയും […]