Blog Post

Karanavars > News >

കേരളത്തിൽ വ്യാപക മഴ മുന്നറിയിപ്പ്; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വേനൽച്ചൂടിനും ഇടവേളയ്ക്കും ശേഷം വീണ്ടും മഴ ശക്തമാകുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ കണക്കുകൾ പ്രകാരം കേരളത്തിൽ ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് പ്രധാനമായും ആറ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ […]

Read More

ചരിത്രമെഴുതി ശുഭ്മാൻ ഗിൽ: ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ക്യാപ്റ്റൻ

ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ പുതിയ ചരിത്രമെഴുതി ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിന മത്സരത്തിലാണ് ഗിൽ അതിശയകരമായ ബാറ്റിങ് പ്രകടനത്തിലൂടെ ലോക റെക്കോർഡ് സ്വന്തമാക്കിയത്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ഇരട്ട സെഞ്ചുറിയെന്ന നേട്ടമാണ് ഈ യുവതാരം തന്റെ പേരിലാക്കിയത്. മത്സരത്തിൽ വെറും 117 പന്തുകളിൽ നിന്നാണ് ഗിൽ ഇരട്ട സെഞ്ചുറി തികച്ചത്. കഴിഞ്ഞ ദിവസം ഗുവാഹത്തിയിലെ ബർസപര സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഇന്ത്യയുടെ റൺവേട്ടയ്ക്ക് ചുക്കാൻ പിടിച്ചത് നായകന്റെ ബാറ്റിൽ […]

Read More

ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ ക്യാമ്പ് വിട്ടു: നേഷൻസ് ലീഗ് മത്സരത്തിന് മണിക്കൂറുകൾക്ക് മുമ്പ് അപ്രതീക്ഷിത മടക്കം

യുവേഫ നേഷൻസ് ലീഗിൽ ഡെൻമാർക്കിനെതിരായ നിർണായക മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, പോർച്ചുഗൽ ക്യാമ്പിൽ നിന്ന് ഞെട്ടിക്കുന്ന വാർത്ത. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം ക്യാമ്പ് വിട്ടു. ഡെൻമാർക്കിനെതിരായ മത്സരത്തിൽ താരം ആദ്യ ഇലവനിൽ ഉണ്ടാകില്ലെന്ന് കോച്ച് ജോർജ് ജെസ്യൂസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് റൊണാൾഡോയുടെ ഈ അപ്രതീക്ഷിത തീരുമാനം. ഇന്നലെ നടന്ന സംഭവവികാസങ്ങൾക്ക് ശേഷം താരം ടീമിന്റെ പരിശീലന ക്യാമ്പ് ഉപേക്ഷിക്കുകയായിരുന്നു. തനിക്ക് പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിക്കില്ലെന്നറിഞ്ഞതോടെയാണ് റൊണാൾഡോ ക്യാമ്പ് വിട്ടത് എന്ന റിപ്പോർട്ടുകൾ […]

Read More

സംസ്ഥാന സ്കൂൾ ഷൂട്ടിങ് ചാംപ്യൻഷിപ് : ലിയാ പോളിന് സ്വർണ്ണ തിളക്കം

തൃശൂരിന്റെ കായിക പെരുമയ്ക്ക് തിളക്കമേറ്റി സംസ്ഥാന സ്‌കൂൾ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ സ്വന്തമാക്കി ലിയാ പോൾ. വട്ടിയൂർക്കാവ് ഷൂട്ടിങ് റേഞ്ചിൽ നടന്ന മത്സരങ്ങളിൽ ഓപ്പൺ സൈറ്റ് എയർ റൈഫിൾ വിഭാഗത്തിലാണ് ഈ മിടുമിടുകി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. സാധാരണ ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ നിന്ന് കഠിനാധ്വാനത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയും മാത്രം ഷൂട്ടിങ് റേഞ്ചിലെത്തി ചരിത്രം കുറിച്ചിരിക്കുകയാണ് ഈ തൃശൂർ ചേറുംകുഴി സ്വദേശിനി. എൻ.സി.സിയിൽ അംഗമായിരുന്ന കാലത്താണ് ലിയക്ക് ഷൂട്ടിങ് ഗെയിമിനോട് താൽപ്പര്യമുണ്ടാകുന്നത്. തുടർന്ന് കുടുംബത്തിന്റെ പൂർണ്ണ പിന്തുണയോടെ തൃശൂർ […]

Read More

പാചകവാതക വിലയിൽ വീണ്ടും വർധന; 19 കിലോ സിലിണ്ടറിന് 62.50 രൂപ കൂട്ടി!

ഇന്ന് രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കായുള്ള പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം വാണിജ്യ എൽ.പി.ജി സിലിണ്ടറിന് ദേശീയ തലത്തിൽ 62.50 രൂപയാണ് വർധിച്ചത്. അന്താരാഷ്ട്ര വിപണിയിലെ അസംസ്കൃത എണ്ണവിലയിലുള്ള വർധനവും യാത്രാതടസ്സങ്ങളും ചൂണ്ടിക്കാട്ടിയാണ് എണ്ണക്കമ്പനികളുടെ ഈ നടപടി. ഉത്സവ സീസൺ ആരംഭിക്കാനിരിക്കെ ഉണ്ടായ ഈ വിലക്കയറ്റം ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കാറ്ററിങ് യൂനിറ്റുകൾ തുടങ്ങിയ വിവിധ വ്യാപാര മേഖലകൾക്ക് വലിയ തിരിച്ചടിയാകും. പുതുക്കിയ നിരക്ക് പ്രകാരം ഡൽഹിയിൽ 19 കിലോ സിലിണ്ടറിന് 2,810 രൂപയായി ഉയർന്നു. കേരളത്തിൽ […]

Read More

ഫോർട്ട് കൊച്ചിയിലെ കോഡർ ഹൗസിൽ വൻ തീപിടുത്തം ; മുകൾനില പൂർണ്ണമായും കത്തിനശിച്ചു

ഫോർട്ട് കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ പൈതൃക കെട്ടിടമായ കോഡർ ഹൗസിൽ ഇന്നലെ വൈകുന്നേരത്തോടെ വൻ തീപിടുത്തമുണ്ടായി. ടവർ റോഡിൽ സ്ഥിതി ചെയ്യുന്നതും ഇൻഡോ-പോർച്ചുഗീസ് വാസ്തുവിദ്യയുടെ പ്രൗഢി വിളിച്ചോതുന്നതുമായ ഇരുനൂറിലധികം വർഷം പഴക്കമുള്ള മൂന്നുനില കെട്ടിടത്തിന്റെ മുകൾ നിലയിലാണ് ആദ്യം തീ പടർന്നത്. നിമിഷങ്ങൾക്കകം തീ മറ്റ് ഭാഗങ്ങളിലേക്കും ആളിപ്പടരുകയായിരുന്നു. കൊച്ചിയിലെ പ്രമുഖ ജൂത കുടുംബമായിരുന്ന സാമുവൽ എസ്. കോഡറിന്റെ ഉടമസ്ഥതയിൽ 1808-ൽ നിർമ്മിക്കപ്പെട്ട ഈ പൗരാണിക കെട്ടിടം, പിന്നീട് ബോട്ടിക് ഹെറിറ്റേജ് ഹോട്ടലായി പ്രവർത്തിച്ചു വരികയായിരുന്നു. നിലവിൽ വിക്കി […]

Read More

3000 കോടിയുടെ ലഹരിവേട്ട: 5 പാകിസ്ഥാൻ പൗരന്മാർ കസ്റ്റഡിയിൽ

അറബിക്കടലിൽ ലക്ഷദ്വീപിന് പടിഞ്ഞാറ് ഭാഗത്ത് നടത്തിയ നിർണായക നീക്കത്തിൽ അന്താരാഷ്ട്ര വിപണിയിൽ 3,000 കോടിയിലധികം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി ഇറാനിയൻ ബോട്ട് പിടികൂടി. ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡും (ATS) ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് വൻ ലഹരിവേട്ട നടത്തിയത്. സംഭവത്തിൽ ബോട്ടുണ്ടായിരുന്ന 5 പാകിസ്ഥാൻ പൗരന്മാരെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ സെപ്റ്റംബർ 25നാണ് നടുക്കടലിൽ ഈ സാഹസിക റെയ്ഡ് നടന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോസ്റ്റ് ഗാർഡും എടിഎസും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് […]

Read More

ഇടുക്കി മെഡിക്കൽ കോളേജിൽ നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയെന്ന് പരാതി

ഇടുക്കി മെഡിക്കൽ കോളേജിൽ ആരോഗ്യവകുപ്പിന്റെയും ആശുപത്രി അധികൃതരുടെയും ഭാഗത്തുനിന്നും വീണ്ടും ഗുരുതര വീഴ്ച. ഇരുപത്തിയൊന്ന് ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിന് ഫാർമസിയിൽ നിന്നും കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി. ഇടുക്കി ഭൂമിയാങ്കുളം സ്വദേശി സോബിൻ സണ്ണിയുടെ കുഞ്ഞിനാണ് ഈ ദുരവസ്ഥ നേരിടേണ്ടി വന്നത്. കഴുത്തിൽ ഉണ്ടായ അലർജിയെ തുടർന്ന് ചികിത്സയ്ക്കായി എത്തിയപ്പോഴാണ് സംഭവം. ആശുപത്രിയിലെ ഫാർമസിയിൽ നിന്നും നൽകിയ ഓയിന്റ്മെന്റാണ് കാലാവധി കഴിഞ്ഞതാണെന്ന് പരിശോധനയിൽ വ്യക്തമായത്. 2024 ജൂൺ മാസത്തിൽ നിർമ്മിച്ച ഈ മരുന്നിന് […]

Read More

സുരക്ഷ വർധിപ്പിച്ചതിൽ പോലീസിനോട് വിയോജിപ്പ് അറിയിച്ച് മുഖ്യമന്ത്രിസുരക്ഷ വർധിപ്പിച്ചതിൽ പോലീസിനോട് വിയോജിപ്പ് അറിയിച്ച് മുഖ്യമന്ത്രി

പൊതുപരിപാടികളിലും യാത്രകളിലും തനിക്ക് സുരക്ഷ ശക്തമാക്കാനുള്ള പോലീസിന്റെയും ഇന്റലിജൻസിന്റെയും തീരുമാനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. അനാവശ്യമായ സുരക്ഷാ സന്നാഹങ്ങളും കൂടുതൽ അകമ്പടി വാഹനങ്ങളും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ഇന്ന് തിരുവനന്തപുരത്ത് വെച്ച് പോലീസിനോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധങ്ങളും പൊതുസ്ഥലങ്ങളിലെ ജനത്തിരക്കും കണക്കിലെടുത്ത്, സെഡ് പ്ലസ് (Z-Plus) സുരക്ഷയുടെ ഭാഗമായി കൂടുതൽ പൊലീസുകാരെയും മഫ്തി ഉദ്യോഗസ്ഥരെയും വിന്യസിക്കാൻ ഇന്റലിജൻസ് എഡിജിപി അടുത്തിടെ ഉത്തരവിട്ടിരുന്നു. കൂടാതെ, പൊതുപരിപാടികളിൽ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ മുഖ്യമന്ത്രിക്ക് അടുത്തേക്ക് എത്തുന്നതും ചോദ്യങ്ങൾ ചോദിക്കുന്നതും സുരക്ഷാ […]

Read More

അശ്വന്ത് കോക്കിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തേക്കും; മദ്യപിച്ച് വാഹനമോടിച്ച യൂട്യൂബര്‍ക്ക് കുരുക്ക് മുറുകുന്നു

മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ പ്രമുഖ യൂട്യൂബറും ഫിലിം റിവ്യൂവറുമായ അശ്വന്ത് കോക്കിന് (അശ്വന്ത് അരുൺ) കുരുക്ക് മുറുകുന്നു. കേസിൽ തുടനടപടികളുടെ ഭാഗമായി ഇയാളുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തേക്കുമെന്നാണ് മോട്ടോർ വാഹന വകുപ്പിൽ നിന്നും ലഭിക്കുന്ന സൂചനകൾ. ഇന്നലെ വൈകിട്ടോടെ കോഴിക്കോട് എരഞ്ഞിപ്പാലത്ത് വെച്ചായിരുന്നു വിവാദമായ ഈ അപകടം നടന്നത്. അശ്വന്ത് കോക്ക് ഓടിച്ച വാഹനം നിയന്ത്രണം വിട്ട് റോഡിൽ നിർത്തിയിട്ടിരുന്ന കാറിലും മറ്റ് രണ്ട് ഇരുചക്ര വാഹനങ്ങളിലും ഇടിക്കുകയായിരുന്നു. അപകടം വരുത്തിയിട്ടും നിർത്താതെ […]

Read More