Blog Post

Karanavars > News >

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്, ആറ് പേരുടെ നില ഗുരുതരം

തിരുവനന്തപുരം: പിരപ്പന്‍കോട് കെ എസ് ആര്‍ ടി സി ബസും ലോറിയും കൂട്ടിയിടിച്ചു. കിളിമാനൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസും വെമ്ബായത്ത് നിന്ന് വെഞ്ഞാറമൂട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ ഒമ്ബത് മണിയോടെയായിരുന്നു സംഭവം. ബസില്‍ നാല്‍പ്പത്തിയഞ്ചോളം യാത്രക്കാരുണ്ടായിരുന്നു. 21 പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബാക്കിയുളളവരെ കന്യാകുളങ്ങര സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉള്‍പ്പടെ ആറ് പേരുടെ നില ഗുരുതരമാണ്. ലോറിയുടെ നിയന്ത്രണം വിട്ട വരവ് കണ്ട ബസ് ഡ്രൈവര്‍ റോഡിന്റെ […]

Read More

വനിതാ ദന്തഡോക്ടറെ ക്ലിനിക്കില്‍ എത്തി കുത്തിക്കൊന്ന കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍

തൃശൂര്‍: വനിതാ ദന്തഡോക്ടറെ ക്ലിനിക്കില്‍ എത്തി കുത്തിക്കൊന്ന കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍. കൂത്താട്ടുകുളത്തിനു സമീപം പാലക്കുഴ മൂങ്ങാംകുന്ന് വലിയകുളങ്ങരയില്‍ കെ.എസ്.ജോസിന്റെയും ഷെര്‍ലിയുടെയും മകള്‍ ഡോ. സോനയെ ക്ലിനിക്കിലെത്തി കുത്തിക്കൊന്ന കേസിലെ പ്രതി മഹേഷിനെയാണ് ചോറ്റാനിക്കരയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസമായി ചോറ്റാനിക്കരയില്‍ താമസിക്കുന്ന മഹേഷിനെ ഇന്നലെ ഏറെ നേരമായിട്ടും പുറത്തു കാണാത്തതിനാല്‍ ലോഡ്ജ് ജീവനക്കാരന്‍ പൊലീസിനെ വിളിച്ചുവരുത്തി മുറി തുറന്നപ്പോഴാണു ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കൊലപാതകക്കേസില്‍ അറസ്റ്റിലായിരുന്ന മഹേഷിനു ഹൈക്കോടതി […]

Read More

മഹാരാഷ്ട്ര‍ പാല്‍ഘറിലെ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം; 13 രോഗികള്‍ മരിച്ചു. അപകട കാരണം എയര്‍കണ്ടീഷണറിലെ ഷോര്‍ട്ട് സര്‍ക്യൂട്ട്‌

മുംബൈ : മഹാരാഷ്ട്രയിലെ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 13 രോഗികള്‍ വെന്ത് മരിച്ചു. പാല്‍ഘര്‍ ജില്ലയിലെ വിരാര്‍ വിജയ് വല്ലഭ് ആശുപത്രിയിലാണ് ദാരൂണസംഭവമുണ്ടായത്. പുലര്‍ച്ചെ 3.15ഓടെയാണ് അപകടമുണ്ടായത്. തീവ്രപരിചരണ വിഭാഗത്തിലെ എയര്‍ കണ്ടീഷണറില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. കോവിഡ് ചികിത്സയിലായിരുന്നരാണ് മരിച്ചവരെല്ലാം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരം. അഗ്‌നിരക്ഷാ സേന ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. പരിക്കേറ്റവരെ അടുത്തുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി […]

Read More

മൂന്ന് ലക്ഷം കടന്ന് ഇന്നും കൊവിഡ് രോഗികള്‍, അതിതീവ്ര വ്യാപനത്തില്‍ മുങ്ങി ഇന്ത്യ: രാജ്യം ലോക്ക് ഡൗണിലേക്ക് നീങ്ങിയേക്കുമെന്ന് ആശങ്ക

ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. സ്ഥിതി ഈ ഗതിയില്‍ മുന്നോട്ടു പോവുകയാണെങ്കില്‍ രാജ്യ വ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞദിവസം രോഗികളുടെ എണ്ണം 314,835 ആയിരുന്നെങ്കില്‍ ഇന്നത് 332,730 ആണ്. കൊവിഡ് രോഗികളുടെ പ്രതിദിന വര്‍ദ്ധനവില്‍ മൂന്ന് ലക്ഷം കടക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഇന്ത്യ മാറുകയും ചെയ്‌തു എന്നത് ഏറെ ഭയപ്പെടുത്തുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. […]

Read More

സൂമ്ബാ ഡാന്‍സ് പഠിക്കാനെത്തിയ സ്ത്രീകളെ വലയിലാക്കി നഗ്ന ചിത്രങ്ങള്‍ പക‌ര്‍ത്തി; പരിശീലകന്‍ അറസ്റ്റില്‍

തിരുവനന്തപുരം : സൂമ്ബാ ഡാന്‍സ് പഠിക്കാനെത്തുന്ന സ്ത്രീകളെ പ്രണയം നടിച്ച്‌ വലയിലാക്കി നഗ്നചിത്രങ്ങള്‍ എടുത്ത് ഭീഷണിപ്പെടുത്തുന്ന പരിശീലകന്‍ അറസ്റ്റില്‍. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിയായ സനുവാണ് സൈബര്‍ പൊലീസിന്‍റെ പിടിയിലായത്. ഇയാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൂടിയാണ്. സനുവിന്‍റെ പക്കല്‍ നിന്ന് നഗ്നചിത്രങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്ക്കും പിടിച്ചെടുത്തു. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി കൃഷി വകുപ്പില്‍ ക്ലാര്‍ക്കായി ജോലിയുള്ള ഇയാള്‍ പാര്‍ട്ട്‌ടൈമായാണ് സൂമ്ബാ പരിശീലനം നടത്തിയിരുന്നത്. തടി കുറയക്കുന്നതിനും ശരീരം ഷേപ്പിലാക്കുന്നതിനുമായുള്ള പരിശീലനമാണ് സൂമ്ബാ പരിശീലനം. പരിശീലനത്തിന് എത്തുന്ന സ്ത്രീകളെയാണ് പ്രധാനമായും […]

Read More

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഓ​ക്സി​ജ​ന്‍ ടാ​ങ്ക​ര്‍ ചോ​ര്‍​ന്നു; പ്രാ​ണ​വാ​യു​കി​ട്ടാ​തെ 22 രോ​ഗി​ക​ള്‍ മ​രി​ച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഓ​ക്സി​ജ​ന്‍ ടാ​ങ്ക​ര്‍ ചോ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് പ്രാ​ണ​വാ​യു​കി​ട്ടാ​തെ 22 രോ​ഗി​ക​ള്‍ മ​രി​ച്ചു. നാ​സി​ക്കി​ലെ സാ​ക്കി​ര്‍ ഹു​സൈ​ന്‍ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ടാ​ങ്ക​ര്‍ ചോ​ര്‍​ച്ച​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള ഓ​ക്സി​ജ​ന്‍ വി​ത​ര​ണം ത​ട​സ​പ്പെ​ട്ട​താ​ണ് ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മാ​യ​ത്. അ​ര​മ​ണി​ക്കൂ​റോ​ളം ഓ​ക്സി​ജ​ന്‍ വി​ത​ര​ണം നി​ല​ച്ച​തോ​ടെ രോ​ഗി​ക​ള്‍ പ്രാ​ണ​വാ​യു കി​ട്ടാ​തെ പി​ട​ഞ്ഞു​മ​രി​ക്കു​ക​യാ​യി​രു​ന്നു. വെ​ന്‍റി​ലേ​റ്റ​റി​ലു​ള്ള രോ​ഗി​ക​ളാ​യി​രു​ന്നു മ​രി​ച്ച​ത്. ആ​ശു​പ​ത്രി​യി​ലേ​ക്ക് ഓ​ക്സി​ജ​ന്‍ കൊ​ണ്ടു​വ​ന്ന ടാ​ങ്ക​റി​ലാ​ണ് ചോ​ര്‍​ച്ച​യു​ണ്ടാ​യ​ത്. ഇ​തോ​ടെ പ്ര​ദേ​ശ​മാ​കെ വെ​ളു​ത്ത പു​ക​യാ​ല്‍ മൂ​ടി. വാ​ത​കം സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പ​ട​ര്‍​ന്ന​തും ആ​ശ​ങ്ക​യ്ക്കു വ​ഴി​വ​ച്ചു. ഫ​യ​ര്‍​ഫോ​ഴ്സ് എ​ത്തി ചോ​ര്‍​ച്ച അ​ട​ച്ചു. ഓ​ക്സി​ജ​ന്‍ […]

Read More

കൊവിഡ് പ്രതിരോധനത്തിന് ഡിഐജി തലത്തില്‍ പ്രത്യേക സംഘം; ഇന്ന് മുതല്‍ നിരീക്ഷണം ശക്തമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തില്‍ നിരീക്ഷണവും പരിശോധനയും ശക്തമാക്കാന്‍ തിരുവനന്തപുരം റേഞ്ച് ഡിഐജി കെ സജ്ഞയ്കുമാറിന്റെ കീഴില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു. ഡിവൈസ്പിമാരുടെ നേതൃത്വത്തില്‍ രോഗവ്യാപനമുള്ള സ്ഥലങ്ങളിലും, തമിഴ്‌നാടുമായി അതിര്‍ത്തി പങ്ക് വെയ്ക്കുന്ന പ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കാന്‍ ഡിഐജി നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് തിരുവനന്തപുരം റേഞ്ച് ഡിഐജിക്ക് കീഴില്‍ നടത്തിയ നിരീക്ഷണത്തിന് സമാനമായരീതിയുള്ള നിരീക്ഷണങ്ങളാണ് നടത്തുകയെന്ന് ഡിഐജി അറിയിച്ചു. ഇതിന്റെ ഭാഗമായി നടപ്പിലാക്കേണ്ട കര്‍മ്മ പദ്ധതിക്കും രൂപം നല്‍കി. 1. കൊവിഡ് […]

Read More

ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സര്‍വീസുകള്‍ മാത്രം; നിയന്ത്രണം കൂടുതല്‍ കടുപ്പിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം: കൊവിഡ് പ്രതിദിനം രൂക്ഷമാകുന്നത് തുടരുന്നതിനാല്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍‌ന്ന ഉന്നതതല യോഗം തീരുമാനിച്ചു. രോഗ പ്രതിരോധത്തിനും നിയന്ത്രണത്തിനും കൂടുതല്‍ സെക്‌ടര്‍ ഓഫീസര്‍മാരെയും പൊലീസിനെയും നിയമിക്കും. കണ്ടെയിന്‍മെന്റ് സോണിന് പുറത്ത് സാധാരണ കടകള്‍ ഒന്‍പത് മണി വരെയാക്കും. സര്‍ക്കാര്‍ ഓഫീസുകളില്‍ പകുതിപേര്‍ മാത്രം ജോലി ചെയ്‌താല്‍ മതിയാകും. സ്വകാര്യ മേഖലയിലും വര്‍ക് ഫ്രം ഹോം സംവിധാനം നടപ്പാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. വാക്‌സിന്‍ വിതരണത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്താന്‍ തീരുമാനമായിട്ടുണ്ട്. വിദ്യാഭ്യാസം പൂര്‍ണമായും ഓണ്‍ലൈന്‍ […]

Read More

തൊഴില്‍തട്ടിപ്പ് ടി.പി. രാമകൃഷ്ണന്‍റെ അറിവോടെയെന്ന സരിത നായരുടെ ശബ്ദരേഖ പുറത്ത്; നിഷേധിച്ച്‌ എക്സൈസ് മന്ത്രി

തിരുവനന്തപുരം: തൊഴില്‍തട്ടിപ്പ് കേസില്‍ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനും ബെവ്കോ മുന്‍ എം.ഡി സ്പര്‍ജന്‍ കുമാറിനും ബന്ധമുണ്ടെന്ന് വെളിപ്പെടുത്തുന്ന പ്രതി സരിത നായരുടെ ശബ്ദരേഖ പുറത്ത്. തട്ടിപ്പിന് ഇരയായ പരാതിക്കാര്‍ അന്വേഷണ സംഘത്തിന് കൈമാറിയ സരിത നായരുടേതെന്ന് അവകാശപ്പെടുന്ന ശബ്ദരേഖയുടെ വിശദാംശങ്ങളാണ് പുറത്തായത്. തട്ടിപ്പിനെ കുറിച്ച്‌ മന്ത്രിക്കും മുന്‍ എം.ഡിക്കും ഉത്തമബോധ്യമുണ്ടെന്ന് സരിത പരാതിക്കാരോട് പറയുന്നു. പണം നല്‍കിയ ശേഷം നിയമനം നടക്കാതെ വന്നതിനെ തുടര്‍ന്ന് സംശയം പ്രകടിപ്പിച്ചപ്പോഴായിരുന്നു സരിതയുടെ ഈ പ്രതികരണം. നിയമനത്തെ കുറിച്ച്‌ മന്ത്രി […]

Read More

തോല്‍വിക്ക്​ പിന്നാലെ രോഹിത്​ ശര്‍മക്ക്​ പിഴയും വിധിച്ചു

ചെന്നൈ: ഡല്‍ഹി കാപ്പിറ്റല്‍സിനെതിരായ തോല്‍വിക്ക്​ പിന്നാ​െല മുംബൈ ഇന്ത്യന്‍സ്​ നായകന്‍ രോഹിത്​ ശര്‍മക്ക്​ പിഴയും വിധിച്ചു. കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ 12 ലക്ഷം രൂപയാണ്​ രോഹിതിന്​ പിഴ വിധിച്ചത്​. ഇന്നലെ ചെന്നൈ ചെപ്പോക്ക്​ സ്​റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറുവിക്കറ്റിനാണ്​ ഡല്‍ഹി മുംബൈയെ തകര്‍ത്തത്​. സീസണില്‍ രോഹിത്​ ശര്‍മക്ക്​ പിഴ വിധിക്കുന്നത്​ ഇതാദ്യമായാണ്​. കുറഞ്ഞ ഓവര്‍നിരക്കിനുള്ള പിഴ 12 ലക്ഷം രൂപയും ആവര്‍ത്തിച്ചാല്‍ 24 ലക്ഷവുമാണ്​. കൂടാതെ ടീമംഗങ്ങള്‍ മാച്ച്‌​ ഫീയുടെ 25 ശതമാനമോ ആറ്​ ലക്ഷമോ […]

Read More