Blog Post

Karanavars > News >

സിനിമ നിര്‍മ്മിക്കാന്‍ പണം വാങ്ങി പറ്റിച്ചെന്ന് കേസ്; സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍

ആലപ്പുഴ: ചലച്ചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ പൊലീസ് അറസ്റ്റ് ചെയ്‌തു. സാമ്ബത്തിക തട്ടിപ്പ് കേസില്‍ ആലപ്പുഴ സൗത്ത് പൊലീസാണ് ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്തത്. ശ്രീവത്സം ഗ്രൂപ്പ് എന്ന വ്യവസായ ഗ്രൂപ്പ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഇന്നലെ രാത്രി പാലക്കാട്ടെ വീട്ടില്‍ വച്ചായിരുന്നു അറസ്റ്റ് നടന്നത്. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ഒടിയന്‍ എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് ശ്രീകുമാര്‍ മേനോന്‍. ആലപ്പുഴ ഡി വൈ എസ്‍ പി പൃഥ്വിരാജിന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. സിനിമ നിര്‍മ്മിക്കാനായി ശ്രീവത്സം ഗ്രൂപ്പില്‍ നിന്ന് […]

Read More

സര്‍ക്കാരിന്‍റെ ലോക്ക്‌ഡൗണ്‍ ഉത്തരവില്‍ പൊലീസിന് അതൃപ്‌തി; ഇളവുകള്‍ കുറയ്‌ക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ പുലര്‍ച്ചെ മുതല്‍ ആരംഭിക്കുന്ന ലോക്ക്‌ഡൗണിനായി ഇറക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ പൊലീസിന് അതൃപ്‌തി. ഇളവുകള്‍ കുറയ്ക്കണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. ഇളവുകള്‍ നല്‍കിയാല്‍ ലോക്ക്‌ഡൗണ്‍ ഫലപ്രദമായി നടപ്പാക്കാനാകില്ലെന്നാണ് പൊലീസ് വിലയിരുത്തല്‍. ഇക്കാര്യം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സമ്മതിച്ചതും നിര്‍മ്മാണ മേഖലയിലെ അനുമതിയുമെല്ലാം അപ്രായോഗിമെന്നാണ് പൊലീസ് പറയുന്നത്. നിര്‍മ്മാണ മേഖലയില്‍ തൊഴിലാളികള്‍ താമസിക്കുന്നുണ്ടെങ്കില്‍ ജോലി തുടരാം. യാത്ര അനുവദിക്കുക അപ്രായോഗികമാണെന്ന് പൊലീസ് പറയുന്നു. ഇളവുകള്‍ വീണ്ടും നിരത്തില്‍ സംഘര്‍ഷമുണ്ടാക്കുമെന്നാണ് […]

Read More

രാജ്യത്ത് 24 മണിക്കൂറിനിടെ 4,14,188 കോവിഡ് രോഗബാധിതര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. പ്രതിദിനരോഗികളുടെ എണ്ണം തുടര്‍ച്ചയായ രണ്ടാം ദിവസവും നാല് ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളില്‍ 4,14,188 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 3,915 പേര്‍ മരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 2,14,91,598 ആയി ഉയര്‍ന്നു. ആകെ രോഗമുക്തി നേടിയവര്‍ 1,76,12,351 ആണ്. മരിച്ചവരുടെ എണ്ണം 2,34,083 ആയി. 36,45,164 പേര്‍ ചികിത്സയിലുണ്ട്. വാക്‌സിനേഷന്‍ ലഭിച്ചവരുടെ എണ്ണം 16,49,73,058 ആയി. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 62,194 പേര്‍ക്കാണ് […]

Read More

ഓസീസ്​ താരം സ്റ്റുവര്‍ട്ട്​ മക്​ഗില്ലിനെ തോക്കിന്‍മുനയില്‍ തട്ടിക്കൊണ്ടുപോയി; മണിക്കൂറുകള്‍ക്കു ശേഷം മോചനം

സിഡ്​നി: ആസ്​ട്രേലിയന്‍ ക്രിക്കറ്റില്‍ വര്‍ഷങ്ങ​േളാളം നിറസാന്നിധ്യമായിരുന്ന സ്റ്റുവര്‍ട്ട്​ മക്​ഗില്ലിനെ നാലംഗ സംഘം തോക്കിന്‍മുനയില്‍ തട്ടിക്കൊണ്ടുപോയി. മര്‍ദിച്ചവശനാക്കിയ താരത്തെ മണിക്കൂറുകള്‍ക്ക്​ ശേഷം വിട്ടയക്കുകയും ചെയ്​തു. ഏകദേശം ഒരു മാസം മുമ്ബ്​ നടന്ന​ സംഭവം വൈകിയാണ്​ പുറംലോകമറിയുന്നത്​. മക്​ഗില്ലുമായി ബന്ധമുള്ള ഒരാളുള്‍പെടെ അറസ്റ്റിലായിട്ടുണ്ട്​. സിഡ്​നിയിലെ ക്ര​ിമോണില്‍ ഏപ്രില്‍ 14നാണ്​ രണ്ടുപേരെത്തി ബലം​പ്രയോഗിച്ച്‌​ കാറില്‍ കയറ്റി കൊണ്ടുപോകുന്നത്​. നഗരത്തിനു പുറത്തെത്തിച്ച്‌​ മര്‍ദിച്ചവശനാക്കുകയും വെടിവെച്ചുകൊല്ലുമെന്ന്​ ഭീഷണിപ്പെടുത്തുകയും ചെയ്​ത ശേഷം മറ്റൊരിടത്തുകൊണ്ടുപോയി വിട്ടയക്കുകയായിരുന്നു. പിന്നെയും അക്രമമുണ്ടാകുമെന്ന്​ ഭയന്നാണെന്ന്​ പറയുന്നു, ഏ​പ്രില്‍ 20വരെ സംഭവം മക്​ഗില്‍ […]

Read More

ലോട്ടറിയടിച്ചെന്നു കരുതി പിണറായി അഹങ്കരിക്കേണ്ട; പ്രതിപക്ഷത്തിരുന്നാല്‍ തകരുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ് –​കെ. മുരളീധരന്‍

തിരുവനന്തപുരം: ലോട്ടറി അടിച്ചെന്ന് കരുതി പിണറായി വിജയന്‍ അഹങ്കരിക്കേണ്ടെന്ന്​ കെ.മുരളീധരന്‍​. പത്ത് വര്‍ഷം പ്രതിപക്ഷത്ത് ഇരുന്നാല്‍ തകര്‍ന്ന്​ പോവുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്​. ഇതിലും വലിയ വീഴ്ചകളില്‍ നിന്ന് കോണ്‍ഗ്രസ് കരകയറിയിട്ടുണ്ട്​. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക്​ വോട്ട്​ കുറഞ്ഞതില്‍ മുഖ്യമന്ത്രിക്കാണ്​ വലിയ ദുഃഖമെന്നും മുരളീധരന്‍ പരിഹസിച്ചു. ബി.ജെ.പി വോട്ട് കുറഞ്ഞ ഇടങ്ങളില്‍ എല്‍.ഡി.എഫ് ആണ് ജയിച്ചത് എന്ന് ഓര്‍ക്കണം. പഞ്ചാബില്‍ ഇന്ന്​ കോണ്‍ഗ്രസിന്‍റെ ശക്​തമായ സര്‍ക്കാറുണ്ട്​. പക്ഷേ, സി.പി.എമ്മിന്‍റെ സ്​ഥിതി അതല്ല. മുപ്പത്​ വര്‍ഷം ഭരിച്ച ബംഗാളില്‍ അവര്‍ക്ക്​ ഒരു […]

Read More

1000 ടണ്‍ ഓക്സിജനും 75 ലക്ഷം ഡോസ് വാക്സിനും അനുവദിക്കണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത മെഡിക്കല്‍ ഓക്സിജനില്‍ ചുരുങ്ങിയത് ആയിരം മെട്രിക് ടണ്‍ കേരളത്തിന് അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. രണ്ടാം തരംഗത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ ഓക്സിജന്റെ ആവശ്യം വലിയതോതില്‍ വര്‍ധിച്ചിരിക്കുകയാണ്. ഓക്സിജന്റെ സ്റ്റോക്ക് വളരെ വേഗം കുറയുന്നു. ഈ സാഹചര്യത്തില്‍ മതിയായ കരുതല്‍ശേഖരം ഉണ്ടാക്കുന്നതിന് കേന്ദ്രത്തിന്റെ സഹായം ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ ഇറക്കുമതി ചെയ്യുന്ന വിഹിതത്തില്‍ നിന്ന് 500 മെട്രിക് […]

Read More

ബി.ജെ.പി സംസ്​ഥാന അധ്യക്ഷ പദവി ഒഴിയാന്‍ തയ്യാറാണെന്ന് കെ സുരേന്ദ്രന്‍

നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെത്തുടര്‍ന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷ പദവി ഒഴിയാന്‍ തയ്യാറാണെന്ന് കെ സുരേന്ദ്രന്‍. കേന്ദ്ര നേതൃത്വത്തെ സുരേന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്​. നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയുടെ പ്രാഥമിക ഉത്തരവാദിത്വം ഏല്‍ക്കുന്നെന്ന് സുരേന്ദ്രന്‍ കേന്ദ്ര നേതാക്കളെ അറിയിച്ചു. തോല്‍വി വിശദമായി പരിശോധിച്ച ശേഷം തീരുമാനമെടുക്കാമെന്നാണ് കേന്ദ്രനേതൃത്വത്തിന്‍റെ നിലപാട്​. രാഷ്ട്രീയമായും സംഘടനാപരമായും സംഭവിച്ച പിഴവുകള്‍ വിശദമായി വിലയിരുത്തുമെന്ന് കഴിഞ്ഞ ദിവസം സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. ”കഴിഞ്ഞ ഒരു വര്‍ഷമായി സംസ്ഥാനത്ത് ബി.ജെ.പിയെ നയിക്കുന്നത് ഞാനാണ്. പരാജയത്തിന്‍റെ പ്രാഥമിക […]

Read More

മമത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്​തു

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ്​ അധ്യക്ഷ മമത ബാനര്‍ജി അഞ്ചിന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്​തു. ഗവര്‍ണര്‍ ജഗ്​ദീപ്​ ധന്‍കറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം മമത ഉന്നയിച്ചിരുന്നു. നന്ദിഗ്രാമില്‍ പരാജയപ്പെട്ടെങ്കിലും മമത തന്നെയാകും മുഖ്യമന്ത്രിയെന്ന്​ തൃണമൂല്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. തുടര്‍ച്ചയായ മൂന്നാംതവണയാണ്​ മമത ബംഗാള്‍ മുഖ്യമ​ന്ത്രിയായി അധികാരമേല്‍ക്കുന്നത്​. ആറ് മാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടത്തി വിജയിച്ച ശേഷമായിരിക്കും മമത മുഖ്യമന്ത്രിയാകുക. നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ അട്ടിമറി നടന്നതായി ആരോപിച്ച്‌ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് മമത. 1956 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് […]

Read More

രാജ്യത്ത് 3,82,315 പേര്‍ക്ക് കോവിഡ്; 3,780 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,82,315 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 3,780 പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് പ്രതിദിന രോഗബാധ സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. ഇതുവരെ രാജ്യത്ത് 2,26,188 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചിട്ടുണ്ട്. 34,87,229 സജീവ രോഗികളും ഇന്ത്യയിലുണ്ട്. ഇതുവരെ രാജ്യത്ത് 2,06,65,148 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. രോഗമുക്തരായവരുടെ എണ്ണം 1,69,51,731 ആയി. ഇതുവരെ 16,04,94,188 പേര്‍ക്ക് വാക്സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. രാജ്യത്ത് ചൊവ്വാഴ്ച 3,57,229 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്ര, കര്‍ണാടക, കേരളം, […]

Read More

വിധി, സുധര്‍മ്മയുടെ ആ കുഞ്ഞും പോയി, ആലപ്പുഴയില്‍ 71 കാരി പ്രസവിച്ച കുഞ്ഞ് മരിച്ചു

ആലപ്പുഴ : എഴുപത്തൊന്നുകാരി കൃത്രിമ ഗര്‍ഭധാരണത്തിലൂടെ പ്രസവിച്ച പെണ്‍കുഞ്ഞ് 45 ദിവസത്തെ സ്‌നേഹവാത്സല്യങ്ങള്‍ ഏറ്റുവാങ്ങി വിധിക്കു കീഴടങ്ങി. രാമപുരം എഴുകുളങ്ങര വീട്ടില്‍ റിട്ട.അധ്യാപിക സുധര്‍മ മാര്‍ച്ച്‌ 18ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജന്മം നല്‍കിയ പെണ്‍കുഞ്ഞാണു മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് പാല്‍ തൊണ്ടയില്‍ കുടുങ്ങി അസ്വസ്ഥതയുണ്ടായ കുഞ്ഞിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി മരിച്ചു. ശസ്ത്രക്രിയയിലൂടെ ജനിച്ച കുഞ്ഞിനു തൂക്കവും പ്രതിരോധ ശക്തിയും കുറവായതിനാല്‍ 40 ദിവസം ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. ആരോഗ്യ സ്ഥിതി […]

Read More