Blog Post

Karanavars > News >

ബ്ലാക്ക് ഫം​ഗസ് ബാധിച്ചവരില്‍ 70 ശതമാനവും പുരുഷന്മാര്‍; രോ​ഗം കൂടുതല്‍ പ്രമേഹ രോ​ഗികളില്‍, കേരളത്തിന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി; കോവിഡ് വ്യാപനത്തിന് പിന്നാലെ രാജ്യത്ത് ബ്ലാക്ക് ഫം​ഗസും രാജ്യത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളിലേതുപോലെ കേരളത്തിലും രോ​ഗവ്യാപനം വര്‍ധിക്കുകയാണ്. ബ്ലാക്ക്ഫംഗസ് ബാധിച്ചവരില്‍ 70 ശതമാനവും പുരുഷന്‍മാരെന്ന് കണ്ടെത്തല്‍. ഇന്ത്യയിലെ നാല് ഡോക്ടര്‍മാര്‍ ചേര്‍ന്ന് ബ്ലാക്ക് ഫംഗസ് ബാധിച്ച 101 പേരില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്. രോഗം കൂടുതലും കണ്ടെത്തിയത് പ്രമേഹ രോഗികളിലാണ്. 101 പേരില്‍ 83 പേര്‍ പ്രമേഹ രോഗികളായിരുന്നു. 76 പേര്‍ സ്റ്റിറോയിഡ് മരുന്ന് കഴിച്ചിരുന്നു. 89 പേരില്‍ മൂക്കിലും സൈനസിലും ആണ് ഫംഗല്‍ ബാധ കണ്ടത്. […]

Read More

രാജ്യത്ത് 2.57 ലക്ഷം പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു; 4,194 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,57,299 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 4,194 പേര്‍ കോവിഡ് മൂലം മരിച്ചു. 3,57,630 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 2,62,89,290 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,30,70,365 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച്‌ ഇതുവരെ 2,95,525 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവില്‍ 29,23,400 സജീവ രോഗികളുണ്ട്. രാജ്യത്ത് ഇതുവരെ 19,33,72,819 വാക്‌സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read More

എയര്‍ ഇന്ത്യയുടെ സര്‍വെര്‍ ഹാക്ക് ചെയ്തു; ചോര്‍ന്നത് 45 ലക്ഷത്തോളം യാത്രക്കാരുടെ വിവരങ്ങള്‍

എയര്‍ ഇന്ത്യയുടെ സെര്‍വറിന് നേരെ സൈബര്‍ ആക്രമണം. പത്ത് വര്‍ഷത്തെ യാത്രക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നതായി എയര്‍ ഇന്ത്യ അറിയിച്ചു. 2011 ഓഗസ്റ്റ് 26 മുതല്‍ 2021 ഫെബ്രുവരി 3 വരെയുള്ള വിവരങ്ങളാണ് ചോര്‍ന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് വിവരങ്ങള്‍ ചോര്‍ന്നത്. ഡാറ്റാ ചോര്‍ച്ചയുടെ കാര്യം എയിര്‍ ഇന്ത്യ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. മൂന്ന് മാസം മുമ്ബ് നടന്ന ഡാറ്റാ ചോര്‍ച്ച ഇപ്പോഴാണ് പുറത്തു വരുന്നത്. യാത്രക്കാരുടെ ക്രെഡിറ്റ് കാര്‍ഡ്, പാസ്പോര്‍ട്ട് വിവരങ്ങള്‍, ഫോണ്‍ നമ്ബര്‍ തുടങ്ങിയവയെല്ലാം ചോര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. യാത്രക്കാരുടെ […]

Read More

സംസ്ഥാനത്ത് ഇക്കുറി കാലവര്‍ഷം നേരത്തെ ;ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ന്യൂനമര്‍ദ്ദം രൂപപ്പെടും

തിരുവനന്തപുരം : സംസ്ഥാനത്ത് ഇക്കുറി കാലവര്‍ഷം നേരത്തെ. ഈ മാസം 31 ന് തന്നെ സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. കാലവര്‍ഷം ആന്തമാനില്‍ എത്തിച്ചേര്‍ന്നതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിലേക്കും ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളിലേക്കും എത്തിച്ചേരാന്‍ സാധ്യതയുണ്ട്. ചക്രവാതചുഴി സമുദ്ര നിരപ്പില്‍ നിന്ന് 3.1 കി.മീ – 5.8 കി.മീ ഉയരത്തില്‍ തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വ്യാപിച്ചുകിടക്കുകയാണ്. ഇതിന്‍ […]

Read More

സംസ്ഥാനത്ത് ലോക്ഡൗണ്‍ മെയ് 30വരെ നീട്ടി; മലപ്പുറത്ത് ഒഴികെ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒഴിവാക്കി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്ന്ന് സംസ്ഥാനത്ത് സമ്ബൂര്ണ ലോക്ഡൗണ് മെയ് 30വരെ നീട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയന്. ട്രിപ്പിള് ലോക്ഡൗണ് ഏര്പ്പെടുത്തിയ ജില്ലകളില് മലപ്പുറം ഒഴികെ കോവിഡ് ടിപിആര് (ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്) 25 ശതമാനത്തിന് താഴെയാകുകയും, ആക്ടീവ് കേസുകള് കുറയുകയും ചെയ്തു. അത് പരിഗണിച്ച്‌ എറണാകുളം, തൃശൂര്, തിരുവനന്തപുരം ജില്ലകളില് ശനിയാഴ്ച രാവിലെ മുതല് ട്രിപ്പിള് ലോക്ഡൗണ് ഒഴിവാക്കും. മലപ്പുറം ഒഴിച്ച്‌ എല്ലാ ജില്ലകളിലും ലോക്ഡൗണ് ഇന്നത്തെ നിലയില് തുടരുമെന്നും മുഖ്യമന്ത്രി വാര്ത്താസമ്മേളനത്തില് അറിയിച്ചു. മലപ്പുറത്ത് […]

Read More

സംസ്ഥാനത്ത് ഇന്ന് 30,491 പേര്‍ക്ക് കോവിഡ്; 44,369 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 30,491 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4746, തിരുവനന്തപുരം 3969, എറണാകുളം 3336, കൊല്ലം 2639, പാലക്കാട് 2560, ആലപ്പുഴ 2462, തൃശൂര് 2231, കോഴിക്കോട് 2207, കോട്ടയം 1826, കണ്ണൂര് 1433, പത്തനംതിട്ട 991, ഇടുക്കി 846, കാസര്ഗോഡ് 728, വയനാട് 517 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,525 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.18 ആണ്. റുട്ടീന് സാമ്ബിള്, സെന്റിനല് […]

Read More

സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കില്ല; ഓണ്‍ലൈനായി പങ്കെടുക്കുമെന്ന് ചെന്നിത്തല

പിണറായി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിക്കില്ലെന്ന് രമേശ് ചെന്നിത്തല. കോവിഡ് സാഹചര്യത്തില്‍ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ നേരിട്ട് പങ്കെടുക്കുന്നില്ല. കേരളത്തിലെ സാധാരണ ജനങ്ങള്‍ക്കൊപ്പം ഓണ്‍ലൈനായി സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. വീണ്ടും മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന പിണറായി വിജയനെ ഫോണില്‍ വിളിച്ച്‌ അഭിനന്ദനം അറിയിച്ചതായും ചെന്നിത്തല ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. കോവിഡ് സാഹചര്യത്തില്‍ ആളുകളെ കൂട്ടി സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ആ അഞ്ഞൂറില്‍ ഞങ്ങളില്ലെന്ന പ്രഖ്യാപനവുമായി യുഡിഎഫ് എംഎല്‍എമാര്‍ സോഷ്യല്‍ മീഡിയയില്‍ ക്യാമ്ബയിന്‍ നടത്തിയിരുന്നു. ഇതിന് […]

Read More

രാജ്യത്ത് ഇന്ന് 2,76,070 പേര്‍ക്ക് കോവിഡ്; 3,874 മരണം, സ്ഥിതി ആശങ്കാജനകം

ന്യൂ ഡല്‍ഹി: രാജ്യത്ത് ഇന്ന് 2,76,070 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 3,874 പേരാണ് കോവിഡ് ബാധമൂലം മരിച്ചത്. രാജ്യത്താകമാനം ഇതുവരെ 2,57,72,400 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച്‌ ഇതുവരെ 2,87,122 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവില്‍ 31,29,878 സജീവ രോഗികളുണ്ട്. രോഗമുക്തി നേടിയവരുടെ എണ്ണം 2,23,55,440 ആയി. നിലവിലെ സാഹചര്യത്തില്‍ പാലൂട്ടുന്ന അമ്മമാര്‍ക്കും വാക്സിന്‍ സ്വീകരിക്കാം. ഗര്‍ഭിണികള്‍ക്ക് സ്വീകരിക്കാമോ എന്ന വിഷയം വിദഗ്ധസമിതിയുടെ പഠനത്തിലാണ്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ഇപ്പോഴും കോവിഡ് സ്ഥിതി ഗുരുതരമായി […]

Read More

തിരുവനന്തപുരം എസ്പി ഫോര്‍ട്ട് ആശുപത്രി കാന്റീനില്‍ തിപിടിത്തം; രോഗികളെ ഒഴിപ്പിക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരം എസ്പി ഫോര്‍ട്ട് ആശുപത്രി കാന്റീനില്‍ തിപിടിത്തം. ആശുപത്രിക്കുള്ളില്‍ പുക പടര്‍ന്നതോടെ രോഗികളെ ഒഴിപ്പിക്കുന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് സൂചന. ആശുപത്രിക്ക് പിന്‍ഭാഗത്താണ് കാന്റീന്‍. രാവിലെ 9മണിക്ക് ശേഷമാണ് തീപിടിത്തമുണ്ടായത്. തി പടര്‍ന്നില്ലെങ്കിലും പുക ആശുപത്രിയുടെ രണ്ടും മൂന്നും നിലകളിലേക്ക് പടര്‍ന്നു. ഇതോടെയാണ് മുറികളിലെ രോഗികളെ ഒഴിപ്പിച്ചത്. ഇവരെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി.

Read More

യാസ് ചുഴലിക്കാറ്റ് വരുന്നു; കാലവര്‍ഷത്തിന് മുന്‍പേ സംസ്ഥാനത്ത് മഴ കനക്കും

തിരുവനന്തപുരം: വലിയ നാശനഷ്ടമുണ്ടാക്കിയ ടൗട്ടെ ചുഴലിക്കാറ്റിന് പിന്നാലെ യാസ് ചുഴലിക്കാറ്റും ഇന്ത്യന്‍ തീരത്തേക്ക്. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനോട്‌ ചേര്‍ന്നുള്ള ആന്‍ഡമാന്‍ കടലില്‍ ശനിയാഴ്‌ചയോടെ രൂപംകൊള്ളുന്ന ന്യൂനമര്‍ദം 72 മണിക്കൂറിനകം ‘യാസ്‌‘ ചുഴലിക്കാറ്റായി മാറുമെന്നാണ്‌ പ്രവചനം. യാസിന്റെ സഞ്ചാര പദത്തില്‍ കേരളമില്ല. എന്നാലും സംസ്ഥാനത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ തീവ്ര മഴയ്ക്കും കാറ്റിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 25 മുതല്‍ സംസ്ഥാനത്ത് മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം. തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിലും ശക്തമായ മഴയും കാറ്റുമുണ്ടാകാം. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം വെള്ളിയാഴ്ചയോടെ ആന്‍ഡമാന്‍ […]

Read More