Blog Post

Karanavars > News >

ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസ്: ലീഗ് പ്രവര്‍ത്തകന്‍ പിടിയില്‍

കൊച്ചി: തൃക്കാക്കരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച ആള്‍ പിടിയില്‍.സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനെതിരായ വിധിയെഴുത്തായിരിക്കും തൃക്കാക്കരയിലേതെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും പ്രചാരണത്തിന്റെ പേരില്‍ ഒരു മാസം പാഴാക്കികളഞ്ഞതായി മൂന്നാം തിയതി ബോധ്യമാകുമെന്നും ഹൈബി ഈഡന്‍ പറഞ്ഞു. മാമംഗലം എസ്.എന്‍.ഡി.പി ഹാളിലെ ബൂത്തില്‍ വോട്ടു രേഖപ്പെടുത്താനെത്തിയതായിരുന്നു ഹൈബി. അതേസമയം, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച ലീഗ് നേതാവ് പിടിയില്‍. കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് കോയമ്ബത്തൂരില്‍ നിന്ന് പൊലീസ് പിടിയിലായത്. ഇയാളെ ഉച്ചയോടെ തൃക്കാക്കര […]

Read More

തൃ​ക്കാ​ക്ക​ര​യി​ല്‍ വി​ധി​യെ​ഴു​ത്ത് തു​ട​ങ്ങി

കൊ​ച്ചി: തൃ​ക്കാ​ക്ക​ര​യി​ല്‍ ആ​ദ്യ​മ​ണി​ക്കൂ​റി​ല്‍ 8.09 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. ഇ​തു​വ​രെ 15,833 പേ​ര്‍ വോ​ട്ട് ചെ​യ്തു.9.10 ശ​ത​മാ​നം പു​രു​ഷ​ന്മാ​രും 7.05 ശ​ത​മാ​നം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. 1,96,805 വോ​ട്ട​ര്‍​മാ​രാ​ണ് ആ​കെ​യു​ള്ള​ത്. വ്യാ​പ​ക ക​ള്ള​വോ​ട്ടി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ബൂ​ത്തു​ക​ളി​ല്‍ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​സം​വി​ധാ​ന​വും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ജ​നം അം​ഗീ​ക​രി​ക്കു​മെ​ന്ന് പൂ​ര്‍​ണ വി​ശ്വാ​സ​മു​ണ്ടെ​ന്ന് യു​ഡി​എ​ഫ് ഉ​മ തോ​മ​സ് പ​റ​ഞ്ഞു. നൂ​റു ശ​ത​മാ​നം ആ​ത്മ​വി​ശ്വാ​സ​മെ​ന്ന് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ജോ ​ജോ​സ​ഫും പ്ര​തി​ക​രി​ച്ചു.

Read More

തിരുവനന്തപുരത്ത് വാളുമായി വിഎച്ച്‌പി വനിത പ്രവര്‍ത്തകരുടെ പ്രകടനം; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

തിരുവനന്തപുരം: തിരുവനന്തപുരം ആര്യങ്കോടിനടുത്തുള്ള മാരാരിമുട്ടത്ത് വാളുമേന്തി പ്രകടനം നടത്തിയ വനിതകള്‍ക്കെതിരെ പോലീസ് കേസെടുത്തു.’ദുര്‍ഗാവാഹിനി‘ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. വിഎച്ച്‌പിയുടെ പഠനശിബിരത്തിന്റെ ഭാഗമായാണ് മെയ് 22ന് പെണ്‍കുട്ടികള്‍ ആയുധമേന്തി റാലി നടത്തിയത്. പഠനശിബിരത്തിന്റെ ഭാഗമായി പദ സഞ്ചലനത്തിന് മാത്രമാണ് പോലീസ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ പെണ്‍കുട്ടികളടക്കം ചേര്‍ന്ന് വാളുമേന്തി ‘ദുര്‍ഗാവാഹിനി‘ റാലി നടത്തുകയായിരുന്നു. ആയുധനിയമപ്രകാരവും, സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നുമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് നിലവില്‍ ഇവര്‍ക്കെതിരെ ആര്യങ്കോട് പോലീസ് ചുമത്തിയിരിക്കുന്നത്.സമൂഹമാധ്യമങ്ങളില്‍ ആയുധമേന്തി പ്രകടനം നടത്തുന്ന […]

Read More

പ്ലസ് വണ്‍ പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ വിദ്യാര്‍ത്ഥി സമരം

പ്ലസ് വണ്‍ പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്ത് വിദ്യാര്‍ത്ഥികള്‍.ജൂണ്‍ 13 മുതലാണ് പരീക്ഷകള്‍ ആരംഭിക്കുന്നത്.സിലബസ് പത്ത് മാസം കൊണ്ട് തീര്‍ക്കേണ്ടിയിരുന്നത്. എന്നാല്‍ സിലബസ് മൂന്ന് മാസം കൊണ്ട് തീര്‍ത്ത് അതിവേഗം പരീക്ഷ നടത്തുകയാണെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. പഠിക്കാന്‍ വേണ്ടത്ര സമയം കിട്ടിയില്ലെന്നും വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. കൊവിഡ് മൂലം പഠനം പാതിവഴിയിലായി. ഫോക്കസ് ഏരിയ നിശ്ചയിക്കണമെന്ന ആവശ്യവും വിദ്യാര്‍ത്ഥികള്‍ക്കുണ്ട്. ഇതിനിടെ വിദ്യാര്‍ഥികളുടേത് അനാവശ്യ സമരമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പ്രതികരിച്ചു.പരീക്ഷ ആറു മാസം മുന്‍പേ പ്രഖ്യാപിച്ചതാണെന്നും […]

Read More

ജനനേന്ദ്രിയം മുറിച്ച കേസ്: സ്വാമി ഗംഗേശാനന്ദയെയും പ്രതി ചേര്‍ക്കും

തിരുവനന്തപുരം: ജനനേന്ദ്രിയം മുറിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദയെയും ക്രൈംബ്രാഞ്ച് പ്രതിചേര്‍ക്കും . ബലാല്‍സംഗക്കേസിലാണ് പ്രതിയാക്കുന്നത്.ജനനേന്ദ്രിയം മുറിച്ച കേസില്‍ പെണ്‍കുട്ടിയെയും കാമുകനെയും പ്രതിയാക്കി മറ്റൊരു കുറ്റപത്രവും നല്‍കും. എ.ജിയുടെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ കുറ്റപത്രം തയ്യാറാക്കി.രണ്ടു സംഭവങ്ങളിലും വെവ്വേറെ കുറ്റപത്രമാണ് സമര്‍പിക്കുക. പരാതിക്കാരിയും അയ്യപ്പദാസും തമ്മിലുള്ള ബന്ധം സ്വാമി അംഗീകരിക്കാത്തതിനെ തുടര്‍ന്നാണു പരാതിക്കാരി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഗൂഢാലോചന സംശയിക്കുന്ന തെളിവുകളും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. 2017 മേയില്‍ പെണ്‍കുട്ടിയുടെ തിരുവനന്തപുരം പേട്ടയിലെ വീട്ടില്‍വെച്ചാണ് ഗംഗേശാനന്ദ ആക്രമിക്കപ്പെടുന്നത്. പിന്നീട് […]

Read More

വിജയ് ബാബു നാട്ടിലെത്തിയില്ല; മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ വിജയ് ബാബുവിന്‍്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി നാളത്തേക്ക് മാറ്റി.പ്രതി കേരളത്തില്‍ എത്തിയിട്ടില്ലന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. വിജയ് ബാബു ഇന്ന് എത്തുമെന്ന് കാണിച്ച്‌ അഭിഭാഷകന്‍ വിമാന ടിക്കറ്റ് ഹാജരാക്കിയിരുന്നു. എന്നാല്‍ വിജയ് ബാബു എത്തിയില്ല. വിജയ് ബാബു സ്ഥലത്തില്ലാത്തതിനാല്‍ ജാമ്യാപേക്ഷ നിയമപരമായി നിലനില്‍ക്കില്ലെന്ന് ജസ്റ്റിസ് പി. ഗോപിനാഥ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രതി കേരളത്തില്‍ എത്തിയാല്‍ മാത്രമെ ഹര്‍ജി പരിഗണിക്കു എന്ന നിലപാടിലാണ് കോടതി. വിമാന ടിക്കറ്റ് ഹാജരാക്കിയത് […]

Read More

‘ഒരായിരം പിറന്നാള്‍ ആശംസകള്‍” : ഗോപി സുന്ദറിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് അമൃത സുരേഷ്

ഗായിക അമൃത സുരേഷ് സംഗീത സംവിധായകന്‍ ഗോപി സുന്ദറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. അമൃത സുരേഷ് ആശംസകള്‍ നേര്‍ന്നത് ഇരുവരും ഒരുമിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാണ് . അമൃതയുടെ ആശംസ ‘ഒരായിരം പിറന്നാള്‍ ആശംസകള്‍.’ എന്ന് കുറിച്ചാണ് . കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു. ഗോപി സുന്ദറിന് പ്രണയത്തില്‍ പൊതിഞ്ഞ പിറന്നാള്‍ ആശംസകളുമായി ഇതിനു പിന്നാലെയാണ് അമൃത സുരേഷ് എത്തിയിരിക്കുന്നത്.ഗോപി സുന്ദറിന് പിറന്നാള്‍ ആശംസകളുമായി അമൃതയുടെ […]

Read More

നേപ്പാളില്‍ വിമാനം തകര്‍ന്നു വീണ സംഭവം; 14 മൃതദേഹങ്ങള്‍ കണ്ടെത്തി

കാഠ്മണ്ഡു: നേപ്പാളില്‍ തകര്‍ന്നു വീണ വിമാനത്തില്‍ നിന്ന് 14 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കാഠ്മണ്ഡുവിലേക്ക് അയച്ചു.കണ്ടെടുത്ത മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല.ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. 22 യാത്രക്കാരുമായി തകര്‍ന്നുവീണ വിമാനം കണ്ടെത്തിയതായി ഇന്ന് രാവിലെയാണ് നേപ്പാള്‍ സൈന്യം സ്ഥിരീകരിച്ചത്. പര്‍വത നഗരമായ ജോംസോമിന് സമീപമുള്ള മുസ്താങ് ജില്ലയിലെ സനോസ്വെയറിലാണ് വിമാനം കണ്ടെത്തിയതെന്ന് നേപ്പാള്‍ ആര്‍മി വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ നാരായണ്‍ സില്‍വാല്‍ ട്വീറ്റ് ചെയ്തു. തകര്‍ന്നുവീണ വിമാനത്തിന്‍റെ ചിത്രവും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചു. ഞായറാഴ്ച്ചയാണ് […]

Read More

തൃക്കാക്കര നാളെ ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം

കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ നാളെ വോട്ടെടുപ്പ്. ഇന്നലെ വൈകിട്ട് ആറ് മണിയോടെ പരസ്യപ്രചാരണം അവസാനിച്ചിരുന്നു.അവസാന വോട്ടുകള്‍ ഉറപ്പിക്കാന്‍ സ്ഥാനാര്‍ഥികള്‍ ഇന്ന് നിശബ്ദ പ്രചാരണത്തിന് ഇറങ്ങും. വോട്ടെണ്ണല്‍ കേന്ദ്രമായ മഹാരാജാസ് കോളേജില്‍ രാവിലെ ഏഴര മുതല്‍ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിക്കും. മണ്ഡലത്തിലാകെ 239 പോളിങ് ബൂത്തുകളാണുള്ളത്. ആകെ 1,96,805 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. തിരഞ്ഞെടുപ്പ് പ്രചാരണം പൂര്‍ത്തിയായതോടെ മൂന്ന് മുന്നണികളും വിജയപ്രതീക്ഷയിലാണ്. കോണ്‍ഗ്രസ് തൃക്കാക്കരയിലും തകരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. തോല്‍വി […]

Read More

ഐ പി എല്‍ കിരീടം നേടി ഗുജറാത്ത് ടൈറ്റന്‍സിന്

15-ാമത് ഐപിഎല്‍ കിരീടം ഗുജറാത്ത് ടൈറ്റന്‍സിന്. രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലില്‍ ഏഴുവിക്കറ്റിന് തകര്‍ത്താണ് ഗുജറാത്ത് കന്നി സീസണില്‍, കന്നി കിരീടം നേടിയത്.131 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഗുജറാത്ത് 18.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. കന്നി സീസണില്‍ തന്നെ ഗുജറാത്തിനെ കിരീടത്തിലേക്ക് മുത്തമിടീക്കാന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് സാധിച്ചു. 17 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തുകയും പിന്നാലെ 30 പന്തില്‍ 34 റണ്‍സ് നേടുകയും ചെയ്ത ഹാര്‍ദിക് തന്നെ ഫൈനലില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും […]

Read More