ടിബറ്റിൽ അണക്കെട്ട് തകർന്നു; നേപ്പാളിൽ വീണ്ടും പ്രളയ മുന്നറിയിപ്പ്, സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം
വൻ ദുരന്തത്തിന്റെ ഞെട്ടലിൽ നിന്നും കരകയറും മുമ്പ് നേപ്പാളിൽ വീണ്ടും പ്രളയഭീതി. ടിബറ്റ് അതിർത്തിയിലെ അണക്കെട്ട് തകർന്നതിനെ തുടർന്ന് നേപ്പാളിലെ ഭോതെ കോശി, ത്രിശൂലി നദിക്കരകളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പ്രധാമന്ത്രി ബാലെൻ ഷാ ഉൾപ്പെടെയുള്ള ഭരണാധികാരികളും ദുരന്ത നിവാരണ സേനയും സ്ഥിതിഗതികൾ നേരിട്ട് നിരീക്ഷിച്ചു വരികയാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെയാണ് പുതിയ മുന്നറിയിപ്പ് എത്തിയിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച ഹിമാലയൻ മേഖലയിലുണ്ടായ വൻ ഹിമാപാതത്തെ തുടർന്ന് ടിബറ്റ്-നേപ്പാൾ അതിർത്തിയിൽ വലിയ തടസ്സങ്ങളും ജലസ്രുതങ്ങളും രൂപപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായി […]