Blog Post

Karanavars > News >

കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുന്നതു വരെ സമരം തുടരും; ഡിസംബര്‍ പത്ത് മുതല്‍ സമരം പ്രഖ്യാപിച്ച് അനുപമ

തിരുവനന്തപുരം: കുഞ്ഞിന്റെ താല്‍ക്കാലിക സംരക്ഷണ ചുമതല ലഭിച്ചെങ്കിലും സമരം തുടരുമെന്ന് അനുപമ. ഡിസംബര്‍ പത്തിന് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ആരംഭിക്കും. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും വരെ സമരം തുടരുമെന്നും അനുപമ വ്യക്തമാക്കി. കുഞ്ഞിനെ തന്റെ അടുത്തുനിന്ന് മാറ്റിയ അച്ഛനെതിരേ ദുര്‍ബലമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. വിഷയത്തില്‍ പാര്‍ട്ടിക്ക് വീഴ്ചകളുണ്ടായിട്ടും തിരുത്താന്‍ തയ്യാറായിട്ടില്ലെന്നും അനുപമ ആരോപിച്ചു. കുഞ്ഞിനെ വിട്ടു കിട്ടാനായി ഈ മാസം 11 മുതലാണ് അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നില്‍ പന്തല്‍ കെട്ടി സമരം […]

Read More

പുതിയ ന്യൂനമർദം തിങ്കളാഴ്ചയോടെ രൂപമെടുക്കും, മഴയൊഴിയാതെ കേരളം

തിരുവനന്തപുരം : കേരളത്തിൽ വരുന്ന ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വരുന്ന തിങ്കളാഴ്ചയോടെ ആൻഡമാന് സമീപം കടലിൽ പുതിയ ന്യൂനമർദം രൂപമെടുക്കും. ഇപ്പോൾ കേരളത്തിൽ മഴ വ്യാപകമാകുന്നത് ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ ഫലമായിട്ടാണ്. ഒക്ടോബർ ഒന്ന് മുതൽ കണക്കാക്കിയാൽ കേരളത്തിൽ നൂറ്റിപ്പത്ത് ശതമാനം അധികമഴ ലഭിച്ചു എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്ക്കൂട്ടൽ. രണ്ട് മാസമായി കേരളത്തിൽ മുൻപില്ലാത്ത തരത്തിലാണ് മഴ ലഭിക്കുന്നത്. 449 മില്ലീ മീറ്റർ കിട്ടേണ്ടിടത്ത് 941.5 മില്ലീമീറ്റർ മഴ […]

Read More

റോഡ് കുത്തിപ്പൊളിച്ചവര്‍ക്ക് അത് പഴയപടിയാക്കാനും ഉത്തരവാദിത്വമുണ്ട് ; ജലവകുപ്പിനെതിരെ റിയാസ്

തിരുവനന്തപുരം: റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതില്‍ ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. റോഡ് കുളമാക്കുന്നതിന് പ്രധാന ഉത്തരവാദി ജല അതോറിറ്റിയാണെന്ന് മന്ത്രി തുറന്നടിച്ചു. പൊട്ടിപൊളിഞ്ഞ റോഡുകള്‍ നന്നാക്കത്തതില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി നടത്തിയ രൂക്ഷ വിമര്‍ശനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ‘കുത്തിപ്പൊളിച്ച റോഡുകള്‍ പഴയ പടിയിലാക്കാന്‍ കുത്തിപ്പൊളിച്ചവര്‍ക്ക് ഉത്തരവാദിത്തമുണ്ട്. ജല അതോറിറ്റി അത്തരത്തില്‍ റോഡുകള്‍ കുത്തിപ്പൊളിക്കുകയാണെങ്കില്‍ അത് പഴയ നിലയിലാക്കണമെന്ന് 2017-ലെ സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടുന്നുണ്ട്. കുടിവെള്ളത്തിന്റെ ആവശ്യത്തിന് റോഡുകള്‍ കുത്തിപൊളിക്കുകയാണെങ്കില്‍ […]

Read More

മൊഫിയ ഭര്‍തൃവീട്ടില്‍ അടിമയെപോലെ; സുഹൈല്‍ ലൈംഗികവൈകൃതത്തിന് അടിമ: റിമാന്‍ഡ് റിപ്പോര്‍ട്ട്

ആലുവ: നിയമ വിദ്യാര്‍ഥിനി ആലുവ കീഴ്മാട് എടയപ്പുറം കക്കാട്ടില്‍ വീട്ടില്‍ മൊഫിയ പര്‍വീണ്‍ (21) ആത്മഹത്യ ചെയ്ത കേസില്‍ പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നു. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ മൊഫിയയുടെ മാതാപിതാക്കള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് റിപ്പോര്‍ട്ട്. ഭര്‍തൃവീട്ടില്‍ മൊഫിയ നേരിട്ടത് കൊടിയ പീഡനമാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭര്‍ത്താവും മാതാപിതാക്കളും അടിമയെ പോലെയാണ് മൊഫിയയെ കൊണ്ട് ജോലി ചെയ്യിപ്പിച്ചിരുന്നത്. ഭര്‍തൃമാതാവ് സ്ഥിരമായി ഉപദ്രവിച്ചിരുന്നു. ഭര്‍ത്താവ് സുഹൈല്‍ ലൈംഗിക വൈകൃതത്തിന് അടിമയാണ്. പലതവണ ഇയാള്‍ മൊഫിയയുടെ ശരീരത്തില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്. മൊഫിയയെ […]

Read More

പ്രശസ്ത കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല (79) അന്തരിച്ചു. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. നാനൂറിലേറെ സിനിമകൾക്കായി ആയിരത്തിലേറേ ഗാനങ്ങൾ ബിച്ചു തിരുമല രചിച്ചിട്ടുണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​തി​രു​മ​ല​യി​ൽ​ ​സി.​ജി.​ ​ഭാ​സ്‌​ക​ര​ൻ​നാ​യ​രു​ടെ​യും​ ​പാ​റു​ക്കു​ട്ടി​യ​മ്മ​യു​ടെ​യും​ ​മ​ക​നാ​യി​ 1942​ ​ൽ​ ​ജ​നി​ച്ച​ ബി.​ശി​വ​ശ​ങ്ക​ര​ൻ​നാ​യ​രാ​ണ് ​ബി​ച്ചു​തി​രു​മ​ല​യാ​യി​ ​മ​ല​യാ​ളം​ ​കീ​ഴ​ട​ക്കി​യ​ത്.​ ​കേ​ര​ള​ ​വാ​ട്ട​ർ​ ​അ​തോ​റി​റ്റി​യി​ൽ​ ​ഫി​നാ​ൻ​സ് ​മാ​നേ​ജ​രാ​യി​ ​വി​ര​മി​ച്ച​ ​പ്ര​സ​ന്ന​യാ​ണ് ​ഭാ​ര്യ.​ ​ഏ​ക​മ​ക​ൻ​ ​സു​മ​ൻ​ബി​ച്ചു​വും​ ​പാ​ട്ടി​ന്റെ​ ​വ​ഴി​യി​ലാ​ണ്.​ ​ 1981​-​ൽ​ ​തൃ​ഷ്‌​ണ,​ ​തേ​നും​വ​യ​മ്പും​ ​എ​ന്നീ​ […]

Read More

അനുപമയ്‌ക്ക് കുഞ്ഞിനെ കിട്ടി; കൈമാറ്റം നടന്നത് ജഡ്‌ജിയുടെ ചേംബറിൽ വച്ച്

തിരുവനന്തപുരം: ദത്ത് വിവാദ കേസില്‍ കോടതി ഉത്തരവ് പ്രകാരം കുഞ്ഞിനെ അനുപമയ്ക്ക് കൈമാറി. തിരുവനന്തപുരം കുടുംബ കോടതിയാണ് ഇത് സംബന്ധിച്ച് വിധി പുറപ്പെടുവിച്ചത്. ബുധനാഴ്ച വൈകീട്ടോടെയാണ് കുഞ്ഞിനെ അനുപമ ഏറ്റുവാങ്ങിയത്. ജഡ്ജിയുടെ ചേംമ്പറില്‍വെച്ചാണ് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിയത്. ബുധനാഴ്ച ഉച്ചയോടെ കുഞ്ഞിനെ പോലീസ് അകമ്പടിയിലാണ് കോടതിയിലെത്തിച്ചിരുന്നത്. തുടര്‍ന്ന് കുഞ്ഞിനെ കോടതിയില്‍ വെച്ചു തന്നെ അനുപമയ്ക്ക് കൈമാറി. ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരാണ് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിയത്. ശിശുക്ഷേമ സമിതിയുടെ വാഹനത്തില്‍ പോലീസ് അകമ്പടിയോടെയാണ് കുഞ്ഞിനെ കോടതിയിലെത്തിച്ചത്. ഡിഎന്‍എ പരിശോധനാഫലം അനുപമയ്ക്ക് അനുകൂലമായ സാഹചര്യത്തില്‍ […]

Read More

ആലുവ‍ സി.ഐ സുധീറിനെ പോലീസ്‍ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി, സസ്പെന്‍ഡ് ചെയ്യാതെ സമരം പിന്‍വലിക്കില്ലെന്ന് കോണ്‍ഗ്രസ്

ആലുവ: മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആലുവ ഈസ്റ്റ് സി.ഐ സുധീറിനെ പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി. മോഫിയ പര്‍വീണിന്റെ ആത്മഹത്യകുറിപ്പില്‍ തന്നോട് മോശമായി പെരുമാറിയ സി ഐക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വളരെ മോശമായാണ് സിഐ പെരുമാറിയതെന്നും പൊലീസ് സ്റ്റേഷനില്‍ നേരിട്ട അവഹേളനവും ആത്മഹത്യക്ക് കാരണമായെന്ന് മോഫിയയുടെ പിതാവ് പറഞ്ഞിരുന്നു. മോഫിയയുടെ ഭര്‍ത്തൃവീട്ടുകാര്‍ക്കെതിരെ കേസെടുത്തിട്ടും സി ഐ സുധീറിനെതിരെ നടപടി വരാത്തതില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസും മുസ്ലീം ലീഗും അടക്കമുള്ള പ്രതിപക്ഷ സംഘടനകള്‍ ആലുവ സി […]

Read More

വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം, ബില്ല് ഈ മാസം 29ന് പാർലമെന്റിൽ

ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നൽകി. ബിൽ ഈ മാസം 29 ന് പാർലമെന്റിൽ അവതരിപ്പിക്കും. വിവാദമായ മൂന്ന് നിയമങ്ങളും പിൻവലിക്കാൻ ഒറ്റ ബില്ലാണ് കൊണ്ടുവരിക. പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗത്തിലാണ് കരട് ബില്ലിന് അംഗീകാരം നൽകിയത്. ശൈത്യകാല സമ്മേളനം തുടങ്ങുമ്പോൾ കാർഷിക നിയമം പിൻവലിക്കുന്നതുൾപ്പടെ 26 ബില്ലുകളാണ് കേന്ദ്രം പാർലമെന്റിൽ അവതരിപ്പിക്കുക. ബില്ല് പാർലമെന്റിൽ അവതരിപ്പിക്കുമ്പോൾ നിയമങ്ങൾ എന്തുകൊണ്ടാണ് പിൻവലിക്കുന്നതെന്ന കാരണവും കേന്ദ്ര […]

Read More

സി ഐ സുധീറിനെതിരെ ഉടൻ നടപടി, ആലുവയിൽ ഉദ്യോഗസ്ഥനെതിരെ വൻ പ്രതിഷേധം, ഡി ഐ ജിയുടെ വാഹനത്തിന്റെ ആന്റിന ഒടിച്ചെടുത്തു

കൊച്ചി: എൽ എൽ ബി വിദ്യാർത്ഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആലുവ സി ഐ സുധീറിനെതിരെ ഉടൻ നടപടിക്ക് സാദ്ധ്യത. ഡി ഐ ജി നീരജ് കുമാർ ഗുപ്ത എസ് പിയുടെ ഓഫീസിലെത്തിയത് ഇതുമായി ബന്ധപ്പെട്ടാണെന്ന് റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ സി ഐ സുധീറിനോട് നേരത്തെ തന്നെ വിശദീകരണം തേടിയിരുന്നു. ആത്മഹത്യാ കുറിപ്പിൽ മോഫിയ ഭർത്തൃവീട്ടുകാർക്കെതിരെയും സി ഐ സുധീറിനെതിരെയും ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ഭർത്തൃവീട്ടുകാർക്കെതിരെ കേസ് എടുത്തുവെങ്കിലും സി ഐക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. […]

Read More

നടന്നത് മനുഷ്യക്കടത്ത്; ഗൂഢാലോചനയില്‍ മുഖ്യമന്ത്രിക്കും സിപിഎമ്മിനും പങ്ക്- വി.ഡി സതീശന്‍

തിരുവനന്തപുരം: കുട്ടിയെ ദത്ത് നൽകിയ വിഷയത്തിൽ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. ഒക്ടോബർ 22ന് രാത്രിയാണ് കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കിട്ടുന്നത്. അന്ന് രാത്രി തന്നെ കുഞ്ഞിനെ  ആശുപത്രിയിൽ കൊണ്ടു പോയി പരിശോധിച്ച് ‘ലിംഗമാറ്റം‘ നടത്തി. രേഖകളിൽ ആൺകുട്ടിയെ പെൺകുട്ടിയാക്കി മാറ്റി. ഇതിൽ തന്നെ ഗൂഡാലോചന നടന്നിട്ടുണ്ട്. ഇക്കാര്യം അറിഞ്ഞു കൊണ്ട് തന്നെ ഓഗസ്റ്റ് 7-ാം തീയതി ആന്ധ്രയിലെ ദമ്പതിമാർക്ക് അനുപമയുടെ കുട്ടിയെ […]

Read More