മുക്കുപണ്ടം പണയംവെച്ച് ഒരു കോടിയോളം തട്ടി; ബാങ്ക് അപ്രൈസർ അറസ്റ്റിൽ
ചവറ: സ്വർണപ്പണയ വായ്പക്കായി എത്തിയവരുടെ പേരിൽ മുക്കുപണ്ടം പണയം വെച്ച് ഒരു കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ ബാങ്ക് അപ്രൈസർ അറസ്റ്റിൽ. തെവലക്കര, ഇന്ത്യൻ ബാങ്കിൽ ജോലി ചെയ്തിരുന്ന ജീവനക്കാരൻ തെവലക്കര പാലക്കൽ തെക്കടത് കിഴക്കതിൽ അജിത്തിനെയാണ് (47) കോയമ്പത്തൂരിൽ നിന്ന് പൊലീസ് പിടികൂടിയത്. ബാങ്കിന്റെ സോണൽ ഓഡിറ്റ് നടക്കുന്നതിനിടെ മുക്കുപണ്ടങ്ങൾ ഉപയോഗിച്ച് 1 കോടി രൂപയോളം തട്ടിയെടുത്തതായാണ് കണ്ടെത്തിയത്. ഓഡിറ്റ് നടക്കുന്നതറിഞ്ഞയുടൻ അജിത് ബംഗളൂരുവിലേയും രാജസ്ഥാനിലേയും ചാവുകൾക്കായി ഒളിവിൽ പോയിരുന്നു. കഴിഞ്ഞ ദിവസം കോയമ്പത്തൂരിലെത്തിയ […]