സൽമാൻ ഖാനെ വീണ്ടും വധഭീഷണി: 5 കോടി രൂപ ആവശ്യപ്പെട്ട് ലോറൻസ് ബിഷ്ണോയി സംഘാംഗത്തിന്റെ ഭീഷണി
മുംബൈ: ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാനെതിരെ വീണ്ടും വധഭീഷണി ഉയർന്നു. ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയുടെ സംഘാംഗം എന്നവകാശപ്പെട്ട ഒരാൾ മുംബൈ ട്രാഫിക് പൊലീസിന് ഭീഷണി സന്ദേശം അയച്ചിരിക്കുകയാണ്. ഭീഷണിയിൽ, ലോറൻസ് ബിഷ്ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാൻ 5 കോടി രൂപ ആവശ്യപ്പെട്ടിരിക്കുകയാണ്. വാട്സ്ആപ്പ് വഴി ലഭിച്ച സന്ദേശത്തിൽ, ആവശ്യപ്പെട്ട തുക നൽകാതിരുന്നാൽ, സൽമാൻ ഖാന്റെ അവസ്ഥ മുൻ എൻ.സി.പി നേതാവ് ബാബ സിദ്ദീഖിയുടേതിനേക്കാൾ വഷളാകും എന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. സൽമാന്റെ അടുപ്പം തന്നെയാണ് ബാബ സിദ്ദീഖിയുടെ കൊലപാതകത്തിലേക്ക് […]