Blog Post

Karanavars > News >

സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസ് മറുപടി പറയണമെന്ന് ​ജോ ജോസഫ്

കൊച്ചി: തനിക്കെതിരായ സൈബര്‍ ആക്രമണത്തെ സംബന്ധിച്ച്‌ കോണ്‍ഗ്രസ് മറുപടി പറയണമെന്ന് തൃക്കാക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ ജോസഫ്.എല്ലാ സീമകളും ലംഘിച്ചുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം സൈബര്‍ ആക്രമണത്തില്‍ പിടയിലായത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. വിഷയത്തില്‍ ഉമ തോമസ് നല്‍കിയത് പക്വമായ മറുപടി. തൃക്കാക്കരയില്‍ നടക്കുന്നത് രാഷ്ട്രീയപോരാട്ടമാണെന്നും ജോ ജോസഫ് പറഞ്ഞു. ജോ ജോസഫിനെതിരായ വ്യാജ വിഡിയോ കേസില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉമ തോമസും പ്രതികരിച്ചു. ഇത്തരം പ്രവൃത്തി ആര് നടത്തിയാലും അംഗീകരിക്കാനാവില്ല. വ്യക്തിഹത്യ അനുവദിക്കാനാവില്ലെന്നും ഉമതോമസ് […]

Read More

വാഹനങ്ങളുടെ ഇന്‍ഷൂറന്‍സ് പ്രീമിയം തുക വര്‍ധിപ്പിച്ച്‌ കേന്ദ്രം

ന്യൂഡല്‍ഹി: വാഹനങ്ങളുടെ ഇന്‍ഷൂറന്‍സ് പ്രീമിയം തുക വര്‍ധിപ്പിച്ചു. കേന്ദ്ര ഗതാഗത മന്ത്രാലയമാണ് ഇന്‍ഷൂറന്‍സ് പ്രീമിയം തുക വര്‍ധിപ്പിച്ചത്.സ്‌കൂള്‍, കോളേജ് ബസുകള്‍ക്കും വിന്റേജ് കാറുകള്‍ക്കും പ്രീമിയം തുക കുറച്ചു. 1000 സിസി വരെയുള്ള കാറുകള്‍ക്ക് 2094 രൂപയാണ് പ്രീമിയം തുക. 1000 സിസിക്കും 1500 സിസിക്കും ഇടയിലുള്ള കാറുകള്‍ക്ക് 3416 രൂപയും 1500 സിസിക്ക് മുകളിലുള്ള കാറുകള്‍ക്ക് 7897 രൂപയുമാണ് പ്രീമിയം. 30 കിലോ വാള്‍ട്ട് വരെയുള്ള ഇലക്‌ട്രിക് കാറുകള്‍ 1780 രൂപയും 30 കിലോ വാള്‍ട്ട്ന് മുകളിലുള്ള […]

Read More

ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്ബുരാന്‍ യാഥാര്‍ത്ഥ്യമാകുന്നു

മോഹന്‍ലാല്‍ പൃഥ്വിരാജ് സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്ബുരാന്‍ തിരക്കഥ പൂര്‍ത്തിയാക്കിയെന്ന് മുരളി ഗോപി.തിരക്കഥയുടെ പകര്‍പ്പിന്റെ ചിത്രം പ്രേക്ഷകര്‍ക്കായി മുരളി തന്നെയാണ് പങ്കുവെച്ചത്. എല്‍ 2: റെഡി ഫോര്‍ ലോഞ്ച് എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്. സംവിധായകന്‍ പൃഥ്വിരാജും ചിത്രത്തിന് കമന്റുമായി എത്തി. 2023ല്‍ ചിത്രീകരണം തുടങ്ങുമെന്ന സൂചനയും പൃഥ്വി നല്‍കുന്നു. 2019-ലെ ഏറ്റവും വലിയ ഹിറ്റായിരുന്നു ലൂസിഫര്‍. 200 കോടി ക്ലബില്‍ കയറിയ ചിത്രം നിലവില്‍ മലയാളത്തിലെ ഏറ്റവും വലിയ പണംവാരിപ്പടമാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള […]

Read More

വിജയ് ബാബുവിനെ എയര്‍പോര്‍ട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ തിങ്കളാഴ്ച നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ സി.എച്ച്‌.നാഗരാജു. 29ന് അര്‍ധരാത്രി ദുബൈയില്‍ നിന്ന് വിജയ് ബാബു പുറപ്പെടുമെന്ന് എംബസി അറിയിച്ചിട്ടുണ്ട്. ഇന്റപോളിന്റെ ഭാഗത്തു നിന്ന് താമസം ഉണ്ടാകുന്നതാണ് റെഡ് കോര്‍ണര്‍ നോട്ടീസ് ഇറങ്ങുന്നത് വൈകാന്‍ കാരണമെന്നും കമീഷണര്‍ വ്യക്തമാക്കി. ഒരിടവേള കൊടുക്കാതെ കേരളത്തിലെത്തുമ്ബോള്‍ തന്നെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കം. 30ാം തീയതി പുലര്‍ച്ചയോടുകൂടി […]

Read More

തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിക്ക് ഷിഗെല്ല

തൃശൂര്‍: തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥിക്കാണ് രോഗം കണ്ടെത്തിയത്. വയറിളക്കം, പനി, വയറുവേദന, ചര്‍ദ്ദി, ക്ഷീണം, രക്തവും കഫവും കലര്‍ന്ന മലം എന്നിവയാണ് ഷിഗെല്ലയുടെ രോഗലക്ഷണങ്ങള്‍. പ്രധാനമായും രോഗാണുക്കളാല്‍ മലിനമായ കുടിവെള്ളത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയും വൃത്തിഹീനമായ സാഹചര്യത്തില്‍ തയ്യാറാക്കുന്ന ആഹാരം കഴിക്കുന്നതിലൂടെയുമാണ് രോഗം പകരുന്നത്.രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്ബര്‍ക്കമുണ്ടായാല്‍ രോഗം എളുപ്പത്തില്‍ വ്യാപിക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Read More

അതിജീവിതക്ക് നീതി ഉറപ്പാക്കും; എത്ര ഉന്നതനായാലും നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അതിജീവിതക്ക് നീതി ഉറപ്പാക്കാനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സെക്രട്ടേറിയറ്റിലെ ചേംബറില്‍ രാവിലെ 10 മണിക്ക് അതിജീവിതയുമായി നടന്ന കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കൂടിക്കാഴ്ച പതിനഞ്ച് മിനിറ്റോളം നീണ്ടു. കേസിനെ സംബന്ധിക്കുന്ന ചില ആശങ്കകള്‍ നടി മുഖ്യമന്ത്രിയെ അറിയിച്ചു. കേസില്‍ തുടക്കം മുതല്‍ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ചു. എന്നും അതിജീവിതക്കൊപ്പമാണ് സര്‍ക്കാര്‍ നിലകൊണ്ടത്. ആ നില തന്നെ തുടര്‍ന്നും ഉണ്ടാകും. ഇത്തരം കേസുകളില്‍ എതിര്‍പക്ഷത്ത് എത്ര ഉന്നതനായാലും നടപടി […]

Read More

ആലപ്പുഴയില്‍ കെ സ്വിഫ്റ്റ് ബസ് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചു; 10 പേര്‍ക്ക് പരിക്ക്, ബസ് ഡ്രൈവറുടെ നില ഗുരുതരം

ആലപ്പുഴ: ചേര്‍ത്തലയ്ക്ക് സമീപം വയലാര്‍ ദേശീയപാതയില്‍ കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസ് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ച്‌ പത്ത് പേര്‍ക്ക് പരിക്ക്.സാരമായി പരിക്കേറ്റ ബസ് ഡ്രൈവര്‍ മനോജിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില ഗുരുതരമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. നിസാര പരിക്കേറ്റ മറ്റ് യാത്രക്കാരെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലാക്കി. പുലര്‍ച്ചെ മൂന്നോടെയായിരുന്നു അപകടം. ശക്തമായ മഴ കാരണം റോഡരികില്‍ ലോറി നിര്‍ത്തിയിട്ടിരുന്നത് കാണാത്തതാണ് അപകടകാരണമെന്നാണ് സംശയം.

Read More

കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് കെഎസ്‌ആര്‍ടിസി ബസ് മോഷ്ടിച്ചു

കൊച്ചി: നിര്‍ത്തിയിട്ട കെഎസ്‌ആര്‍ടിസി ബസ് മോഷ്ടിച്ചു. ആലുവ കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ ആണ് സംഭവം.മോഷണം പോയത് കോഴിക്കോട് ആലുവ റൂട്ടില്‍ ഓടുന്ന കെഎസ്‌ആര്‍ടിസി ഫാസ്റ്റ് പാസ്സഞ്ചര്‍ ബസ് ആണ് . ബസ് സെക്യുരിറ്റി വേഷത്തില്‍ എത്തിയ ആള്‍ ഓടിച്ചു കൊണ്ടുപോകുകയായിരുന്നു.കവര്‍ച്ച നടന്നത് ഇന്ന് രാവിലെ ആണ് ആണ് . പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസം; സര്‍ക്കാരിനെതിരായി ഒന്നും പറഞ്ഞിട്ടില്ല: അതിജീവിത

സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസമെന്ന് അതിജീവിത. സെക്രട്ടേറിയേറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. അനുകൂലമായ നിലപാടാണ് മുഖ്യമന്ത്രിയില്‍ നിന്നുമുണ്ടായതെന്നും അതില്‍ അതീവ സന്തോഷമെന്നും അതിജീവിത മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാര്‍ കൂടെയുണ്ടാകുമെന്ന ഉറപ്പ് മുഖ്യമന്ത്രി നല്‍കി. സര്‍ക്കാരിനെതിരായി താനൊന്നും പറഞ്ഞിട്ടില്ലെന്നും അത്തരത്തില്‍ എന്തെങ്കിലും തന്റെ ഭാഗത്തുനിന്നുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും അവര്‍ തുറന്നു പറഞ്ഞു.

Read More