Blog Post

Karanavars > News

യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാറിലേര്‍പ്പെടാൻ ഇന്ത്യ

യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാറിലേര്‍പ്പെടാനുള്ള നീക്കത്തിന് ഇന്ത്യ വേഗം കൂട്ടി.ആര്‍സിഇപി കരാറില്‍ നിന്ന് പിന്മാറിയതിന് പിന്നാലെയാണ് ഇന്ത്യ ഈ നീക്കം നടത്തിയത്. ചൈനീസ് നേതൃത്വത്തിലുള്ള ആര്‍സിഇപി കരാറില്‍ ഒപ്പിടാതെ ഇന്ത്യ പിന്മാറിയത് വിലകുറഞ്ഞ ചൈനീസ് ഉത്പന്നങ്ങളുടെ കടന്നുവരവ് വിപണിയെ തകര്‍ക്കും എന്ന ഭയത്തെ തുടര്‍ന്നാണ് . ഇതിന് പിന്നാലെയാണ് എങ്ങുമെത്താതെ പോയ സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ടെ യൂറോപ്യന്‍ യൂണിയനുമായി വീണ്ടും ചര്‍ച്ചകള്‍ തുടരാന്‍ കേന്ദ്രം തീരുമാനിച്ചത്. ഇന്ത്യയിലെത്തിയ ജര്‍മന്‍ ചാന്‍സലര്‍ ആംഗലേ മെര്‍ക്കല്‍ ചര്‍ച്ചകള്‍ […]

Read More

അമിതാഭ് ബച്ചൻ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യും

ഗോവയില്‍ ഈമാസം 20 മുതല്‍ 28 വരെ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഐ.എഫ്.എഫ്.ഐ.) നടന്‍ അമിതാഭ് ബച്ചന്‍ ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്ര വാര്‍ത്താവിതരണമന്ത്രി പ്രകാശ് ജാവഡേക്കര്‍ തിങ്കളാഴ്ച അറിയിച്ചു. നടന്‍ രജനീകാന്തിന് ‘ഐക്കണ്‍ ഓഫ് ഗോള്‍ഡന്‍ ജൂബിലി‘ പുരസ്‌കാരം നല്‍കും. ”ചലച്ചിത്രോത്സവത്തിന്റെ ചരിത്രത്തിലാദ്യമായി ഈ വര്‍ഷം കൊങ്കിണിസിനിമകള്‍ പ്രദര്‍ശിപ്പിക്കും. അധികമായി നാലു സ്‌ക്രീനുകള്‍കൂടി സര്‍ക്കാര്‍ ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 176 രാജ്യങ്ങളില്‍നിന്നുള്ള 190-ല്‍പ്പരം സിനിമകള്‍ പ്രദര്‍ശിപ്പിക്കും” –കേന്ദ്രമന്ത്രി പറഞ്ഞു. റിലീസ് ചെയ്ത് 50 വര്‍ഷം പിന്നിടുന്ന 11 സിനിമകളും […]

Read More

വാക്ക് പാലിച്ച് സൂപ്പർതാരം സുരേഷ് ഗോപി

കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് തൃശൂരിലെ ലോക്സഭ സ്ഥാനാര്‍ഥിയായിരുന്ന സുരേഷ് ഗോപി പറഞ്ഞ ‘എനിക്ക് ഈ തൃശൂർ വേണം….നിങ്ങളെനിക്ക് ഈ തൃശൂര്‍ തരണം… ഈ തൃശൂർ ഞാനിങ്ങെടുക്കുവാ… വാക്കുകള്‍ ട്രോളുകളിൽ മാത്രമല്ല സിനിമയില്‍ വരെ തമാശയായി വന്നു. ഇപ്പോഴിതാ ഈ പറഞ്ഞ വാക്ക് പാലിച്ച് സൂപ്പർതാരം. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് സുരേഷ് ഗോപി തൃശൂരിലെ ഗ്രാമം തന്നെ അദ്ദേഹം ദത്തെടുത്തിരിക്കുന്നു എന്ന് അറിയിച്ചത്. സുരേഷ് ഗോപി ‘ഞാൻ ഇങ്ങ് എടുക്കുവാ…എല്ലാവരുടേയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകുമെന്ന വിശ്വാസത്തോടെ.’ വിഡിയോ പോസ്റ്റ് […]

Read More

തിരുവല്ലയിൽ 9ന് മെഗാ തൊഴിൽ മേള

നവംബർ 9ന് തിരുവല്ല മാക്ഫാസ്റ്റ് കോളേജിൽ ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്– എംപ്ലോയബിലിറ്റി സെന്റർ, പത്തനംതിട്ട ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, മാക്ഫാസ്റ്റ് കോളേജ് തിരുവല്ല എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ മെഗാ തൊഴിൽ മേള ‘ദിശ’ നടക്കും. നാൽപതോളം കമ്പനികളിൽ നിന്നായി രണ്ടായിരത്തോളം തൊഴിൽ അവസരങ്ങളുണ്ടാകും. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത ഐടിഐ, ഐടിസി മുതൽ ഡിപ്ലോമ, ബി ടെക്, ബിരുദം, ബിരുദാനന്തര ബിരുദംവരെ യോഗ്യതയുള്ളവർക്ക് തൊഴിൽ മേളയിൽ പങ്കെടുക്കാം (പ്രായപരിധി 40 വയസ്സ്). പങ്കെടുക്കാൻ ആഗ്രഹിക്കുന്ന […]

Read More

കേരളം ഉള്‍പ്പടെ 13 സംസ്ഥാനങ്ങളില്‍ സിബിഐ റെയ്ഡ്

കേരളം ഉള്‍പ്പടെ 13 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും 7000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ റെയ്ഡ് നടത്തുന്നു.   റെയ്ഡ് കേരളം കൂടാതെ ആന്ധ്ര, ചണ്ഡിഗഢ്, ഡല്‍ഹി, ഗുജറാത്ത്, ഹരിയാണ, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്‌നാട്, തെലങ്കാന, യുപി, ഉത്തരാഖണ്ഡ്, ദാദ്ര നഗര്‍ ഹവേലി എന്നിവടങ്ങളിലാണ് നടക്കുന്നത്.   7000 കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് 35 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 169 ഇടങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് റെയ്ഡ് […]

Read More

ഓഹരി വിപണികൾ ഏഴു ദിവസത്തെ ഉയർച്ചയ്ക്കു ശേഷം സമ്മർദത്തിൽ

ഇന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ വിൽപന സമ്മർദമാണ് പ്രകടമാകുന്നത്.തുടർച്ചയായ ഏഴുദിവസത്തെ ഉയർച്ചയ്ക്കു ശേഷമാണ് ഓഹരി വിപണിയിൽ സമ്മർദം ഉണ്ടായത് ഇന്നലെ ബോംബെ ഓഹരി സൂചിക അതിന്റെ എക്കാലത്തെയും ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരുന്നു. ഇന്ന് ഓപ്പൺ ചെയ്ത ശേഷം വിപണി തുടക്കത്തിൽ ഒരു പോസിറ്റീവ് പ്രവണത കാണിച്ചെങ്കിലും പിന്നീട് കരടികളുടെ പിടിയിൽ അമരുന്നതാണ് കണ്ടത്. ബോംബെ സൂചിക എക്കാലത്തെയും ഉയർന്ന നിലയിൽ എത്തിയെങ്കിലും എൻഎസ്ഇ സൂചിക അതിന്റെ ഏറ്റവും ഉയർന്ന ലവലിലേക്ക് എത്താൻ 200 പോയിന്റ് അകലെയാണ്മധ്യനിര […]

Read More

സൈബർ ആക്രമണം;ഉത്തര കൊറിയ ലക്ഷ്യമിട്ടത് ഇന്ത്യയുടെ ആണവ രഹസ്യം

ഉത്തരകൊറിയൻ ഹാക്കിങ് സംഘങ്ങൾ ഇന്ത്യൻ ആണവ മേഖലയിലെ ഉന്നതരിൽ നിന്നു രഹസ്യങ്ങൾ ചോർത്താൻ വൈറസ് അടങ്ങിയ ഇമെയിലുകൾ അയച്ചിരുന്നതായി ദക്ഷിണ കൊറിയൻ സൈബർ സുരക്ഷാ കമ്പനി കണ്ടെത്തി. കംപ്യൂട്ടറിലെ സകലവിവരവും ചോർത്താൻ കഴിയുന്ന മാൽവെയർ പ്രോഗ്രാമുകൾ ആണവോർജ കമ്മിഷൻ മുൻ ചെയർമാൻ അനിൽ കക്കോദ്കർ, ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ മുൻ ടെക്നിക്കൽ ഡയറക്ടർ എസ്.എ. ഭരദ്വാജ് എന്നിവർക്ക്, ഇമെയിൽ അറ്റാച്ച്മെന്റായാണ് അയച്ചത്. രഹസ്യം ചോർത്താൻ ശ്രമം നടത്തുന്നതായി ഏപ്രിൽ 30നും ദക്ഷിണ കൊറിയൻ കമ്പനി […]

Read More

മൊബൈല്‍ ഫോണ്‍ ഉപയോഗം സംസ്ഥാനത്തെ സ്‌കൂളുകളില്‍ നിരോധിച്ചു

മൊബൈല്‍ ഫോണ്‍ ഉപയോഗം സംസ്ഥാനത്തെ സ്‌കൂളുകളില്‍ പൂര്‍ണമായും നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ്. അധ്യാപകര്‍ ജോലി സമയത്ത് സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഇതു സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ് നേരത്തെ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എന്നാല്‍ ഇത് കര്‍ശനമായി പാലിക്കപ്പെടാത്തതിനാലാണ് വീണ്ടും പുതിയ സര്‍ക്കുലര്‍ ഇറക്കിയതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കി.

Read More

വാളയാർ കേസ്; നിയമസഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി

പ്രതിപക്ഷം വാളയാര്‍ സംഭവത്തില്‍ അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വി.ടി.ബല്‍റാം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസാണ് നേരത്തെ ചര്‍ച്ചചെയ്ത വിഷയം തന്നെയാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ പരിഗണിക്കാതിരുന്നത്.ഇതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. എന്നാല്‍ ഈ വിഷയം സമ്മേളനത്തിന്റെ ആദ്യദിവസം തന്നെ ഷാഫി പറമ്പില്‍ ഉന്നയിച്ചതാണെന്നും വി.ടി.ബല്‍റാം നല്‍കിയ നോട്ടീസില്‍ പുതുതായി ഒന്നുമില്ലെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.വാളയാര്‍ കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായത് ജില്ലാ ശിശുക്ഷേമ സമിതിയുടെ ചെയര്‍മാനാണെന്നും […]

Read More

ജങ്ക് ഫുഡിന് സ്‌കൂൾ കന്റീനുകളില്‍ നിരോധനം വരുന്നു

കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി 50 മീറ്റര്‍ ചുറ്റളവിലും ജങ്ക് ഫുഡുകൾ വില്‍ക്കാനാവില്ലെന്ന് അറിയിച്ചു. കോള, ചിപ്സ്, ബര്‍ഗര്‍, പീസ, ഗുലാബ്ജാമൂന്‍, കാര്‍ബണേറ്റഡ് ജ്യൂസുകള്‍ തുടങ്ങിയവക്കാണ് വിലക്ക്.‍ നിരോധനം അടുത്ത മാസം മുതല് പ്രാബല്യത്തില്‍ വരും. അധികൃതർ കായികമേളകളില്‍ ഇത്തരം ഭക്ഷ്യവസ്തുക്കളുടെ പരസ്യം അനുവദിക്കില്ലെന്നും വ്യക്തമാക്കി. ‘ഈറ്റ് റൈറ്റ്‘ എന്ന കേന്ദ്രസർക്കാരിന്റെ ക്യാംപെയിനിന്റെ ഭാഗമായാണ് ഭക്ഷ്യസുരക്ഷ അതോറിറ്റി സ്കൂൾ കുട്ടികളുടെ ഭക്ഷ്യക്രമം സംബന്ധിച്ച മാർഗനിർദേശങ്ങളിൽ സുപ്രധാന തീരുമാനം ഉൾപ്പെടുത്തിയിട്ടുള്ളത്. പോഷകം വളരെ കുറവും കാലറി കൂടുതലുമുള്ള ഭക്ഷണ […]

Read More